എല്ലാ ഫോര്‍മാറ്റിലും ഇനി ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ ഏകദിന-ട്വന്റി-20 മത്സരങ്ങള്‍ക്കുള്ള ടീമിനെ തെരഞ്ഞടുക്കാന്‍ കൂടിയ സിലക്ഷന്‍ ക്മ്മിറ്റിയാണ് കോഹ് ലി യെ നായകനായി തെരഞ്ഞെടുത്തത്. ധോണിയുടെ പകരക്കാരനായാണ് കോഹ്‌ലി വരുന്നത്.
ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ധോണി ടീമില്‍ തുടരും. അതേസമയം യുവരാജ് സിംഗ് ഏകദിന ടീമിലേക്ക് തിരിച്ചെത്തിയാണ് ആരാധകരെ സന്തോഷിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത. മുംബൈയില്‍ നടന്ന യോഗത്തില്‍ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഋഷഭ് പന്തും ചൗഹല്‍ എന്നീ യുവതാരങ്ങള്‍ ട്വന്റി 20 മത്സരത്തില്‍ അരങ്ങേറ്റം കുറിക്കും. വെറ്ററന്‍ താരം ആശിഷ് നെഹ്‌റയും ടി20 ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.പരിശീലന മല്‍സരങ്ങള്‍ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു വി. സാംസണും ഇടം ലഭിച്ചിട്ടുണ്ട്. മൂന്ന് വീതം ട്വന്റിട്വന്റിയും ഏകദിനവുമാണ് പരമ്പരയിലുള്ളത്. ജനവരി 15ന് പുണെയിലാണ് ആദ്യ ഏകദിന മത്സരം.
ഏകദിന ടീം:
വിരാട് കോഹ്ലി (ക്യാപ്റ്റന്‍), മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പര്‍), കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, യുവരാജ് സിങ്, അജിങ്ക്യ രഹാനെ, ഹര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ജസ്പ്രീത് ബുംമ്ര, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്.
ടി-20 ടീം:
വിരാട് കോഹ്ലി (ക്യാപ്റ്റന്‍), മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പര്‍), കെ.എല്‍.രാഹുല്‍, യുവരാജ് സിങ്, സുരേഷ് റെയ്‌ന, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ചഹല്‍, മനീഷ് പാണ്ഡെ, ജസ്പ്രീത് ബുംമ്ര, ആശിഷ് നെഹ്‌റ, ഭുവനേശ്വര്‍ കുമാര്‍.കോഹ്ലി നായകന്‍; ധോണിയും യുവരാജും ടീമില്‍; നെഹ്‌റ ടി20 കളിക്കും; ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു