TopTop
Begin typing your search above and press return to search.

ഐ എസ് എല്‍ ഇന്ത്യയുടെ പ്രഥമ ലീഗാകും, ഐ ലീഗ് രണ്ടാമനും

ഐ എസ് എല്‍ ഇന്ത്യയുടെ പ്രഥമ ലീഗാകും, ഐ ലീഗ് രണ്ടാമനും

അഴിമുഖം പ്രതിനിധി

രണ്ട് സീസണുകള്‍ കൊണ്ട് ആരാധക പിന്തുണയും ലോകശ്രദ്ധയും നേടിയ ഐ എസ് എല്ലിനെ ഇന്ത്യയുടെ പ്രഥമ ലീഗായി അംഗീകരിക്കാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു. ഇന്ത്യയുടെ ഫുട്‌ബോള്‍ രംഗത്തെ അടിമുടി മാറ്റിയെഴുതുന്ന തീരുമാനം അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കാനാണ് തീരുമാനം.

ഇപ്പോള്‍ ഇന്ത്യയുടെ പ്രഥമ ലീഗായ ഐ ലീഗിന്റെ പേര് ലീഗ് വണ്‍ എന്നാക്കി മാറ്റുകയും ഐ എസ് എല്ലിന് പിന്നില്‍ രണ്ടാമനാക്കുകയും ചെയ്യും. കൂടാതെ ലീഗ് വണ്ണിന് താഴെ ലീഗ് രണ്ടും ആരംഭിക്കും. ലോകമെമ്പാടുമുള്ള മറ്റു പ്രധാന ഫുട്‌ബോള്‍ ലീഗുകളില്‍ ടീമുകള്‍ക്ക് സ്ഥാനക്കയറ്റവും സ്ഥാന ഇറക്കവും നല്‍കുന്ന പതിവുണ്ട്. എന്നാലിത് ഐ എസ് എല്ലില്‍ ഉണ്ടാകില്ല.

റിലയന്‍സാണ് ഐ എസ് എല്‍ സംഘടിപ്പിക്കുന്നത്.

Next Story

Related Stories