ഇന്ത്യയിലെ കോവിഡ് രോഗ ബാധയില്‍ വന്‍ ഇടിവ്. പ്രതിദിന രോഗ ബാധ മുപ്പതിനായിരത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം 36469 ആണ്. പ്രതിദിന രോഗബാധ ഒരു ലക്ഷത്തിലേക്ക് ഉയര്‍ന്നിടത്ത് നിന്നാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നത്.
രാജ്യത്തെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം എണ്‍പത് ലക്ഷത്തിലേക്ക് അടുക്കുമ്പോഴാണ് രോഗ ബാധിതരുടെ എണ്ണത്തില്‍ ആശ്വാസം പകരുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. നിലവില്‍ 625857 ആക്ടീവ് കേസുകള്‍ ഉള്‍പ്പെടെ 79,46,429 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ കഴുഞ്ഞ 24 മണിക്കൂറിനിടെ 27860 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്.
ഇന്നലെ മാത്രം 488 മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ആകെ മരണം 1,19502 എന്ന നിലയിലെത്തി. ഇതുവരെ 72,01,070 പേരാണ് രാജ്യത്ത് രോഗ മുക്തി നേടിയിയട്ടുള്ളത്. 63,842 പേര് ഇന്നലെ മാത്രം ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ടു.