അഴിമുഖം പ്രതിനിധി
ദേശീയ ഷൂട്ടിംഗ് താരത്തെ പരിശീലകന്‍ ബലാത്സംഗം ചെയ്തുവെന്ന് പരാതി. ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി മയക്കിയശേഷം പരിശീലകന്‍ ബലാത്സംഗം ചെയ്തുവെന്നാണ് ഷൂട്ടിംഗ് താരം പരാതി നല്‍കിയിരിക്കുന്നത്. ദേശീയ തലത്തില്‍ മത്സരിക്കുന്ന ഷൂട്ടിംഗ് താരം ഡല്‍ഹി ചാണക്യപുരി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അര്‍ജുന ആവാര്‍ഡ് നേടിയ പരിശീലകനു നേരെയാണ് ആരോപണമെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
സംഭവത്തെക്കുറിച്ച് പരിശീലകനോട് ചോദിച്ചപ്പോള്‍ തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. ഷൂട്ടിംഗ് റൈഫിള്‍ ഉപയോഗിച്ചു കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്നും തന്റെ ജന്മദിന ആഘോഷങ്ങള്‍ക്കിടെ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം കുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് താരം പരാതിയില്‍ പറയുന്നത്.
പരിശീലകനും താരവും തമ്മില്‍ മുമ്പ് അടുത്ത ബന്ധമുണ്ടായിരുന്നെന്നും അന്ന് വിവാഹം ചെയ്യാമെന്ന് വാക്കുനല്‍കിയിരുന്നതായും യുവതി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദേശീയ ഷൂട്ടിംഗ് താരത്തെ പരിശീലകന്‍ ബലാത്സംഗം ചെയ്തുവെന്ന് പരാതി

Next Story