ന്യൂസ് അപ്ഡേറ്റ്സ്

നീസ് ഭീകരാക്രമണത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ ദമ്പതികള്‍ക്ക് പറയാനുള്ളത്

അഴിമുഖം പ്രതിനിധി

‘ആളുകള്‍  പരക്കം പായുകയായിരുന്നു. മേശയുടെയും ഫ്രിഡ്ജിന്‍റെയും മറ്റു വസ്തുക്കളുടെയും മറവില്‍ ഒളിക്കുകയായിരുന്നു പലരും. സംഭവസ്ഥലത്തു നിന്നും ഞങ്ങള്‍ മാറുന്നത് ആക്രമണം നടക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പാണ്. വിശന്നപ്പോള്‍ മക്ഡോണാള്‍സിലേക്ക് പോവുകയായിരുന്നു. അലര്‍ച്ചകളും വെടിയൊച്ചയും ഞങ്ങള്‍ കേട്ടു’ ഇന്ത്യയില്‍ നിന്നും ഒഴിവുകാലം ആഘോഷിക്കാന്‍ ഫ്രാന്‍സിലെത്തിയ രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികള്‍ ഐശ്വര്യയുടെയും ആകാംഷ സിംഗിന്റെതുമാണ് ഈ വാക്കുകള്‍.

തെക്കന്‍ ഫ്രാന്‍സില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട നഗരമാണ് നീസ്. 1500 ഓളം ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ ഉള്ളയിടം. വിവാഹശേഷം മധുരമായ ഓര്‍മ്മകള്‍ സ്വന്തമാക്കാന്‍ ഇവിടെയെത്തിയ ഇവര്‍ക്ക് ലഭിച്ചത് മറ്റൊന്നാണ്. നഗരത്തിലെ ഫ്രഞ്ച് റിവിയേര റിസോര്‍ട്ടില്‍ നടന്ന വാര്‍ഷിക ബാസ്റ്റില്ലി ദിനോഘോഷത്തിനിടെ നടന്ന ആക്രമണം ഇവര്‍ക്ക് നടുക്കുന്ന ഓര്‍മ്മയാണ്.

രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ രണ്ടുപേരും രണ്ടിടത്തായി. മൃതദേഹങ്ങള്‍ക്ക് ഇടയിലൂടെ അന്വേഷിച്ച് നടന്ന് രണ്ടുപേരും തമ്മില്‍ വീണ്ടും കാണുമ്പോള്‍ നേരം ഒരുപാടായിരുന്നു.

‘ഭാഗ്യം കൊണ്ട് ഞങ്ങള്‍ പരസ്പരം കണ്ടെത്തി. പലയിടത്തെക്കും ഓടി, ഒളിച്ചു, വീണ്ടും ഓടി. ഒടുക്കം ഞങ്ങള്‍ക്ക് ഒരു ഹോട്ടലില്‍ അഭയം ലഭിച്ചു. ഹോട്ടലുകാര്‍ ഞങ്ങള്‍ക്ക് ബ്ലാങ്കറ്റും മാട്രസും നല്‍കി’ അവര്‍ ഓര്‍ത്തു.

ആക്രമണത്തിന്റെ വാര്‍ത്ത അറിഞ്ഞ് ഐശ്വര്യയുടെ അമ്മ കിരണ്‍ സിംഗ്നാട്ടില്‍ ആകെ തകര്‍ന്നിരിക്കുകയായിരുന്നു. വിദേശകാര്യ മന്ത്രാലയം ഇവരെ ബന്ധപ്പെടുകയും മകളും മരുമകനും സുരക്ഷിതര്‍ ആണെന്നുള്ള വാര്‍ത്ത അറിയിക്കുകയും ചെയ്തപ്പോഴാണ് സിംഗിന് സമാധാനമായത്. എന്നാല്‍ ദമ്പതികള്‍ രണ്ടുപേരും ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും വിമുക്തരായിട്ടില്ല. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍