വെടിയേറ്റ് കൊല്ലപ്പെട്ട അമേരിക്കന്‍ റാപ് ഗായകന്‍ നിപ്‌സി ഹസിലിന്റെ ഒരേഒരു സ്റ്റുഡിയോ ആല്‍ബമാണ് 'വിക്ടറി ലാപ്പ്'. 2018 ഫെബ്രുവരി 16നാണ് നിപ്‌സി ഈ ആല്‍ബം റിലീസ് ചെയ്തത്. മികച്ച റാപ്പ് ആല്‍ബം എന്ന വിഭാഗത്തില്‍ 61മത് ഗ്രാമി അവാര്‍ഡിനായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്നതുമാണ് വിക്ടറി ലാപ്പ്. പതിന്നാലോളം ഗാനങ്ങള്‍ ഉള്‍പ്പെട്ടതാണ് വിക്ടറി ലാപ്പ് ആല്‍ബം. ആല്‍ബത്തിലെ വിക്ടറി ലാപ്പ് എന്ന ഗാനം കാണാം..
33-കാരനായ തന്റെ ആദ്യ ആല്‍ബം തന്നെ ഗ്രാമി അവാര്‍ഡിനായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന സമയത്തായിരുന്നു നിപ്‌സി കൊല്ലപ്പെടുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ലോസ് എഞ്ചല്‍സില്‍വച്ചായിരുന്നു നിപ്‌സിക്ക് വെടിയേല്‍ക്കുന്നത്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നിപ്‌സി ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു, 'ശക്തരായ ശത്രുക്കള്‍ ഉള്ളത് ഒരു അനുഗ്രഹമാണ്'.
ധാരാളം കഷ്ടപാടുകള്‍ നിറഞ്ഞതായിരുന്നു നിപ്‌സിന്‍ റാപ് സംഗീത ജീവിതം. ആദ്യ കാലത്ത് തെരുവു സംഘത്തോടൊപ്പവും അണ്ടര്‍ഗ്രൗണ്ട റാപ്പ് സര്‍ക്യൂട്ടുകളില്‍ സ്വന്തം ടേപ്പുകളുടെ കച്ചവടവുമായിട്ടൊക്കെയായിരുന്നു നടന്നിരുന്നത്.
കൊലയാളിയെ സംബന്ധിച്ച വിവരങ്ങളോ മറ്റു കാര്യങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. അക്രമിയുടെ വെടിവയ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്.