മത്സ്യബന്ധനത്ത് പോയി മടങ്ങും വഴി ശ്രീലങ്കന്‍ നാവിക സേനയുടെ വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശി ബ്രിസ്റ്റോ(22) ആണ് മരിച്ചത്. ഇന്നലെ രാത്രി കച്ചെയ്ത്തീവിന് സമീപത്ത് വച്ചാണ് ബ്രിസ്റ്റോയ്ക്ക് വെടിയേറ്റത്. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തിട്ടില്ലെന്ന് ശ്രീലങ്കന്‍ നാവിക സേന അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ രാമേശ്വരത്ത് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. രണ്ട് പേര് മൊബൈല്‍ ടവറിന് മുകളില്‍ കയറി നിന്ന് ആത്മഹത്യഭീഷണി മുഴക്കുകയാണ്. ബ്രിസ്റ്റോയുടെ മൃതദേഹം രാമേശ്വരം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാമേശ്വരം തുറമുഖത്തു നിന്നും 400 മത്സ്യബന്ധന വള്ളങ്ങളാണ് പോയത്. ഇക്കൂട്ടത്തില്‍ ബ്രിസ്റ്റോയുടെ വള്ളവും ഉണ്ടായിരുന്നു.
മത്സ്യബന്ധനം പൂര്‍ത്തിയാക്കി രാത്രി പത്ത് മണിയോടെ തീരത്തേക്ക് തിരിച്ച് വരുന്നതിനിടെയാണ് ബ്രിസ്റ്റോയ്ക്ക് വെടിയേറ്റത്.