TopTop
Begin typing your search above and press return to search.

"നിങ്ങളുടെ ജോലി രാജ്യത്തിന് തീക്കൊടുക്കലല്ല": അമിത് ഷായോട് മമത

"നിങ്ങളുടെ ജോലി രാജ്യത്തിന് തീക്കൊടുക്കലല്ല": അമിത് ഷായോട് മമത

രാജ്യത്ത് സമാധാനം നിലനിർത്തേണ്ട ഉത്തരവാദിത്വമുള്ള സ്ഥാനത്താണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇരിക്കുന്നതെന്ന് ഓർമിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത്. "നിങ്ങൾ ഈ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണ്, ഒരു വെറും ബിജെപി നേതാവല്ല," അവർ പറഞ്ഞു.

"നിങ്ങളുടെ ജോലി ഈ രാജ്യത്തിന് തീക്കൊടുക്കലല്ല, തീ കത്തുമ്പോൾ അത് കെടുത്തലാണ്," കൊൽക്കത്തയിൽ മഹാറാലിയെ അഭിസംബോധന ചെയ്ത് അവർ പറഞ്ഞു. പൗരത്വ ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും ഒരു കോലുമിഠായിയുടെ രണ്ട് വശങ്ങളാണെന്നും അവർ ചൂണ്ടിക്കാട്ടി.

അതെസമയം പൗരത്വ നിയമം വായിച്ചുനോക്കാത്ത വിദ്യാര്‍ത്ഥികളാണ് സമരം ചെയ്യുന്നത് എന്ന് അമിത് ഷാ ആരോപിച്ചു. വിദ്യാർത്ഥികൾക്ക് നിയമം വായിച്ചിട്ട് മനസ്സിലായില്ലെന്നും അദ്ദേഹം ആരോപിച്ചു.


Next Story

Related Stories