UPDATES

ന്യൂസ് അപ്ഡേറ്റ്സ്

29 അംഗങ്ങളുമായി പറന്നുയര്‍ന്ന ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനം കാണാതായി

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ എഎന്‍ 32 വിമാനം കാണാതായതായി റിപ്പോര്‍ട്ട്. ചെന്നൈക്ക് സമീപം താംബരം എയര്‍ബേസില്‍ നിന്നും പോര്‍ട്ട്ബ്ലയറിലേക്ക് പോകേണ്ട വിമാനമാണ് കാണാതായത്. ചെന്നൈയില്‍ നിന്നും ഇന്നു പുലര്‍ച്ച പുറപ്പെട്ട വിമാനത്തില്‍ 29 വ്യോമസേനാ അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഒരു മണിക്കൂറായി വിമാനത്തെ പറ്റി ഒരു വിവരവുമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പറന്നുയര്‍ന്ന് 15 മിനിട്ടിനു ശേഷം വിമാനമായുള്ള വിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടു.

1999ല്‍ ഡല്‍ഹി എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങുന്നതിനു മുമ്പ് ഒരു എഎന്‍ 32 വിമാനം തകര്‍ന്ന് 21 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍