TopTop
Begin typing your search above and press return to search.

ഐഫോണ്‍ എസ് ഇ: കുറഞ്ഞ വിലയിലൊരു ആപ്പിള്‍ ഐഫോണ്‍ സ്വന്തമാക്കാം

ഐഫോണ്‍ എസ് ഇ: കുറഞ്ഞ വിലയിലൊരു ആപ്പിള്‍ ഐഫോണ്‍ സ്വന്തമാക്കാം

അഴിമുഖം പ്രതിനിധി

ഇന്നുവരെ വിപണിയിലെത്തിച്ചിട്ടുള്ളതില്‍ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ ആപ്പിള്‍ അവതരിപ്പിച്ചു. ഐഫോണ്‍ എസ് ഇ എന്ന പുതിയ ഫോണ്‍ സാന്‍ഫ്രാന്‍സിസ്‌കോയിലാണ് ആപ്പിള്‍ അവതരിപ്പിച്ചത്. അടുത്തമാസമാദ്യം ഇന്ത്യയില്‍ ലഭ്യമായി തുടങ്ങുമെന്ന് കരുതുന്നു.

നാലിഞ്ച് ഡിസ്‌പ്ലേയുള്ള എസ് ഇയുടെ 16 ജിബി, 64 ജിബി വേരിയന്റുകള്‍ ആപ്പിള്‍ പുറത്തിറക്കിയിട്ടുണ്ട്. 39,000 രൂപയിലാണ് എസ് ഇയുടെ വില ആരംഭിക്കുന്നത്. 16 ജിബിക്കാണ് ഈ വില. 64 ജിബിയുടെ ഇന്ത്യന്‍ വില പ്രഖ്യാപിച്ചിട്ടില്ല. 499 ഡോളറാണ് 64 ജിബിയുടെ അമേരിക്കന്‍ വില.

ഐഫോണ്‍ 6സിക്‌സിലേതും പോലെ എസ് ഇയിലും ക്യാമറ 12 മെഗാ പിക്‌സലാണ്. എസ് സിക്‌സിന്റേത് എട്ട് മെഗാ പിക്‌സലും.

ആപ്പിള്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐഫോണ്‍ സിക്‌സ് എക്‌സിന്റേതിന് സമാനമാണ് എസ് ഇയും. 2,900 രൂപ വിലയുള്ള ലെതര്‍ കെയ്‌സുകള്‍ പോലുള്ള പുതിയ അക്‌സസ്സറീസും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. 3,700 രൂപയ്ക്കുള്ള ലൈറ്റ്‌നിങ് ഡോക്‌സും ലഭ്യമാണ്.

ചെറിയ സ്‌ക്രീനുള്ളതും വില കുറഞ്ഞതുമായ ഐഫോണ്‍ വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ആപ്പിള്‍ പുതിയ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐഫോണ്‍ 6 എസിന്റേതിന് സമാനമാണ് ഫീച്ചറുകള്‍ എങ്കിലും ഡിസൈനും മറ്റും ഐഫോണ്‍ 5 എസിന്റേതാണ്.


Next Story

Related Stories