TopTop
Begin typing your search above and press return to search.

മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി തിമിംഗല വേട്ടക്കിറങ്ങാനൊരുങ്ങി ജാപ്പനീസ് മത്സ്യത്തൊഴിലാളികള്‍

മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി തിമിംഗല വേട്ടക്കിറങ്ങാനൊരുങ്ങി ജാപ്പനീസ് മത്സ്യത്തൊഴിലാളികള്‍
മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ജാപ്പനീസ് മത്സ്യത്തൊഴിലാളികള്‍ തിമിംഗല വേട്ടക്കിറങ്ങുന്നു. അന്താരാഷ്ട്ര തിമിംഗല കമ്മീഷനില്‍ (ഐഡബ്ല്യുസി) നിന്ന് പിന്മാറാനുള്ള ടോക്കിയോയുടെ വിവാദ തീരുമാനത്തിന് ശേഷമാണ് ഈ നടപടി. അതോടെ പരിസ്ഥിതി പ്രവര്‍ത്തകരും തിമിംഗല വേട്ട നിരോധിച്ച രാജ്യങ്ങളും കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്താന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ജപ്പാനിലെ ചില പരമ്പരാഗത സമുദായങ്ങളുടെ ദീര്‍ഘകാല പാരമ്പര്യ തൊഴിലായിരുന്നു തിമിംഗല വേട്ടയെന്ന് അവരും പറയുന്നു.

ജപ്പാന്‍ കാലങ്ങളായി നേരിടുന്ന നയതന്ത്ര പ്രശ്‌നമാണിത്. ഐഡബ്ല്യുസി നിയമങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ച് 'ശാസ്ത്രീയ' ഗവേഷണ ആവശ്യങ്ങള്‍ക്കായിതിമിംഗല വേട്ട നടത്താം എന്നാണ് അവരുടെ അവകാശവാദം. എന്നാല്‍ അതിനെ ഐഡബ്ല്യുസി-യിലെ മറ്റു രാജ്യങ്ങള്‍ നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയതോടെ കഴിഞ്ഞ വര്‍ഷം ജപ്പാന്‍ സംഘടയില്‍ നിന്നും പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ വടക്കന്‍ ജപ്പാനിലെ ഹോക്കൈഡോയിലുള്ള കുഷിരോ പട്ടണണമടക്കം പല ഭാഗങ്ങളില്‍ നിന്നും തിമിംഗല വേട്ടക്കായുള്ള കപ്പലുകള്‍ പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്യോഡോ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 'ശാസ്ത്രീയ ഗവേഷണ'ത്തിനെന്ന പേരില്‍ നേരത്തെ തിമിംഗല വേട്ട നടത്തിയിരുന്ന കപ്പല്‍ കൂട്ടവും പടിഞ്ഞാറന്‍ ജപ്പാനിലെ ഷിമോനോസെകി തുറമുഖത്ത് നിന്ന് പുറപ്പെട്ടിട്ടുണ്ട്.

ഡിസംബര്‍ വരെ 227 തിമിംഗലങ്ങളെ കൊല്ലാനാണ് കപ്പലുകള്‍ പദ്ധതിയിടുന്നതെന്ന് ക്യോഡോ വാര്‍ത്ത ഏജന്‍സി ജാപ്പനീസ് സര്‍ക്കാര്‍ വൃത്തത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ചില്‍ അവസാനിച്ച, ആന്റാര്‍ട്ടിക്കയിലെഅവസാന 'ഗവേഷണ പര്യവേഷണ'ത്തിന്റെ ഭാഗമായി 333 തിമിംഗലങ്ങളെയാണ് അവര്‍ കൊന്നത്.

നൂറ്റാണ്ടുകളായിതിമിംഗല വേട്ട നടത്തുന്ന രാജ്യമാണ് ജപ്പാന്‍. രണ്ടാം ലോകമഹായുദ്ധാനന്തരം രാജ്യം വളരെ ദരിദ്രമായിരുന്ന കാലത്ത് തിമിംഗല മാംസത്തിലെ പ്രോട്ടീന്‍ ആയിരുന്നു അവരുടെ പ്രധാന ആശ്രയം. എന്നാല്‍ അടുത്ത ദശകങ്ങളില്‍ ഉപഭോഗം ഗണ്യമായി കുറഞ്ഞു. ചിലര്‍ പാടെ ഒഴിവാക്കി, മറ്റു ചിലര്‍ ഉപഭോഗം ഗണ്യമായി കുറച്ചു. ഐഡബ്ല്യുസി-യില്‍ നിന്നുള്ള ജപ്പാന്റെ ഇപ്പോഴത്തെ പിന്മാറ്റം പല ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. ജാപ്പനീസ് തിമിംഗലങ്ങളുടെ നാശത്തിന്റെ തുടക്കമാണ് ഈ നടപടിയെന്ന് ചില സന്നദ്ധ സംഘടനകള്‍ പറയുന്നു.

Read More : ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റനെ വിമര്‍ശിച്ചു ; ശിശുരോഗ വിദഗ്ദ്ധനെ കുഗ്രാമത്തിലേക്ക് സ്ഥലം മാറ്റി

Next Story

Related Stories