UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മിന്നലാക്രമണത്തിന്റെ ദിവസം പിടികൂടിയ ഇന്ത്യന്‍ സൈനികനെ വിട്ടയച്ചെന്ന് പാക് മാധ്യമം

സൈനികനെ വിട്ടുകിട്ടാന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ നിരന്തര ശ്രമമാണ് മൂന്ന് മാസത്തിന് ശേഷം ഫലം കണ്ടിരിക്കുന്നത്

ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെ മിന്നലാക്രമണം നടത്തിയ ദിവസം പിടിയിലായ ഇന്ത്യന്‍ സൈനികന്‍ ചന്ദു ബാബുലാല്‍ ചോഹനെ വിട്ടയച്ചതായി പാകിസ്ഥാന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ സെപ്തംബര്‍ 29നാണ് ചോഹന്‍ പാക് സൈന്യത്തിന്റെ പിടിയിലായത്.
അതേസമയം മിന്നലാക്രമണ സംഘത്തില്‍ ഇദ്ദേഹം ഉണ്ടായിരുന്നില്ലെന്നും അതിര്‍ത്തി രേഖ അബദ്ധത്തില്‍ ലംഘിച്ചതിനെ തുടര്‍ന്ന് പാക് സൈന്യം പിടികൂടുകയായിരുന്നെന്നും പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൈനികനെ വിട്ടുകിട്ടാന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ നിരന്തര ശ്രമമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.

ഇന്ത്യന്‍ സൈനികനെ അറസ്റ്റ് ചെയ്‌തെന്ന് ഐക്യരാഷ്ട്ര സഭയില്‍ അംഗീകരിച്ച പാകിസ്ഥാന്റെ യുഎന്‍ അംബാസഡര്‍ അതേസമയം മിന്നലാക്രമണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിഷേധിക്കുകയും ചെയ്തിരുന്നു. അബദ്ധത്തില്‍ അതിര്‍ത്തി ലംഘിക്കുന്നത് രണ്ട് ഭാഗത്തും പതിവാണ്. നിരപരാധികളാണെന്ന് തിരിച്ചറിഞ്ഞാല്‍ ഇവരെ തിരികെയയ്ക്കുന്നതാണ് പതിവ്. ചോഹന്‍ പിടിയിലായതിന് ശേഷവും അതിര്‍ത്തി ലംഘിച്ച ഒരു പാക് ബാലനെ ഇന്ത്യന്‍ സൈന്യം പിടികൂടിയെങ്കിലും പിറ്റേന്ന് തന്നെ വിട്ടയച്ചിരുന്നു.

അതേസമയം അബദ്ധം സംഭവിച്ചതാണെന്ന് തിരിച്ചറിഞ്ഞിട്ടും ചോഹനെ വിട്ടയയ്ക്കാന്‍ പാക് സൈന്യം മൂന്ന് മാസത്തിലധികം എടുക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍