TopTop
Begin typing your search above and press return to search.

ആക്ടീവ് കേസുകള്‍ അഞ്ച് ലക്ഷത്തിലേക്ക്, രാജ്യത്ത് 48648 പുതിയ രോഗികള്‍, 563 മരണം

ആക്ടീവ് കേസുകള്‍ അഞ്ച് ലക്ഷത്തിലേക്ക്, രാജ്യത്ത് 48648 പുതിയ രോഗികള്‍, 563 മരണം

അമ്പതിനായിരത്തിന് അടുത്ത് പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം എണ്‍പത്തിയൊന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേര്‍ക്കാണ് കോവിഡ് ബാധ പുതിയതായി സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,88,851 ആയി.

കഴിഞ്ഞ ദിവസം മാത്രം 563 പേര്‍ കോവിഡ് ബാധിതരായി മരിക്കുന്ന സാഹചര്യവും രാജ്യത്തുണ്ടായി. ഇതോടെ രാജ്യത്തെ ആകെ മരണം 1,21,090 എന്ന നിലയിലെത്തി. രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം ആറ് ലക്ഷത്തിന് താഴേയ്ക്ക് എത്തിയെന്നതാണ് മറ്റൊരു ആശ്വസകരമായ കാര്യം. നിലവില്‍ 5,94,386 പേര്‍ ചികിത്സയിലാണ്. ഇതുവരെ 73,73,375 പേര്‍ രോഗമുക്താരായി. 57386 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രോഗമുക്തരായത്.

സംസ്ഥാന തലത്തലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മഹാരാഷ്ട്രയിലാണ് കൂടുകല്‍ രോഗികളുള്ളത് 16,66,668 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശില്‍ 8,17,679 കേസുകളും കര്‍ണാടകയില്‍ 8,16,809 കേസുകളും തമിഴ്‌നാട്ടില്‍ 7,19,403 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 4,77,895 കേസുകളാണ് ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ 7020 പുതിയ രോഗികള്‍ ഉള്‍പ്പെടെ കേരളത്തില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,18,484 ആവുകയും ചെയ്തിട്ടുണ്ട്.


Next Story

Related Stories