UPDATES

വിദേശം

ബ്രെക്സിറ്റ് അല്ലാതെ മറ്റൊരു ചർച്ചയും വേണ്ട; തെരേസാ മേയ്ക്ക് പാർട്ടിയുടെ കർശന നിർദേശം

ബ്രെക്സിറ്റിനു പകരം താല്ക്കാലിക ‘കസ്റ്റംസ് യൂണിയന്‍’ എന്ന വിഷയത്തിൽ ലേബര്‍ പാർട്ടി നേതാവ് ജെറമി കോർബിനുമായി വിഷയത്തിൽ സന്ധിസംഭാഷണത്തിന് മേയ് ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.

ബ്രെക്സിറ്റ് അല്ലാതെ മറ്റൊരു ചർച്ചയും വേണ്ടെന്ന് ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസ മേയ്ക്ക്  കൺസർവേറ്റീവ് പാര്‍ട്ടിയുടെ കർശന നിർ‌ദേശം. ബ്രെക്സിറ്റിനു പകരം താല്ക്കാലിക ‘കസ്റ്റംസ് യൂണിയന്‍’ സ്ഥാപിക്കുക ആശയം ലേബര്‍ പാർട്ടി മുന്നോട്ടുവച്ചിരുന്നു. ലേബര്‍ പാർട്ടി നേതാവ് ജെറമി കോർബിനുമായി വിഷയത്തിൽ സന്ധിസംഭാഷണത്തിന് മേയ് ഒരുങ്ങുന്നുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇതിന് പിറകെയാണ് മേയ്ക്ക് കർശന നിർദേശവുമായി കൺസർവേറ്റീവ് പാർട്ടിയിലെ നേതാക്കൾ തന്നെ  രംഗത്തെത്തിയത്. മേയുടെ നിലപാട് ബ്രക്സിറ്റ് അനുകൂലികളെ പ്രകോപിപ്പിക്കുകയായിരുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ഉൾപ്പെടെ മേയുടെ കർസർവേറ്റീസ് പാർട്ടി ജനങ്ങൾക്ക് നല്‍കിയ ‌ കൊടുത്ത പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ബ്രക്സിറ്റ്.

വിഷയത്തിൽ മറ്റു പാർട്ടികളുമായി ഒരു ഒത്തു തീർപ്പിനും തയ്യാറാകരുത് എന്നാണ് ബെനിസ് ജോൺസൺ, ഡൊമിനിക് റാബ് തുടങ്ങിയ മുതിർന്ന കൺസർവേറ്റീവ് പാർട്ടി നേതാക്കള്‍ മേയോട് അഭിപ്രായപ്പെട്ടിരിക്കുന്നത്. നീക്കം ‘മോശം നയവും, മോശം രാഷ്ട്രീയവു’മായിരിക്കുമെന്നും അവർ അഭിപ്രായപ്പെടുന്നു. മേയുടെ നിലപാട് തങ്ങളുടെ മാനിഫെസ്റ്റോക്ക് വിരുദ്ധമായിരിക്കും. മാത്രവുമല്ല ബ്രിട്ടീഷ് മാര്‍ക്കറ്റ് മറ്റു രാജ്യങ്ങൾക്കുകൂടി തുറന്നു കൊടുക്കേണ്ടിവരും. അത് ഭാവിയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും അവർ വ്യക്തമമാക്കുന്നു. നടപടി അടിസ്ഥാനപരമായി കൺസർവേറ്റീവ് പാർട്ടിയോട് എക്കാലത്തും കൂറുപുലര്‍ത്തുന്ന മദ്യവർഗ്ഗ ജനതയെ പാർട്ടിയിൽ നിന്നും അകറ്റുന്ന അവസ്ഥയുണ്ടാവും. ഇത് പാർട്ടിയിൽ പിളർപ്പിന് ഉൾപ്പെടെ വഴിവയ്ക്കാൻ ഇടയുണ്ട്. അത്തരം ഒരു നടപടി തടയാൻ ഒരു നേതാവിനും കഴിയില്ല എന്നും നേതാക്കള്‍ പറയുന്നു.

അതേസമയം, മേയുമായി ചർച്ച നടത്തുന്നതിനെതിരെ ലേബർ പാർട്ടിയിലും എതിർപ്പുയർന്നു. കോർബിനുമായുള്ള മേയുടെ ചർച്ചയിൽ പ്രതിഷേധിച്ച് വെയ്ൽസ് ജൂനിയർ മന്ത്രി നിഗെൽ ആഡംസ് കഴിഞ്ഞ ബുധനാഴ്ച രാജിവെച്ചിരുന്നു. ബ്രിട്ടിഷ് പാര്‍ലമെന്റി്ല്‍ ബ്രെക്സിറ്റ് ബില്‍ പാസാക്കിയെടുക്കാന്‍ തെരേസാ മേയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രിയുടെ കഴിവില്ലായ്മയായാണ്‌ ചിലര്‍ അതിനെ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ക്രോസ്-പാർട്ടി ബ്രെക്സിറ്റ് ചർച്ചകളിൽ ഇക്കാര്യം ഉയര്‍ന്നിരുന്നു. എം.പിമാരില്‍ ഭൂരിപക്ഷവും കരാറിന് എതിരാണ്. ഇതോടെ തീയതി നീട്ടിക്കിട്ടാന്‍ മേയ് യൂറോപ്യന്‍ യൂണിയന് കത്തെഴുതുകയും ചെയ്തിരുന്നു. യൂറോപ്യൻ യൂണിയനിൽനിന്ന് പിരിഞ്ഞാലും അവരുടെ കസ്റ്റംസ് യൂണിയനിൽ തുടരണമെന്ന മൃദു ബ്രെക്സിറ്റ് സമീപനമാണ് ലേബർ പാർട്ടി സ്വീകരിക്കുന്നത്.

അതിനിടെ, യൂറോപ്യന്‍ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബ്രെക്സിറ്റ് വക്താവ് നിജേല്‍ ഫറാഷിന്റെ പാർട്ടിക്ക് ബ്രിട്ടണില്‍ മുൻതൂക്കം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ അഭിപ്രായ സർവേകൾ പുറത്തു വന്നു. മെയ് 28-നാണ് തെരഞ്ഞെടുപ്പ്. തെരേസ മേയുടെ കൺസർവേറ്റീവ് പാർട്ടി. ഏറ്റവും പിറകിലായി നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടുത്തേണ്ടി വരുമെന്നും സർവേ ഫലം സൂചിപ്പിക്കുന്നു. ഇതും പ്രധാനമന്ത്രിയെ കൂടുതല്‍ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

Also Read- തൊവരിമല ഭൂസമരം: ആനക്കാര്യത്തില്‍ ഉടന്‍ ഇടപെട്ട സര്‍ക്കാരിനോട്, ആദിവാസികള്‍ ഈ സമൂഹത്തിന്റെ ഭാഗമല്ലേ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍