TopTop
Begin typing your search above and press return to search.

അവയവങ്ങൾ കവർന്നെടുക്കാന്‍ ചൈനയിൽ തടവുകാരെ കൊല്ലുന്നു

അവയവങ്ങൾ കവർന്നെടുക്കാന്‍ ചൈനയിൽ തടവുകാരെ കൊല്ലുന്നു

അവയവമാറ്റത്തിനായി ചൈനയിൽ തടവുകാരെ കൊല്ലുന്നത് തുടരുകയാണെന്ന് റിപ്പോർട്ട്. ലണ്ടന്‍ ആസ്ഥാനമായ ഒരു സ്വതന്ത്ര ട്രൈബ്യൂണൽ റിപ്പോർട്ടിലാണ് ഇക്കാര്യം ആരോപിക്കുന്നത്. ഇരകളിൽ ഫാലുൻ ഗോങ് പ്രസ്ഥാനത്തിന്റെ ഭാഗമായതിന് തടവിലാക്കപ്പെട്ട അനുയായികളുമുണ്ടെന്നാണ് റിപ്പോർട്ട്. വധശിക്ഷക്ക് വിധേയരാക്കിയ തടവുകാരുടെ അവയവങ്ങള്‍ നിർബന്ധിച്ച് ദാനം ചെയ്യിക്കുന്നത് അവസാനിപ്പിച്ചുവെന്ന് 2014-ൽ ചൈന പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോവും ഇത്തരത്തിൽ അവയവ കൈമാറ്റം നടക്കുന്നുണ്ടെന്നാണ് ട്രൈബ്യണൽ പറയുന്നത്.

‘നിർബന്ധിത അവയവ വിളവെടുപ്പിനുള്ള ഉറവിടം, ഒരുപക്ഷേ പ്രധാന ഉറവിടം ഫലുൻ ഗോങ് ആണെന്ന് ഉറപ്പാണ്’- ചൈന ട്രിബ്യൂണൽ അധ്യക്ഷന്‍ സർ ജെഫ്രി നൈസ് ക്യുസി ഏകകണ്ഠമായി വിലയിരുത്തുന്നു. ‘ഈ പരിപാടി അവസാനിപ്പിച്ചതിന് യാതൊരു തെളിവുകളുമില്ല. അത് തുടരുകയാണെന്ന് ട്രൈബ്യൂണലിന് ബോധ്യപ്പെട്ടിട്ടുണ്ട്’- മെഡിക്കൽ വിദഗ്ദർ, മനുഷ്യാവകാശ പ്രവർത്തകർ, എന്നിവരിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ട്രൈബ്യൂണല്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. യുഗോസ്ലാവിയയിൽ നിന്നുള്ള മുന്‍ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിൽ പ്രോസിക്യൂട്ടർ കൂടിയായ അദ്ദേഹം പറയുന്നു.

ചൈനയില്‍ രണ്ട് പതിറ്റാണ്ടിനിടെ രൂപമെടുത്ത ആത്മീയ പരിശീലനമാണ്ഫലുൻ ഗോങ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി 1999 ല്‍ തന്നെ ചൈനയിൽ നിന്നും ഫാലുന്‍ ഗോങ് തുടച്ചുമാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. പാർട്ടിക്ക് ഭീഷണിയായേക്കുമെന്നതായിരുന്നു പ്രധാന കാരണം. ഇതിന്റെ ഭാഗമായി ചൈനയില്‍ ആരെങ്കിലും ഫാലുന്‍ ഗോങ് അഭ്യസിക്കുന്നതായി തോന്നിയാല്‍ അയാളെ പൊലീസ് അറസ്റ്റ് ചെയ്യും. എന്നാല്‍ ടിബറ്റൻ - ഉയ്ഘൂർ മുസ്‌ലിംകൾ - ചില ക്രിസ്ത്യൻ വിഭാഗങ്ങൾ എന്നിവരോട് സമാനമായ രീതിയില്‍ പെരുമാറിയതിന് തെളിവുകൾ വിരളമാണ്.

വധശിക്ഷക്ക് വിധേയരാക്കിയ തടവുകാരുടെ അവയവങ്ങള്‍ നിർബന്ധിച്ച് ദാനം ചെയ്യിക്കുന്നത് അവസാനിപ്പിച്ചുവെന്ന് 2014-ൽ ചൈന പ്രഖ്യാപിച്ചിരുന്നു. മറിച്ചുള്ള ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതവും അസത്യവുമാണെന്നാണ് അധികൃതരുടെ വാദം.

അവയവ മാറ്റത്തിനായി ചൈനയിലെ ആശുപത്രികളില്‍ കാത്തിരിക്കേണ്ട സമയം വെറും രണ്ടാഴ്ച മാത്രമണ്. ചില അവയവങ്ങളുടെ ഉറവിടം ഫലുൻ ഗോങ് അനുയായികളിൽ നിന്നാണെന്ന് ചൈനയിലെ ആശുപത്രികളെ തെളിവെടുപ്പിനായി സമീപിച്ചവരോട് അവിടത്തെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ട്രൈബ്യൂണല്‍ വ്യക്തമാക്കി.

ഫലുൻ ഗോങ്–ഉയ്ഘൂര്‍ വിഭാഗങ്ങളിൽ പെട്ടവർ ചൈനീസ് ജയിലുകളിൽ ആവർത്തിച്ചുള്ള വൈദ്യപരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്നുണ്ട്. ആവർത്തിച്ചുള്ള പല മെഡിക്കൽ പരിശോധനകളും അവിടെ നടക്കുന്നുണ്ടെന്നതിന്റെ് തെളിവുകള്‍ ഒരു വർഷം തടവിൽ കഴിഞ്ഞ ഫലുൻ ഗോങ് ആക്ടിവിസ്റ്റായ ജെന്നിഫർ സെങ്ട്രൈബ്യൂണലിന് കൈമാറിയിരുന്നു. ‘തങ്ങളെ ലേബർ ക്യാമ്പിലേക്ക് മാറ്റിയ ദിവസം ഒരു ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ ഞങ്ങളെ പലവിധത്തിലുള്ള ശാരീരിക പരിശോധനകൾക്കു വിധേയമാക്കി. ഞങ്ങൾക്ക് എന്തെല്ലാം രോഗങ്ങളാണുള്ളതെന്ന് അവര്‍ ചോദിച്ചു. ഹെപ്പറ്റൈറ്റിസ് ഉണ്ടെന്ന് ഞാന്‍ പറഞ്ഞു’- ജെന്നിഫർ പറയുന്നു.

ചൈനയില്‍ വ്യാപകമായി അവയവദാനം നടക്കുന്നതിന്റെ പിന്നിലെ രഹസ്യം കണ്ടെത്തുന്നതിനായി പല സംഘടനകളും രംഗത്തുണ്ട്. ശസ്ത്രക്രിയ നടത്തുന്നതിനായി ചൈനയില്‍ എത്തുന്ന ആളുകൾക്ക് ആവശ്യമായ ഫാലുന്‍ ഗോങ് അഭ്യാസികളെ സർക്കാര്‍ പ്രതിനിധികള്‍ ആശുപത്രി അധികൃതർക്ക് എത്തിച്ചുകൊടുക്കും എന്നാണ് ആരോപണം. ബുദ്ധമതത്തിന്റെ കീഴിലുള്ള സമാധാനപരമായ ശിക്ഷണമാണ് ഫാലുന്‍ ഗോങ്.

സര്‍ജറി നടത്തുന്ന നാലാം ക്ലാസുകാരന്‍, ബംഗാളി ഡോക്ടര്‍, 200 രൂപയുടെ കോട്ടയ്ക്കല്‍ ലേഹ്യത്തിന് 2500 രൂപ; ഓപ്പറേഷന്‍ ക്വാക്കില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍


Next Story

Related Stories