അഴിമുഖം പ്രതിനിധി
ഇന്ത്യയിലെ പ്രമുഖ വനിത ബൈക്ക് സഞ്ചാരിയായ വീനു പാലിവല്‍ മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ ഇന്നലെ വൈകുന്നേരമുണ്ടായ റോഡ് അപകടത്തില്‍ കൊല്ലപ്പെട്ടു.
ഗ്യാരസ്പൂരില്‍ വച്ച് അവര്‍ ഓടിച്ചിരുന്ന ഹാര്‍ലി ഡേവിഡ്സണിന്റെ നിയന്ത്രണം വിടുകയും റോഡില്‍ തെന്നി മറിയുകയും ചെയ്താണ് അപകടമുണ്ടായത്.
അപകടത്തില്‍ പരിക്കേറ്റ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് വിദിഷ ജില്ലാ ആശുപത്രിയിലും അവരെ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ജയ്പൂര്‍ സ്വദേശിയായ വീനു അവരുടെ ഹാര്‍ലി ഡേവിഡ്സണില്‍ രാജ്യമെമ്പാടും സഞ്ചാരിച്ചിട്ടുണ്ട്.
പ്രമുഖ വനിത ബൈക്ക് സഞ്ചാരി വീനു പാലിവല്‍ റോഡ് അപകടത്തില്‍ കൊല്ലപ്പെട്ടു
Next Story