UPDATES

വിദേശം

ശ്രീലങ്കൻ സ്ഫോടനം: ന്യൂസിലാൻഡ് സംഭവത്തിന് മുസ്‌ലിം തീവ്രവാദികൾ പകരം വീട്ടിയതാണെന്ന് ശ്രീലങ്കൻ സർക്കാർ

തങ്ങൾ ഏതു തരത്തിലുള്ള തീവ്രവാദ പ്രവർത്തങ്ങൾക്കും എതിരാണെന്നും സമാധാനമാണ് തങ്ങളുടെ പാതയെന്നും ന്യൂസിലാൻഡ് ഗവൺമെൻറ്റ് പ്രസ്താവിച്ചു.

ന്യൂസിലൻഡിലെ മുസ്‌ലിം പള്ളികളിൽ നടന്ന വെടിവെപ്പിന് മുസ്‌ലിം തീവ്രവാദികൾ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിൽ സ്ഫോടനം നടത്തി പകരം വീട്ടുകയായിരുന്നുവെന്ന് ശ്രീലങ്കൻ സർക്കാർ. ഈയടുത്ത് ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലിൽ രണ്ട് മുസ്‌ലിം പള്ളികളിൽ വെള്ളക്കാരന്റെ സർവ ശ്രേഷ്ഠതയിൽ തീവ്രമായി വിശ്വസിക്കുന്ന വെള്ള ഭീകരൻ നടത്തിയ വെടിവെയ്പ്പാണ് ശ്രീലങ്കൻ സ്ഫോടന പരമ്പരയ്ക്ക് കാരണമായതെന്നാണ് ശ്രീലങ്ക സർക്കാർ  അനുമാനിക്കുന്നത്. എന്നാൽ ഈ കണ്ടെത്തൽ ഉറപ്പിക്കുന്ന യാതൊരു തെളിവുകളും നിലവിൽ സർക്കാർ ഹാജരാക്കിയിട്ടില്ല. എന്ത് അടിസ്ഥാനത്തിലാണ് സർക്കാർ ഇങ്ങനെ ഒരു പരസ്യ പ്രസ്താവന നടത്തുന്നതെന്നതിനെ സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.

‘ന്യൂസിലാൻഡ് വെടിവെപ്പിന് തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകൾ പകരം വീട്ടിയതാണെന്നു തന്നെ ഞങ്ങൾ വിശ്വസിക്കുന്നു.’ ശ്രീലങ്കൻ പ്രതിരോധ മന്ത്രി റുവാൻ വിജെവർധെനെ ഒരു പ്രത്യേക സിറ്റിംഗ് വിളിച്ചുകൂട്ടി പ്രസ്താവിച്ചു. എന്നാൽ ശ്രീലങ്കൻ സർക്കാരിന്റെ അന്വേഷണം ആരംഭഘട്ടത്തിലാണെന്നും ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുള്ളതിന്റെ യാതൊരു സൂചനയും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിൻഡ ആർഡൻ വ്യക്തമാക്കി.

തങ്ങൾ ഏതു തരത്തിലുള്ള തീവ്രവാദ പ്രവർത്തങ്ങൾക്കും എതിരാണെന്നും സമാധാനമാണ് തങ്ങളുടെ പാതയെന്നും ന്യൂസിലാൻഡ് ഗവൺമെൻറ്റ് പ്രസ്താവിച്ചു. മുസ്‌ലിം കുടിയേറ്റക്കാരോടുള്ള വെറുപ്പ് കൊണ്ടാണ് താൻ പള്ളികളിൽ വെടിവെയ്പ്പ് നടത്തിയതെന്ന് ബ്രെന്റന്റ് ടെറൻറ് എന്ന വെള്ള തീവ്രവാദി വ്യക്തമാക്കിയിരുന്നു. ഇയാൾ പള്ളികളിൽ കടന്ന് ചെന്ന് ജുമാ നമസ്കാരത്തിനെത്തിയവരെ വെടിവെച്ച് കൊല്ലുന്നതിന്റെ ലൈവ് വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. താൻ എന്തിനു ഈ കൂട്ടക്കൊല നടത്തുന്നു എന്ന് വിശദീകരിക്കുന്ന ഒരു മുസ്‌ലിം വിരുദ്ധ മാനിഫെസ്റ്റോ ഓൺലൈൻ ആയി പ്രസിദ്ധീകരിച്ച് മിനിറ്റുകൾക്കുള്ളിലാണ് ഇയാൾ വെടിവെയ്പ്പ് നടത്തിയത്. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യൻ പള്ളികളിൽ നടന്ന വെടിവെയ്പ്പിൽ മുന്നൂറിലധികം പേരാണ് മരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍