TopTop
Begin typing your search above and press return to search.

ഇമ്രാന്‍ ഖാന്റെ ലേഖനം വായിക്കാന്‍ സമയമില്ലെന്ന് വിദേശകാര്യമന്ത്രി, പാകിസ്താനുമായി ചര്‍ച്ചയ്ക്ക് ഇല്ല

ഇമ്രാന്‍ ഖാന്റെ ലേഖനം വായിക്കാന്‍ സമയമില്ലെന്ന് വിദേശകാര്യമന്ത്രി, പാകിസ്താനുമായി ചര്‍ച്ചയ്ക്ക് ഇല്ല

കാശ്മീര്‍ വിഷത്തില്‍ ഇന്ത്യന്‍ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച്‌ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ന്യൂയോര്‍ക്ക് ടൈസില്‍ എഴുതിയ ലേഖനത്തെ തള്ളി ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍. ആണവ ശക്തിയായ ഇന്ത്യ കാശ്മീര്‍ വിഷയത്തില്‍ ലോകത്തെ തന്നെ ഭീഷണിപ്പെടുക്കുന്ന നടപടിയാണ് കൈക്കൊള്ളുന്നത് എന്നുള്‍പ്പെടെ ആരോപിക്കുന്ന ലേഖനം വായിക്കാന്‍ സമയം ഇല്ലെന്നായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഒന്നായ പൊളിറ്റിക്കോയ്ക്ക് ബ്രസല്‍സില്‍ വച്ച്‌ നല്‍കിയ അഭിമുഖത്തിലായിരുന്നു ജയശങ്കര്‍ നിലപാട് അറിയിച്ചത്. കാശ്മീരിലെ നിയന്ത്രണങ്ങളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. തീവ്രവാദത്തിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാതെ പാകിസ്താനുമായി ചര്‍ച്ചകള്‍ക്കില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കുന്നു. കാശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കാട്ടി പാകിസ്താന്‍ ഇന്ത്യക്ക് കത്തയച്ചെന്ന് ഇമ്രാന്‍ ഖാന്റെ ലേഖനത്തിലെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നല്‍കിവരുന്ന ധനസഹായത്തില്‍ ഉള്‍പ്പെടെ പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിക്കുന്നത് വരെ ചര്‍ച്ചകള്‍ നടക്കില്ല. പാകിസ്ഥാന്റെ ഇരുണ്ട കോണുകളില്‍ നടക്കുന്ന ഒന്നല്ല തീവ്രവാദം. ഇത് പകല്‍ വെളിച്ചത്തിലാണ് ചെയ്യുന്നതെന്നും , ജയശങ്കര്‍ ആരോപിക്കുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നത് തടയാനും, അക്രമം നടത്തുന്ന ആളുകള്‍ പരസ്പരം ബന്ധപ്പെടുന്നത് നിര്‍ത്താനുമാണ് ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധങ്ങളില്‍ നിയന്ത്രണം കൊണ്ടുവന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച്‌ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. എന്നാല്‍ തീവ്രവാദികള്‍ തമ്മിലുള്ള ആശയവിനിമയം തടയാന്‍ നടപടി സ്വീകരിക്കുമ്ബോള്‍ സമ്ബദ്‌ വ്യവസ്ഥയുടെ ബാക്കി ഭാഗത്തെ ബാധിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തീവ്രവാദികളും അവരുടെ നേതാക്കളും തമ്മിലുള്ള ആശയവിനിമയം മാത്രം തടയാന്‍ ബുദ്ധിമുട്ടാണ്. ഒരു ബാന്‍ഡ് മാത്രമായി നിയന്ത്രിക്കാനാവില്ല. ആ നിയന്ത്രണം മറ്റുള്ളരെയും ബാധിക്കുകയാണ്. നിയന്ത്രണങ്ങളില്‍ ഉടന്‍ മാറ്റം വരുമെന്നും അദ്ദേഹം പറയുന്നു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയത് പിന്നില്‍ നടപ്പാക്കിയ ഹിന്ദുത്വ അജണ്ടയാണെന്ന അരോപണവും അദ്ദേഹം തള്ളി.

കശ്മീരിന്റെ പ്രത്യേക പദവി അസാധുവാക്കുന്നതിലൂടെ ഒരു പുതിയ നിക്ഷേപ സാഹചര്യം കൊണ്ടുവരും, അത് താഴ്വരയുടെ സാമ്ബത്തിക വളര്‍ച്ചയ്ക്ക് വഴിവയ്ക്കും. കശ്മീരിന്റെ പുതിയ പദവി മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ വലിയ സംരംഭക നിക്ഷേപത്തിന് സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം പറയുന്നു.

- സമരം ജയിച്ചു, സ്ത്രീത്തൊഴിലാളികള്‍ക്ക് ഇപ്പോഴും പഴയ അവസ്ഥ തന്നെ, മൂത്രമൊഴിക്കാതിരിക്കാന്‍ വെള്ളം കുടിക്കാതിരിക്കുന്ന എസ് എം സ്ട്രീറ്റിലെ തൊഴിലാളി ജീവിതം


Next Story

Related Stories