TopTop
Begin typing your search above and press return to search.

യെസ് ബാങ്ക്: നിക്ഷേപകരുടെ പണം സുരക്ഷിതമെന്ന് നിർമല സീതാരാമൻ

യെസ് ബാങ്ക്: നിക്ഷേപകരുടെ പണം സുരക്ഷിതമെന്ന് നിർമല സീതാരാമൻ

യെസ് ബാങ്കിൽ നിക്ഷേപം നടത്തിയ എല്ലാവരുടെയും പണം സുരക്ഷിതമാണെന്ന് അവകാശപ്പെട്ട് ധനമന്ത്രി നിർമല സീതാരാമൻ രംഗത്ത്. ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ മുപ്പത് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുകയാണ് റിസർവ്വ് ബാങ്ക്. ബാങ്കിന്റെ സാമ്പത്തികസ്ഥിതിയിൽ ഗൗരവതരമായ ഇടിവ് സംഭവിച്ചതിനെത്തുടർന്നാണ് നടപടികളെന്ന് ആർബിഐ വിശദീകരിക്കുന്നു.

റിസർവ്വ് ബാങ്ക് എത്രയും പെട്ടെന്ന് പ്രശ്നത്തിൽ ഒരു പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പ് തന്നിട്ടുള്ളതായി ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ഓരോ നിക്ഷേപകരോടും തനിക്ക് പറയാനുള്ളത് അവരുടെ നിക്ഷേപം സുരക്ഷിതമാണ് എന്നതാണെന്ന് അവർ വ്യക്തമാക്കി. ആർബിഐയുമായി താൻ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനാണ് ഈ നടപടി. ബാങ്കിന്റെയും സാമ്പത്തിക വ്യവസ്ഥയുടെയും താൽപര്യസംരക്ഷണമാണ് ആർബിഐയുടെ നീക്കത്തിലുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

ബാങ്കിന്റെ മൂലധനരൂപീകരണ ശേഷിയിൽ ഗൗരവകരമായ ഇടിവ് സംഭവിച്ചതിനെ തുടർന്നാണ് റിസർവ്വ് ബാങ്ക് നടപടികളിലേക്ക് നീങ്ങിയത്. നിക്ഷേപകർക്ക് പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി വെച്ചു. ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അധികാരങ്ങൾ നീക്കം ചെയ്തു.


Next Story

Related Stories