TopTop
Begin typing your search above and press return to search.

എംഎഫ് ഹുസൈന്‍ വരച്ച രാജീവ് ഗാന്ധിയുടെ ചിത്രം പ്രിയങ്കയില്‍ നിന്ന് യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ വാങ്ങിച്ചത് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നു

എംഎഫ് ഹുസൈന്‍ വരച്ച രാജീവ് ഗാന്ധിയുടെ ചിത്രം പ്രിയങ്കയില്‍ നിന്ന് യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ വാങ്ങിച്ചത് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നു

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ അടക്കമുള്ളവര്‍ക്കെതിരായ പണ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ, റാണ കപൂറും കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്രയും തമ്മിലുള്ള എസ്എംഎസ് ഇടപാട് അന്വേഷണവിധേയമായിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഛായാചിത്രം മകള്‍ പ്രിയങ്ക ഗാന്ധിയില്‍ നിന്ന് റാണ കപൂര്‍ വാങ്ങിയത് രണ്ട് കോടി രൂപയ്ക്കാണ്. 2010ലായിരുന്നു ഇത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, 1985ല്‍ കോണ്‍ഗ്രസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് എം എഫ് ഹുസൈന്‍ വരച്ച ചിത്രമാണിത്.

ചോദ്യം ചെയ്യലിനിടെ റാണ കപൂര്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് പറഞ്ഞ കാര്യമാണ് വിവാദമായത്. രാജീവ് ഗാന്ധി ചിത്രം വാങ്ങാന്‍ മിലിന്ദ് ദേവ്ര, തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായി റാണ കപൂര്‍ പറയുന്നു. മിലിന്ദ് ദേവ്രയും റാണ കപൂറും തമ്മിലുള്ള ബ്ലാക്ക് ബെറി മെസേജുകളുടെ ട്രാന്‍സ്‌ക്രിപ്റ്റ് ഉണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. ചിത്രത്തിന് പണമായി ചെക്ക് നല്‍കാന്‍ മിലിന്ദ് ദേവ്ര, റാണ കപൂറില്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് പറയുന്നത്. പ്രിയങ്ക ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്ക് യെസ് ബാങ്ക് ചെക്ക് നല്‍കി എന്നാണ് റാണ കപൂര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് മിലിന്ദ് ദേവ്രയ്ക്ക് അയച്ച ടെക്സ്റ്റ് മെസേജിന് മറുപടി കിട്ടിയില്ലെന്നും പറയുന്നു.

ചിത്രം കോണ്‍ഗ്രസ് പാര്‍ട്ടിയുടേതായിരുന്നു എന്നും പ്രിയങ്കയുടെ സ്വകാര്യ വസ്തു ആയിരുന്നില്ല എന്നും എന്നിട്ടും പ്രിയങ്ക അത് വിറ്റെന്നും ഇ ഡി പറയുന്നു. 2010 ജൂണ്‍ മൂന്നിന് റാണ കപൂറിനുള്ള കത്തില്‍ പ്രിയങ്ക പണം നല്‍കിയതിന് നന്ദി അറിയിച്ചിട്ടുണ്ട്. റാണ കപൂറിന്റെ വീടില്‍ നടത്തിയ റെയ്ഡില്‍ ചിത്രം എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുക്കുകയായിരുന്നു. 4300 കോടി രൂപയുടെ കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ടാണ് റാണ കപൂറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നത്.


Next Story

Related Stories