വൈറല്‍

താന്‍ നേരിട്ട വിവേചനങ്ങള്‍ വളര്‍ത്തുനായുടെ കഴുത്തില്‍ ഘടിപ്പിച്ച ക്യാമറയില്‍ പകര്‍ത്തി ഇന്ത്യന്‍ വംശജനായ അന്ധന്‍

Print Friendly, PDF & Email

ലണ്ടന്‍ തെരുവുകളില്‍ ഭിന്നശേഷിയുള്ളവര്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ വിവരിക്കുന്ന വീഡിയോ യുട്യൂബില്‍ ശ്രദ്ധിക്കപ്പെടുന്നു

A A A

Print Friendly, PDF & Email

ലണ്ടന്‍ തെരുവുകളില്‍ ഭിന്നശേഷിയുള്ളവര്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ വിവരിക്കുന്നതിനായി തന്റെ വളര്‍ത്തു നായയുടെ പട്ടയില്‍ ക്യാമറ ഘടിപ്പിച്ച് അന്ധനായ ഇന്ത്യന്‍ വംശജന്‍ എടുത്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. നേരത്തെ ഡോക്ടറായിരുന്ന 37-കാരനായ അമിത് പാട്ടീലാണ് ലണ്ടന്‍ തെരുവുകളിലൂടെയുള്ള തന്റെ യാത്രയില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പകര്‍ത്തിയത്. പലരും വളരെ മോശമായി തന്നോട് പെരുമാറുന്നുണ്ടെന്നും അത് ലോകശ്രദ്ധയില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നും പാട്ടീല്‍ പറയുന്നു.

ഏതായാലും പാട്ടീലിന്റെ ഉദ്ദേശത്തിന് ചില ഫലങ്ങള്‍ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. ലണ്ടന്‍ മെട്രോ സ്‌റ്റേഷനിലെ ഒരു അനുഭവമായിരുന്നു ഇതിന് കാരണം. പലരോടും സഹായം അഭ്യര്‍ത്ഥിച്ചിട്ടും ആരും അദ്ദേഹത്തെ സഹായിക്കാന്‍ മുന്നോട്ട് വന്നില്ല. നിരവധി ജീവനക്കാര്‍ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന കണ്ട് നില്‍പുണ്ടായിരുന്നു. ഇത് കിക എന്ന നായുടെ പട്ടയില്‍ ഘടിപ്പിച്ചിരുന്ന വീഡിയോയില്‍ പതിഞ്ഞു. തുടര്‍ന്ന് ഈ വിലപ്പെട്ട തെളിവുവച്ച് അദ്ദേഹം നെറ്റുവര്‍ക്ക് റെയിലിന് പരാതി നല്‍കി. മതിയായ അന്വേഷണങ്ങള്‍ നടത്തിയ നെറ്റുവര്‍ക്ക് റെയില്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനുള്ള ഒരുക്കത്തിലാണ്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/uYuVQW

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍