ന്യൂസ് അപ്ഡേറ്റ്സ്

നടിക്ക് നേരെ ആക്രമണം: ഇടവേള ബാബുവിനെ ചോദ്യം ചെയ്തു

സിനിമ മേഖലയിലെ എല്ലാക്കാര്യങ്ങളിലും ഇടപെടുന്ന വ്യക്തിയെന്ന നിലയിലാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ഇടവേള ബാബുവിനെ പോലീസ് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. സിനിമ മേഖലയിലെ എല്ലാക്കാര്യങ്ങളിലും ഇടപെടുന്ന വ്യക്തിയെന്ന നിലയിലാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത്.

ഇടവേള ബാബുവില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം. താരസംഘടനയായ അമ്മയുടെ സെക്രട്ടറിയാണ് ഇടവേള ബാബു. സിനിമ താരങ്ങളുടെ എല്ലാ കാര്യങ്ങളിലും ഇദ്ദേഹത്തെ പോലെ ഇടപെടുന്ന മറ്റൊരാളില്ല. അതിനാല്‍ തന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇദ്ദേഹത്തില്‍ നിന്നും സുപ്രധാനമായ വിവരങ്ങള്‍ തന്നെ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ഇന്ന് ഉച്ചയോടെയാണ് പോലീസ് വിളിച്ചതനുസരിച്ച് ഇടവേള ബാബു ആലുവ പോലീസ് ക്ലബ്ബിലെത്തിയത്. ആക്രമിക്കപ്പെട്ട നടിയും കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപും തമ്മില്‍ നേരത്തെ ഒരു ഷോയ്ക്കിടെ വഴക്കുണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേക്കുറിച്ച് ബാബുവിനോട് ചോദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. നടനും എംഎല്‍എയുമായ മുകേഷ്, കാവ്യാ മാധവന്‍, കാവ്യയുടെ അമ്മ ശ്യാമള, നടിയും ഗായികയുമായ റിമി ടോമി എന്നിവരെയും ചോദ്യം ചെയ്യാന്‍ ഉടന്‍ വിളിപ്പിക്കുമെന്നാണ് അറിയുന്നത്. അതേസമയം ഇന്ന് ഹാജരാകുമെന്ന് അറിയിച്ചിരുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് ഹാജരാകില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു. പോലീസില്‍ നിന്നും നോട്ടീസ് ലഭിക്കാത്തതിനാലാണ് ഇത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍