അഴിമുഖം പ്രതിനിധി
ചെന്നൈയില്‍ നിന്നും പറന്നുയര്‍ന്ന ശേഷം കാണാതായ വ്യോമസേനാ വിമാനത്തില്‍ രണ്ടു മലയാളികളും. കരസേന മിലിട്ടറി എഞ്ചിനീയറിംഗ് വിഭാഗം ലാന്‍സ്നായിക് ആയ കോഴിക്കോട് മക്കട കൊട്ടൂപ്പാടം സ്വദേശി വിമല്‍, കാക്കൂര്‍ സ്വദേശി സജീവ് കുമാര്‍ എന്നിവരെയാണ് കാണാതായത്. ആറു ജീവനക്കാര്‍, 11 വ്യോമസേനാംഗങ്ങള്‍, രണ്ട് കരസേനാംഗങ്ങള്‍, ഒരു തീരസംരക്ഷണ സേനാംഗം നാവികസേനാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ ആയ എട്ടുപേര്‍ എന്നിവരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
ചെന്നൈ താംബരം എയര്‍ബേസില്‍ നിന്നും പോര്‍ട്ട്ബ്ലെയറിലേക്ക് പറന്നുയര്‍ന്ന ശേഷമാണ് വിമാനം കാണാതെയായത്.