TopTop
Begin typing your search above and press return to search.

പുരുഷ റിലേയില്‍ ലോകത്തിലെ വേഗമേറിയ രണ്ടാമത്തെ ടീം റിയോയില്‍ അത്ഭുതം കാണിക്കുമോ

പുരുഷ റിലേയില്‍ ലോകത്തിലെ വേഗമേറിയ രണ്ടാമത്തെ ടീം റിയോയില്‍ അത്ഭുതം കാണിക്കുമോ

അഴിമുഖം പ്രതിനിധി

ഐഎഎഎഫ് റാങ്കിങ്ങില്‍ വര്‍ഷങ്ങളായി ഇന്ത്യയുടെ പുരുഷ റിലേ ടീമിന്റെ സ്ഥാനം അമ്പതിലും താഴെയായിരുന്നു. എന്നാലിപ്പോള്‍ അപ്രതീക്ഷിതമായൊരു കുതുപ്പിലേക്കാണ് അവരെത്തിയിരിക്കുന്നു. ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ 4x400 മീറ്ററില്‍ നേടിയ അത്ഭുത ജയത്തോടെ ലോകത്തെ വേഗതയേറിയ രണ്ടാമത്തെ ടീമായി മാറി ഇന്ത്യന്‍ റിലേ ടീം.

ടീമംഗങ്ങളായ മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്, എ ധരുണ്‍, അരോകിയ രാജീവ് എന്നിവര്‍ 3.00.91 സെകന്റില്‍ ഫിനിഷിംഗ് പോയിന്റ് കടന്നപ്പോള്‍ പഴങ്കഥയായത് 18 വര്‍ഷത്തെ പ്രകടനങ്ങളാണ്.

'3.01 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്യുമെന്നാണ് പ്രതീഷിച്ചത്. സാഹചര്യം വളരെ അനുകൂലമായിരുന്നു. കൂടാതെ റിയോയിലേക്ക് പോകുന്നതിനുള്ള അവസാന അവസരവും, ഞങ്ങള്‍ അത് ഉപയോഗിച്ചു,' ഏഷ്യന്‍ ഗെയിംസിലെ 400 മീറ്റര്‍ വെങ്കല മെഡല്‍ ജേതാവായ അരോകിയ രാജീവ് പറഞ്ഞു.

സ്വതന്ത്ര്യാനന്തരം അത്‌ലറ്റിക്‌സില്‍ ഒരു മെഡല്‍ പോലും നേടാന്‍ കഴിയാത്ത രാജ്യത്തെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരമായ നിമിഷങ്ങളാണ് ഇത്. താരങ്ങള്‍ ഒളിമ്പിക്‌സിന് മുന്‍പായി മികച്ച പ്രകടനങ്ങള്‍ കാഴ്ച്ചവെക്കുന്നു എന്നത് മെഡല്‍ പ്രതീഷ വര്‍ധിപ്പിക്കയും ചെയ്യുന്നു.

ഇന്ത്യന്‍ റിലേ ടീമിനെ സംബന്ധിച്ചിടത്തോളം ഇതൊരു അത്ഭുത കൂട്ടുക്കെട്ടാണ്. കഴിഞ്ഞ മൂന്നു ഒളിമ്പിക്‌സിനും യോഗ്യത പോലും നേടാന്‍ കഴിയാതിരുന്ന ടീം വുഹാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലാമതായാണു ഫിനിഷ് ചെയ്തത്.

ഓരോ മത്സരങ്ങളിലും മെച്ചപ്പെടുന്ന പ്രകടനങ്ങളാണ് ടീം നടത്തുന്നത്. കഴിഞ്ഞ ദിവസം ആംസ്റ്റര്‍ഡാമില്‍ വെച്ച് നടത്തപ്പെട്ട യൂറോപ്പിയന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയത് 3.01.10 സെക്കന്റിലായിരുന്നു. ബംഗളൂരുവില്‍ അത് 3.00.91 ആയി മെച്ചപ്പെടുത്തി.

എന്നാല്‍ റിയോയിലെ സാധ്യതകളില്‍ കണ്ണുടക്കുമ്പോഴും ഒളിമ്പിക് ചാമ്പ്യന്മാരായ ബഹാമാസ്, ട്രിനിഡാട്, ടൊബാഗോ എന്നിവര്‍ ഉള്‍പ്പെടാത്ത ഒരു ലിസ്റ്റിലാണ് ഇന്ത്യന്‍ ടീം വേഗതയില്‍ രണ്ടാംസ്ഥാനത്ത് എത്തിയതെന്നും ഓര്‍ക്കണം. അതേസമയം 4x400 മീറ്റര്‍ വനിത ടീമില്‍ പ്രതീഷ അര്‍പ്പിക്കുന്ന ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ പുരുഷ ടീമിന് സാധ്യത കല്‍പ്പിക്കുന്നുമില്ല.

ഇന്ത്യന്‍ അത്‌ലറ്റിക്‌സിനെ സംബന്ധിച്ച് റിയോയിലെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന മറ്റൊന്ന് 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയതിന് ശേഷം മോശം പ്രകടനം കാഴ്ച വെച്ചിരുന്ന രഞ്ജിത് മഹേശ്വരി 17.30 മീറ്റര്‍ ദൂരം താണ്ടിയാണ് ഒളിമ്പിക്‌സ് സീറ്റ് ഉറപ്പിച്ചിരിക്കുന്നതാണ്. 2012 ഒളിമ്പിക്‌സില്‍ യോഗ്യത നേടാതിരുന്ന രഞ്ജിത് ഇപ്പോള്‍ അമേരിക്കയുടെ ക്രിസ്റ്റിന്‍ ടെയിലര്‍, വില്‍ ക്ലായി എന്നിവര്‍ക്ക് പിന്നിലായി മൂന്നാം സ്ഥാനത്താണ്.

8.19 മീറ്റര്‍ ചാടി ലോംഗ് ജംഗ് പിറ്റില്‍ വിസ്മയം തീര്‍ത്ത അങ്കിത് ശര്‍മ, സ്പ്രിന്റര്‍മാരായ ദുതീ ചന്ദ്, ശ്രബാനി നന്ദ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഒളിമ്പിക് ടിക്കറ്റ് ഉറപ്പിച്ചത്.

എന്താണ് ഈ മികച്ച പ്രകടനങ്ങള്‍ക്ക് കാരണം? റിയോയിലും ഇത്തരം പ്രകടനങ്ങള്‍ ഉണ്ടാകുമോ? ഉത്തേജക പരിശോധനയില്‍ സംശുദ്ധമാണെന്നതും ലോകോത്തര താരങ്ങള്‍ റിയോയില്‍ മികച്ച പ്രകടനം നടത്താന്‍ കാത്തിരിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിച്ചു' കഴിഞ്ഞു എന്നതും അനുകൂലമായ ഘടകമാണ്.

ലോകോത്തര താരങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നതും റഷ്യന്‍ താരങ്ങളെ ഐഎഎഎഫ് പുറത്താക്കിയതും കെനിയയില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളായി വരുന്ന മോശം റിപ്പോര്‍ട്ടുകളും അത്‌ലറ്റിക്‌സിനെ മന്ദഗതിയില്‍ ആക്കിയിട്ടുണ്ട്. എന്തായാലും റിയോ ഇന്ത്യയുടെ വ്യക്തമായ ചിത്രം തുറന്നുകാണിക്കും.


Next Story

Related Stories