വിദേശം

“കൊലയാളികളല്ല, വെടിയേറ്റുവീണ അഭയാര്‍ത്ഥികളാണ് ഈ നാടിന്‍റെ യഥാർത്ഥ മക്കൾ”; വെടിവെയ്പ്പിനെ കുറിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡൻ

എന്നെ സംബന്ധിച്ച് വെടിവെപ്പുനടത്തിയവരല്ല, ഇവിടെ വെടിയേറ്റുവീണ അഭയാര്ഥികളാണ് ഈ നാടിൻറെ യഥാർത്ഥ മക്കൾ, അവരാണ് ‘നമ്മൾ’

“ഇത് ന്യൂസിലാൻഡ് നേരിട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഇരുണ്ട കാലഘട്ടമാണ്, എത്രപേർ മരിച്ചു, എത്ര പേർക്ക് പരിക്കുപറ്റി എന്നത് വിശദമാക്കാനല്ല ഞാൻ ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഈ ആക്രമണത്തിന്റെ ഇരകൾ ന്യൂസിലാഡിൽ താമസമാക്കിയ മറ്റ് രാജ്യക്കാരാണ്. ഈ രാജ്യത്ത് താമസിക്കാനായി ആഗ്രഹിച്ച് എത്തിയ അവരുടേതും കൂടിയാണ് ഈ രാജ്യം. എന്നെ സംബന്ധിച്ച് വെടിവെപ്പുനടത്തിയ ന്യൂസിലന്റുകാരല്ല, ഇവിടെ വെടിയേറ്റുവീണ അഭയാര്‍ത്ഥികളാണ് ഈ നാടിന്‍റെ യഥാർത്ഥ മക്കൾ, അവരാണ് ‘നമ്മൾ’ …” ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡൻ രാജ്യത്തെ നടുക്കിയ വെടിവെപ്പിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്നത് ഇങ്ങനെയാണ്. ന്യൂസിലാന്റ് തലസ്ഥാനമായ ക്രൈസ്റ്റ് ചർച്ചിൽ മുസ്ലീം പള്ളിയിൽ ഇന്ന് രാവിലെയോടെയാണ് വെടിവെപ്പ് നടന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 40 പേരിലധികം കൊല്ലപ്പെട്ടുവെന്നാണ് ആഗോളമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

“തീവ്രവാദ പ്രവർത്തനങ്ങളും ക്രൂരകൃത്യങ്ങളും നടത്തുന്നവരെ നമ്മിൽ പെട്ടവരായി കണക്കാക്കാനാകില്ല. ഇന്ന് പള്ളിയിൽ നടന്നത് അതുപോലൊരു പൊറുക്കാനാകാത്ത തെറ്റാണ്.” അത്യധികം വൈകാരികമായാണ് പ്രധാനമന്ത്രി ഇത് പറയുന്നത്. ഞെട്ടലും അമ്പരപ്പും വിട്ടുമാറാതെ ഇപ്പോഴും ക്രൈസ്റ്റ് ചർച്ചിൽ രക്ഷാപ്രവർത്തനം നടത്തുന്നവരെയാണ് താൻ ഈ നിമിഷത്തിൽ ഓർത്തുപോകുന്നതെന്നാണ് ഇവർ മാധ്യമങ്ങളോട്  പറയുന്നത്.  ന്യൂസിലാൻഡ് സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ സശ്രദ്ധം കേൾക്കണമെന്നും സംയമനത്തോടെ ഈ അവസ്ഥയെ നേരിടാമെന്നും പറഞ്ഞുകൊണ്ട് രാജ്യത്തിന്‍റെ പ്രധാനമന്ത്രി അവിടുത്തെ അഭയാർത്ഥികളായ അന്തേവാസികൾക്കുൾപ്പടെ ധൈര്യം നൽകുന്നുമുണ്ട്.

ഇപ്പോൾ തന്നെ താൻ വെല്ലിംഗ്ടണിലേക്ക് പോകുകയാണെന്നും അവിടെ തന്നെ കാത്ത് നിരവധി പേര് നിൽക്കുന്നുണ്ടെന്നും ജസിന്ത അറിയിച്ചു. “തനിക്ക് ചോദ്യങ്ങളെ നേരിടാൻ മടിയില്ല, നിങ്ങളുടെ എല്ലാ വ്യാകുലതകളും പരിഹരിക്കും, എല്ലാത്തിനും മറുപടിയുണ്ട്. ക്രൈസ്റ്റ് ചർച്ച് ആശുപത്രി സജീവമായി ഉണർന്നു പ്രവർത്തിക്കുകയാണ്. ജീവൻ രക്ഷിക്കാനുള്ള ശ്രമണങ്ങളെല്ലാം ഊര്‍ജ്ജിതമാണ്‌. മടങ്ങി വന്നതിനു ശേഷം നമ്മുക്ക് വിശദമായി സംസാരിക്കാം.” ജനങ്ങൾക്ക് തന്നെ കൊണ്ട് ആകുന്ന രീതിയിൽ ധൈര്യം നൽകിക്കൊണ്ടാണ് പ്രധാനമന്ത്രി വെല്ലിംഗ്ടണിലേക്ക് മടങ്ങിയതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍