TopTop
Begin typing your search above and press return to search.

നഴ്സിന്റെ വേഷം പാവാടയോ ട്രൗസറോ? ലണ്ടന്‍ മാരത്തോണില്‍ ഗിന്നസ് റെക്കോർഡ് വിവാദം കൊഴുക്കുന്നു

നഴ്സിന്റെ വേഷം പാവാടയോ ട്രൗസറോ? ലണ്ടന്‍ മാരത്തോണില്‍ ഗിന്നസ് റെക്കോർഡ് വിവാദം കൊഴുക്കുന്നു

തന്റെ യൂണിഫോമിൽ തന്നെ മാരത്തോൺ ഓട്ടമോടി നേഴ്സ് വസ്ത്രത്തിൽ ഏറ്റവും വേഗത്തിലോടുന്ന മാരത്തോൺ ഓട്ടക്കാരി എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കുക എന്നതായിരുന്നു ജെസ്സിക്ക ആൻഡേഴ്സൻ എന്ന യുവതിയുടെ ലക്ഷ്യം. ശരവേഗത്തിൽ കുതിച്ച് പാഞ്ഞ് 3:08:22 ഫിനിഷിങ് പോയിന്റിൽ തൊടുകയും ചെയ്തു. പക്ഷെ നീണ്ട കാലത്തെ പരിശ്രമണങ്ങളൊക്കെ വിജയം കണ്ടെങ്കിലും, ആത്മവിശ്വാസത്തോടെ ഓടിയെങ്കിലും ജെസ്സിക്കയ്ക്ക് തന്റെ ഗിന്നസ് റെക്കോർഡ് എന്ന സ്വപ്നം മാത്രം നേടാനായില്ല.

എന്താണ് തന്റെ നേട്ടങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതെന്ന് ഗിന്നസ് റെക്കോർഡ് അധികൃതരോട് ചോദിച്ചപ്പോൾ അവരുടെ മറുപടി ഇങ്ങനെ: "നിങ്ങൾ പാവാടയല്ല ധരിച്ചത്. പരമ്പരാഗതമായി നഴ്‌സുമാർ ധരിക്കുന്നത് വെള്ളയും നീലയും വസ്ത്രങ്ങളും പാവാടയും ഏപ്രണും തൊപ്പിയുമാണ്. നിങ്ങൾ ധരിച്ചിരിക്കുന്നത് ട്രൗസര്‍ ആണ് ഇതെങ്ങനെ നേഴ്സിന്റെ വേഷമാകും?' ജെസ്സിക്കയ്ക്ക് റെക്കോർഡ് നിരസിച്ചതോടെ കാലഹരണപ്പെട്ട വസ്ത്രസങ്കല്പങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ ലണ്ടനിൽ പൊടിപൊടിക്കുകയാണ്.

ഗിന്നസ് റെക്കോർഡ് അധികൃതർ പറഞ്ഞത് മാത്രമാണ് നേഴ്‌സുമാരുടെ വസ്ത്രമെന്ന് പറയുന്നത് കാലഹരണപ്പെട്ട സങ്കൽപ്പമാണെന്നാണ് ചില മുതിര്‍ന്ന നേഴ്‌സുമാരുടെ വാദം. ട്യൂണിക്കുകളും ട്രൗസറുകളും മറ്റുമാണ് തന്റെ സഹ നഴ്‌സുമാരിൽ അധികം ആശുപത്രിയിൽ അണിയാറുള്ളതെന്നാണ് ജെസ്സിക്ക വാദിക്കുന്നത്. 'അത് യൂണിഫോമായി തന്നെയാണ് പരിഗണിക്കുന്നത് താനും.' പ്രശസ്തമായ റോയൽ ലണ്ടൻ ആശുപത്രിയിലെ പ്രധാന നേഴ്സായ ജെസ്സിക്ക പറയുന്നു.

വസ്ത്രത്തിന്റെ പേരിൽ തന്നെ ഗിന്നസ് ബുക്കിൽ ഉൾപ്പടുത്തുന്നില്ല എന്ന് പറഞ്ഞപ്പോൾ താൻ വളരെ നിരാശയിലായിപ്പോയി എന്ന് ഇവർ ദി ഗാർഡിയനോട് പറയുന്നു.

ട്രൗസർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഗിന്നസ് നയങ്ങൾ ഒന്നുകൂടി വിചിന്തനം ചെയ്യാമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. ചില മേഖലകൾ തമ്മിൽ റെക്കോർഡ് കമ്മറ്റി കൃത്യമായ അതിർവരമ്പുകൾ അടയാളപ്പെടുത്തുന്നുണ്ടെന്നും ഈ വിഷയം അടിയന്തിരപ്രാധാന്യത്തോടെ വരും ദിവസങ്ങളിൽ ചർച്ച ചെയ്യുമെന്നുമാണ് അധികൃതരുടെ വാക്ക്.

അവർ അവരുടെ നയങ്ങൾ തിരുത്തിയാൽ അത് വളരെ വലിയ കാര്യം തന്നെയായിരിക്കുമെന്ന് ജെസ്സിക്ക പറയുന്നു. ഇതിനുമുൻപ് നേഴ്സ് വസ്ത്രം ധരിച്ച് ഏറ്റവും വേഗതയിൽ മാരത്തോൺ ഓടിയ വനിത സാറ ഡാഗിയോൺ ആണ്.

Next Story

Related Stories