TopTop
Begin typing your search above and press return to search.

ആവേശം അലകടല്‍ തീര്‍ക്കാന്‍ ഇനി മണിക്കൂറുകള്‍; മഞ്ഞക്കടലായി കൊച്ചി

ആവേശം അലകടല്‍ തീര്‍ക്കാന്‍ ഇനി മണിക്കൂറുകള്‍; മഞ്ഞക്കടലായി കൊച്ചി

ചാരത്തില്‍ നിന്ന് ഉയര്‍ന്ന് പറന്ന ഫിനിക്‌സ് പക്ഷികള്‍ ഇന്ന് കൊച്ചിയില്‍ പറന്ന് ഇറങ്ങും. ആ മഞ്ഞ പക്ഷികളുടെ കളിയഴക് കാണാന്‍ പതിനായിരകണക്കിന് മഞ്ഞക്കുപ്പായക്കാര്‍ ഗ്യാലറിയില്‍ ഉണ്ടാകും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം പതിപ്പിന്‌റെ ഫൈനല്‍പോരാട്ടത്തിന് ഇന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയം വേദിയാകുമ്പോള്‍ കപ്പില്‍ ആര് മുത്തമിടും എന്ന കാത്തിരിപ്പിന് ഇനി മണിക്കുറുകള്‍ മാത്രം. സ്വന്തം മണ്ണില്‍ കപ്പുയര്‍ത്താം എന്ന ആത്മവിശ്വാസത്തോടെയാണ് ആരാധകരുടെ മഞ്ഞപ്പട, കേരള ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്.

ചാരത്തില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് ഉയര്‍ത്തെഴുന്നേറ്റത്. ആരും ഒരു സാധ്യതയും പ്രതീക്ഷിക്കാതിരുന്ന ഈ ടീം എല്ലാവരെയും ഞെട്ടിച്ച്(സ്വന്തം ആരാധകരെ ഒഴിച്ച്) സ്വന്തം മണ്ണില്‍ ഫൈനലില്‍ പന്തുതട്ടാന്‍ ഇറഞ്ഞുകയാണ്. പ്രതീക്ഷകളും പ്രവചനങ്ങള്‍ക്കുമപ്പുറമാണ് ഫുടബോള്‍ എന്ന സത്യമെന്ന് ഒരിക്കല്‍കൂടി അടിയവരിടുന്ന സന്ദര്‍ഭമാണിത്. ബ്ലാസ്‌റ്റേഴ്‌സിന് അവകാശപ്പെടാനുള്ളത് എണ്ണിയാല്‍ ഒടുങ്ങാത്ത ആരാധകവൃന്ദവും മികച്ച ഒരു കോച്ചും മികച്ച പ്രതിരോധ നിരയും മാത്രമാണ്. ബാക്കിയെല്ലാം ശാരശരികാരായ ഒരു ടീം മാത്രമാണ് ഈ മഞ്ഞപ്പട. പക്ഷെ ഒന്നുണ്ട് ടീം എന്ന നിലയില്‍ ഒത്തിണക്കത്തോട് കോച്ചിന്റെ തന്ത്രങ്ങള്‍ മൈതാനത്ത് നടപ്പാക്കാനുള്ള ശേഷി. അത് ഒന്നുകൊണ്ടും മാത്രമാണ് ഇവര്‍ ഇവിടെവരെ എത്തിയത്.

kbf-fan-02

ഒരു പരിധിവരെ ഭാഗ്യത്തിന്‌റെ അകമ്പടിയോടയാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനല്‍ ടിക്കറ്റ് എടുത്തത്. പ്രമുഖതാരങ്ങള്‍ ആരും തന്നെ ഇല്ലാതിരുന്നിട്ടും സ്റ്റീഫ് കോപ്പല്‍ എന്ന മാന്ത്രികന്‍ കോച്ചിന്‌റെ ശിക്ഷണത്തിലും തന്ത്രത്തിലും ബ്ലാസ്‌റ്റേഴ്‌സ് പറന്നുയരുകയായിരുന്നു. ടീം എന്ന നിലയില്‍ ബ്ലാസ്‌റ്റേഴ്‌സ് പൂര്‍ണമാണ്. ഹോസുവും ജിങ്കനും ഹ്യൂസും പ്രതിരോധത്തിന്‌റെ വന്‍മതിലുകള്‍ തീര്‍ക്കുമന്നെ് തന്നെ പ്രതീക്ഷിക്കാം. മധ്യനിരയേക്കാളും സ്‌ട്രൈക്കര്‍മാരെക്കാളും ബ്ലാസ്‌റ്റേഴ്‌സിന്‌റെ തുറുപ്പ് ചീട്ടുകള്‍ ഈ പ്രതിരോധ നിരക്കാര്‍ തന്നെയാണ്. പലപ്പോഴും മനോഹരമായ സേവുകള്‍ നടത്തി പല കളികളിലും ടീമിനെ വിജയിപ്പിച്ചതിന് പിന്നിലും ഇവരുടെ മികവാണ്.

പക്ഷെ കോപ്പല്‍ എന്ന തന്ത്രഞ്ജന്‍ തന്റെ ചീട്ടുകള്‍ എപ്പോഴും മാറ്റി മാറ്റി ഇറക്കി എല്ലാ സദാ ചീട്ടുകളെയും തുറപ്പു ചീട്ടാക്കുന്ന മാന്ത്രിക വിദ്യയായിരുന്നു കഴിഞ്ഞ കളികളില്‍ കാണിച്ചു തന്നത്. ഫൈനലില്‍ കോപ്പല്‍ എന്താണ് കോപ്പ് കൂട്ടി വച്ചിരിക്കുന്നതെന്ന് നമ്മുക്ക് കാത്തിരുന്നു കാണുകയെ നിവൃത്തിയുള്ളൂ. ഏതായാലും സികെ വിനീത് എന്ന സ്‌ട്രൈക്കര്‍ ബ്ലാസ്റ്റേഴ്‌സിന് ഫിനിഷര്‍ ഇല്ലാ എന്ന പോരായ്മ പരിഹരിച്ച് കുന്തമുനയായിരിക്കുമകയാണ്. കോപ്പലിന്റെ ചീട്ടുകളില്‍ വിനീതിന് ഏറെ പ്രധാന്യമുണ്ട്. ഇതുവരെ ഈ സീസണില്‍ 5 ഗോളുകളാണ് വിനീതിന്റെ കാലുകളില്‍ നിന്ന് പിറന്നത്.

kbt-fans

കലാശപോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സുമായി കൊമ്പുകോര്‍ക്കുന്ന കൊല്‍ക്കത്ത ഈ സീസണില്‍ ഒരു മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിട്ടുമുണ്ട്. ഒരു മത്സരം സമനിലയിലും സമാപിച്ചു. ആദ്യസീസണിലെ ഫൈനല്‍ പോരാട്ടം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലായിരുന്നു. അന്ന് അവരുടെ നാട്ടില്‍ തോല്‍വി സമ്മതിച്ചതിന് ഒരു മധുര പ്രതികാരം ലക്ഷ്യമിട്ടായിരിക്കും ഇന്ന് ബ്ലാസ്റ്റേഴ്‌സ് ബൂട്ട് കെട്ടുക. ഗ്യാലറി കരകവിയുന്ന സ്വന്തം ആരാധകരുടെ മുന്നില്‍ കിരീടം ഉയര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും.

മത്സരഗതിയെ നയിക്കുക കളത്തിലെ പോരാട്ടത്തില്‍ തന്ത്രങ്ങളും മറുതന്ത്രങ്ങളുമായിരിക്കും. 4-4-2 എന്ന സ്ഥിരം ഇംഗ്ലീഷ് ശൈലിയില്‍ തന്നെയായിരിക്കണം ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുക. മുന്‍കാല കളികള്‍ പരിശോധിക്കുകയാണെങ്കില്‍ കളിമികവില്‍ കൊല്‍ക്കത്തതന്നെയാണ് മുന്നില്‍. എന്നാല്‍ ഒരുജനതയുടെ ആഗ്രഹങ്ങള്‍ക്കൊത്ത് ഉയര്‍ന്ന്, ആവശേത്തിലേറി കളിയുടെ വിജയപഥത്തില്‍ തിരിച്ചെത്തിയ ഒരു ടീമിനെ സംബന്ധിച്ചിടത്തോളം കണക്കുകള്‍ക്ക് സ്ഥാനമില്ല. പ്രത്യേകിച്ച് എന്നും കണക്കുകൂട്ടലുകള്‍ തെറ്റുന്ന കാല്‍പന്തുകളികളില്‍.

kbf-fan-03

ഫൈനല്‍കാണാനെത്തുന്ന മഞ്ഞകടല്‍ ഫില്‍ഫോര്‍ട്ടിന്‌റെ ആ കില്ലിങ് ആക്ഷന്‍കൂടി സ്വപ്‌നം കണ്ടായിരിക്കും ടിക്കറ്റെടുത്തിരിക്കുക. ടിക്കറ്റുകള്‍ എല്ലാം തന്നേ നേരത്തെ വിറ്റ് പോയിരുന്നു. 300 രൂപയുടെ ടിക്കറ്റിന് കരിഞ്ചന്തയില്‍ 3500 രൂപ വരെ കൊടുത്ത് പല ആരാധകരും സ്വന്തമാക്കി കഴിഞ്ഞു. ഓണ്‍ലൈനായും ടിക്കറ്റ് ലഭിച്ചിരുന്നുവെങ്കിലും ശനിയാഴ്ച അതും കഴിഞ്ഞു. ടിക്കറ്റ് കിട്ടാത്തതിനെ ചൊല്ലി കലൂര്‍ സ്‌റ്റേഡിയം പരിസരത്ത് പ്രതിഷേധങ്ങള്‍ വരെ ഉണ്ടായി. കരിഞ്ചന്തയില്‍ ടിക്കറ്റ് വിറ്റ രണ്ട് പേര്‍ അറസ്റ്റിലായി. കൊച്ചിയും പരിസരപ്രദേശങ്ങളും ഫൈനലിനേടുനുബന്ധിച്ച് കനത്തസുരക്ഷയിലാണ്. കൂടുതല്‍ പോലീസിനെ ഇത്തവണ നിയോഗിച്ച് അധികൃതര്‍ കരുതല്‍ എടുത്തു തുടങ്ങി. കാല്‍പന്തു കളിപ്പോലെ പ്രവചിക്കാന്‍ കഴിയാത്തതാണ് ആരാധകരും. രാത്രി എഴുമണിക്ക് തുടങ്ങുന്ന ഫുട്‌ബോള്‍ മാമങ്കത്തിന് വൈകിട്ട് മൂന്നു മുതല്‍ സ്‌റ്റേഡിയത്തിലേക്കുള്ള ഒഴുക്ക് ആരംഭിക്കും. ടീം ഉടമകള്‍ കൂടിയായ ക്രിക്കറ്റ് ദൈവം സച്ചിനും, ബംഗാള്‍ കടുവ ദാദ ഗാംഗുലിയും കളികാണാന്‍ എത്തുന്നതോടെ ഗ്യാലറി ഇളകിമറിയും. ആവേശം അലകടല്‍ തീര്‍ക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കാത്തിരിക്കാം. മഞ്ഞകടല്‍ ഇരമ്പലിനായി.....

വീണുപോയ ബ്ലാസ്റ്റേഴ്‌സിനെ എടുത്തുയര്‍ത്തിയ ആരാധകര്‍ക്ക് അവകാശപ്പെട്ടതാണ് ഈ ഫൈനല്‍

‘പട പട മഞ്ഞപ്പട ഉന്നം തെറ്റാത്ത മിന്നല്‍ പായിച്ചു മഞ്ഞപ്പട’; ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനല്‍ കടമ്പകള്‍ കോര്‍ത്തിണക്കി ആരാധകരുടെ വീഡിയോ സോങ്'

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍ )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories