UPDATES

വിദേശം

‘വിപ്ലവത്തിന്റെ ഗായകൻ’ സിറിയൻ ഫുട്ബോളർ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ടു

നോർത്തേൺ ഹമാ പ്രവിശ്യയിലെ പോരാട്ടത്തിനിടയിലാണ് അബ്ദുൾ ബാസറ്റ് കൊല്ലപ്പെട്ടതെന്ന് വിമത സംഘമായ ജയ്ഷ് അൽ- ഇസാ വക്താവ് ക്യാപ്റ്റൻ മുസ്തഫാ മറാത്തി അറിയിച്ചു.

സിറിയന്‍ പ്രസിഡൻറ് ബാശർ അല്‍ അസദ്ദിനെതിരായ പ്രതിഷേധങ്ങൾക്ക് നേരെ ഉണ്ടായ സൈനിക നടപടിയിൽ സിറിയൻ ഫുട്ബോളർ കൊല്ലപ്പെട്ടു. സമരങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന അബ്ദുൾ ബാസറ്റ് അൽ സറൗട്ട് (27) ആണ് മരിച്ചത്. പ്രസിഡന്റിനെതിരായ പ്രക്ഷോഭങ്ങളിൽ 2011 മുതല്‍ സജീവമായിരുന്നു ഗായകൻ കൂടിയായ അബ്ദുൾ ബാസറ്റ്. പ്രക്ഷോഭങ്ങളുടെ മുഖം കൂടിയായിരുന്ന അദ്ദേഹം.

‘വിപ്ലവത്തിന്റെ ഗായകൻ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇതിന് പിന്നാലെയാണ് രാജ്യത്തെ ആഭ്യന്തരയുദ്ധത്തിൽ സായുധപോരാട്ടത്തിനും അബ്ദുൾ ബാസറ്റ് തയ്യാറായത്. തന്റെ നാടിലെ സിറ്റി ഓഫ് ഹോംസിലെ ഗോൾകീപ്പർ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു അബ്ദുൾ ബാസറ്റ്.

നോർത്തേൺ ഹമാ പ്രവിശ്യയിലെ പോരാട്ടത്തിനിടയിലാണ് അബ്ദുൾ ബാസറ്റ് കൊല്ലപ്പെട്ടതെന്ന് വിമത സംഘമായ ജയ്ഷ് അൽ- ഇസാ വക്താവ് ക്യാപ്റ്റൻ മുസ്തഫാ മറാത്തി അറിയിച്ചു. പോരാട്ടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് രണ്ട് ദിവസങ്ങൾക്ക് മുൻപാണ് മരിച്ചതെന്നാണ് പ്രതികരണം. രാജ്യത്തെ ശേഷിക്കുന്ന വിമത ശക്തി കേന്ദ്രമായ നോർത്ത്- വെസ്റ്റ് സിറിയയില്‍ വെള്ളിയാഴ്ചയോടെ പോരാട്ടം കനപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അബ്ദുൾ ബാസറ്റിന്റെ മരണവാർത്ത പുറത്ത് വരുന്നത്.

സിറിയൻ ആഭ്യന്തര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അബ്ദുൾ ബാസറ്റിന്റെ ജീവിതം ഡോക്യുമെന്ററിയായും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. റിട്ടേൺ ടു ഹോം എന്ന പേരിൽ ഒരുക്കിയ ഡോക്യുമെന്ററി 2014 ലെ സൺഡാൻസ് ചലച്ചിത്രോൽസവത്തിൽ പുരസ്കാരം നേടിയിട്ടുണ്ട്.

അബ്ദുൾ ബാസറ്റിന്റെ കുടുംബവും സിറിയൻ പ്രതിഷേധങ്ങലുടെ ഭാഗമായിരുന്ന. സിറിയയിൽ നാലുവർത്തോളമായി തുടരുന്ന സംഘർഷത്തിൽ അബ്ദുൾ ബാസറ്റിന്റെ പിതാവും നാല് സഹോദരങ്ങളും നേരത്തെ കൊല്ലപ്പെട്ടിരുന്നു.

ഭീകരരുടെ ഒളിത്താവളങ്ങള്‍ ഉന്മൂലനം ചെയ്യാനെന്ന വ്യാജേന സിറിയയില്‍ അഭയാര്‍ത്ഥികളുടെ വീടുകള്‍ തകര്‍ത്ത് അസദ് ഭരണകൂടം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍