UPDATES

വിദേശം

വെനിസ്വല മറ്റൊരു ക്യൂബയാകുമോ? എണ്ണ കമ്പനിയിൽ നിന്ന് യു എസിലേക്കുള്ള കയറ്റുമതി വിലക്കാൻ ട്രംപിന്റെ അപ്രതീക്ഷിത നീക്കം മഡുറോയ്ക്ക് അവസാനത്തെ ആണി

ഇത്രയും കടുത്ത സാമ്പത്തിക പ്രതിസന്ധി വരുന്നതോടെ മഡുറോയ്ക്ക് പിടിച്ചു നിൽക്കാനാവില്ലെന്നാണ് ലോകം കണക്കു കൂട്ടുന്നത്.

വെനിസ്വല പ്രസിഡണ്ട് നിക്കോളാസ് മഡുറോ ഭരണത്തിനെതിരെ ട്രംപിന്റെ അവസാനത്തെ ആണി. ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയിൽ നിന്ന് യു എസിലേക്കുള്ള കയറ്റുമതി വിലക്കിക്കൊണ്ടുള്ള പുതിയ തീരുമാനം എടുത്തുകൊണ്ടാണ് ട്രംപ് മഡുറോയ്ക്കെതിരെ അപ്രതീക്ഷിത നീക്കം നടത്തുന്നത്. ഇതുമൂലം വരും വർഷം ഏകദേശം 11  ബില്യൺ ഡോളറിന്റെ നഷ്ടമെങ്കിലും ഉണ്ടാകും. രാജ്യം ഇത്തരത്തിൽ വലിയ ഒരു സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ പോകുന്ന ഘട്ടത്തിൽ മഡുറോയ്ക്ക് രാജി വെച്ച് പുറത്തുപോകാതിരിക്കാനാകാത്ത വിധം സമ്മർദ്ദം കനക്കുകയാണ്.

കഴിഞ്ഞ ആഴ്ചയാണ് വെനിസ്വലയുടെ  സ്വയം പ്രഖ്യാപിത പ്രസിഡണ്ട് ജുവാൻ ഗുവൈഡോയെ ട്രംപ് പരസ്യമായി പിന്തുണച്ചത്. ട്രംപിനെക്കൂടാതെ ഭൂരിഭാഗം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ ഭരണാധികാരികളും തങ്ങൾ ഗുവൈഡോയ്‌ക്കൊപ്പമാണ് എന്ന് തുറന്നു പറഞ്ഞ സാഹചര്യത്തിലാണ് മഡുറോയ്ക്ക് ഈ തിരിച്ചടി. വെനിസ്വല സർക്കാർ ഉടമസ്ഥതയിലുള്ള PDVSA എന്ന എണ്ണകമ്പനിയെ വിലക്കുന്ന കത്തിൽ മഡുറോ ഭരണത്തിനെതിരെ നിരവധി ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചിട്ടുള്ളത്.

വെനിസ്വലയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് കടുത്ത മാന്വഷ്യാവകാശ ലംഘനമാണെന്നും മഡുറോ വിരുദ്ധ പ്രതിഷേധങ്ങളെ സർക്കാർ അതി ക്രൂരമായി അടിച്ചമർത്താൻ ശ്രമിക്കുകയുമാണെന്നതായിരുന്നു പ്രധാന ആരോപണം. മാധ്യമ സ്വാതന്ത്രത്തെ പരിമിതപ്പെടുത്താനുള്ള നീക്കങ്ങളും അപലപനീയമാണ്. കാരണമില്ലാതെ അറസ്റ്റുകളെ ഒരു തരത്തിലും നീതികരിക്കാനാവില്ലെന്നും ജനങ്ങൾ ഭീതിയിലാണെന്നും കൂടി പറഞ്ഞാണ് ട്രംപ് തന്റെ നീക്കങ്ങളെ നീതീകരിക്കാൻ ശ്രമിക്കുന്നത്. രാജ്യത്തിലെ ഇത്തരത്തിലുള്ള കടുത്ത രാഷ്ട്രീയ  പ്രതിസന്ധി കണക്കിലെടുത്താണ് ഈ അടിയന്തിര തീരുമാനം എടുക്കുന്നത്.

ഇത്ര കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഇനി മഡുറോയ്ക്ക് പിടിച്ചു നിൽക്കാനാവില്ലെന്നാണ് ലോകം കണക്കുകൂട്ടുന്നത്. മഡുറോ ചിലപ്പോൾ ക്രൂഡ് മറ്റു കമ്പനികൾക്ക് വിൽക്കാനുള്ള ശ്രമങ്ങൾ നടത്തിയേക്കും. പക്ഷെ അത് അത്ര കണ്ട് ഫലപ്രദമാകാനിടയില്ല. അത്യധികം കലുഷിതമായ ഈ അവസ്ഥയിൽ രാജ്യം കൂടുതൽ അനുഭവിക്കേണ്ടി വരുന്നതിനു മുൻപ് അധികാരം ഗുവൈഡോയ്ക്ക് കൈമാറാനാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ നിർദ്ദേശിക്കുന്നത്. തെരുവുകളിൽ നടക്കുന്ന പ്രതിഷേധ പ്രകടനവും ജനഹിതം ഇത് തന്നെയാണെന്നാണ് തെളിയിക്കുന്നത്.

എന്നാൽ യു എസ് നീക്കത്തിനെതിരെ വെനിസ്വല എണ്ണ കമ്പനി പ്രസിഡണ്ട് മാനുവൽ ക്യുവെടോ അന്താരാഷ്ട്ര കോടതിയിൽ കേസ് കൊടുക്കാനിടയുണ്ടെന്നും വാർത്തകളുണ്ട്. വെനിസ്വലയും യു എസുമായുള്ള സാമ്പത്തിക ഇടപാടുകൾ മരവിക്കപ്പെട്ടതോടെ വെനിസ്വലയിൽ ബിസിനസ് നടത്തുന്ന അമേരിക്കൻ പൗരന്മാരും കമ്പനികളും പ്രതിസന്ധിയിലാകും. “സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി എന്നാൽ അത് വെനിസ്വലയിലെ ജനങ്ങളുടെ പൈസയാണ്. അത് മഡുറോ വ്യക്തി താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയായിരുന്നു. PDVSA യുടെ ലാഭമൊക്കെ അവിടുത്തെ ജനങ്ങളുടേതാണ്. അത് അവർ ആഗ്രഹിക്കുന്ന പ്രതിനിധികളാണ് നോക്കി നടത്തേണ്ടത്.” യു എസ് സെനറ്റർ മാർക്കോ റുബിയോ പറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍