Top

ഉത്തർപ്രദേശിൽ കോളജുകളിലും സർവ്വകലാശാലകളിലും മൊബൈൽ ഫോൺ നിരോധിച്ചു; അധ്യാപകർക്കും ഉപയോഗിക്കാനാകില്ല

ഉത്തർപ്രദേശിൽ കോളജുകളിലും സർവ്വകലാശാലകളിലും മൊബൈൽ ഫോൺ നിരോധിച്ചു; അധ്യാപകർക്കും ഉപയോഗിക്കാനാകില്ല

ഉത്തർപ്രദേശിലെ ബിജെപി സർക്കാർ കോളജുകളിലും സർവ്വകലാശാലകളിലും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു. യുപി ഡയറക്ടറേറ്റ് ഓഫ് ഹൈയർ എജുക്കേഷൻ ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയതായി റിപ്പോർട്ടുകള്‍ പറയുന്നു. സർക്കുലർ പറയുന്നതു പ്രകാരം പൂർണമായ നിരോധനമാണ് സർവ്വകലാശാലകളിലും കോളജുകളിലും നടപ്പാക്കുന്നത്. സ്ഥാപനങ്ങൾക്കകത്തേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ വിദ്യാർത്ഥികൾക്ക് അനുവാദമില്ല.

റിപ്പോർട്ടുകൾ പറയുന്നതു പ്രകാരം കോളജുകളിലും സർവ്വകലാശാലകളിലും പഠിപ്പിക്കുന്ന അധ്യാപകർക്കും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.

'കൂടുതൽ മികച്ച അധ്യാപന-പഠന അന്തരീക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൃഷ്ടിക്കലാ'ണ് സർക്കാരിന്റെ ഉദ്ദേശ്യമെന്ന് സർക്കുലർ പറയുന്നു. അധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ വിലപ്പെട്ട സമയം മൊബൈൽ ഫോണുകളിൽ ചെലവഴിക്കുന്നുവെന്ന നിരീക്ഷണവും സർ‌ക്കുലർ നടത്തുന്നുണ്ട്.


Next Story

Related Stories