TopTop
Begin typing your search above and press return to search.

"മഹാരാജാവ് കിണറ്റിൽ ചാടാൻ പറഞ്ഞാൽ ഞാൻ ചാടും": രാജഭക്തി വെളിപ്പെടുത്തി സിന്ധ്യക്കൊപ്പം വന്ന റിബൽ എംഎൽഎമാർ

"മഹാരാജാവ് കിണറ്റിൽ ചാടാൻ പറഞ്ഞാൽ ഞാൻ ചാടും": രാജഭക്തി വെളിപ്പെടുത്തി സിന്ധ്യക്കൊപ്പം വന്ന റിബൽ എംഎൽഎമാർ

മധ്യപ്രദേശിലെ റിബൽ എംഎൽഎമാർ തിരിച്ചുവരാൻ തയ്യാറാണെന്നും ബിജെപി സമ്മർദ്ദതന്ത്രങ്ങളുപയോഗിച്ച് അവരെ പിടിച്ചു നിർത്തിയിരിക്കുകയാണെന്നുമുള്ള കോൺഗ്രസ് നേതാക്കളുടെ വാദം പൊളിക്കാൻ വീഡിയോകളുമായി ബിജെ രംഗത്തു വന്നു. തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം പാർട്ടി വിട്ടതാണെന്നും ആരും തങ്ങളുടെ നിർബന്ധിക്കുകയുണ്ടായില്ലെന്നും വീഡിയോയിൽ എംഎൽ‌എമാർ പറയുന്നു. ആറ് കോൺഗ്രസ് എംഎൽഎമാരുടെ വീഡിയോകളാണ് പുറത്തു വന്നിട്ടുള്ളത്. ആകെ 22 എംഎൽഎമാര്‍ പാർട്ടിക്കു പുറത്ത് വന്നിട്ടുണ്ട്.

കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ തന്റെ സംസ്ഥാനത്ത് പാർപ്പിച്ചിരിക്കുന്ന എംഎൽഎമാരുമായി സംസാരിച്ചെന്നാണ് വിവരം. ഒട്ടുമിക്കയാളുകളും കോൺഗ്രസ്സിലേക്ക് തിരിച്ചു വരാൻ തയ്യാറാണെന്ന് തന്നോട് പറഞ്ഞതായാണ് ശിവകുമാർ പറയുന്നത്. കൂടാതെ മന്ത്രിമാരെ സിന്ധ്യ നിർബന്ധിച്ച് രാജി വെപ്പിക്കുകയായിരുന്നെന്നും ഡികെ ശിവകുമാർ ആരോപിച്ചു.

ഇതിനെ ഖണ്ഡിക്കാനാണ് ബിജെപി വീഡിയോകളുമായി രംഗത്തെത്തിയത്. തുൾസി സാവന്ത്, ഗോവിന്ദ് സിങ് രജ്പുത്, മഹേന്ദ്ര സിങ് സിസോദിയ, ഇമർതി ദേവി, പ്രഭുറാം ചൗധരി, പ്രദ്യുമ്ന സിങ് തൊമാർ എന്നിവരാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്.

മുൻ മന്ത്രി ഇമാർതി ദേവിയാണ് വീഡിയോയിൽ തന്റെ രാജഭക്തി പ്രകടിപ്പിക്കുന്ന പ്രസ്താവന നടത്തിയത്. "മഹാരാജാവ് ആവശ്യപ്പെടുകയാണെങ്കിൽ ഞാൻ കിണറ്റിൽ ചാടാൻ വരെ തയ്യാറാണ്," അവർ വ്യക്തമാക്കി.

പതിനഞ്ച് വർഷത്തിനു ശേഷം മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ നിലവിൽ വന്നത് സിന്ധ്യ കൂടി നടത്തിയ വലിയ അധ്വാനത്തെ തുടർന്നാണെന്ന് മറ്റൊരു മന്ത്രി മഹേന്ദ്ര സിങ് സിസോദിയ പറഞ്ഞു.


Next Story

Related Stories