TopTop
Begin typing your search above and press return to search.

ലിവ് ഇന്‍ ബന്ധവുമായി ഇറാനിയന്‍ യുവത; പിടിമുറുക്കാന്‍ യാഥാസ്ഥിതികര്‍

ലിവ് ഇന്‍ ബന്ധവുമായി ഇറാനിയന്‍ യുവത; പിടിമുറുക്കാന്‍ യാഥാസ്ഥിതികര്‍

ലദാനി നസ്സേറി
(ബ്ലൂംബര്‍ഗ് ന്യൂസ്)

അവിവാഹിതരായി ഒന്നിച്ച് കഴിയുന്ന ജോടികളെക്കുറിച്ച് വാര്‍ത്ത കൊടുത്ത ഇറാനിയന്‍ വനിത മാസിക നിരോധിക്കപ്പെട്ടു. സാമൂഹ്യ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള രാഷ്ട്രീയ പരിഷ്‌കര്‍ത്താക്കളുടെ നീക്കത്തോടുള്ള യാഥാസ്ഥിതിക രാഷ്ട്രീയ നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണിത്.

'ദേശീയവും മതപരവുമായ മൂല്യങ്ങളെ നിരാകരിക്കുന്ന' സംഭവങ്ങളെ ന്യായീകരിക്കുന്നു എന്നാണ് 'സനാന്‍ എംറൂസ്' എന്ന മാസികയുടെ നിരോധനത്തിന് കാരണമായി പറയുന്നതെന്ന് മെഹര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് ഹസന്‍ റൂഹാനിയോട് വ്യക്തമായി എതിര്‍പ്പുള്ള ജുഡീഷ്യറിയിലേക്കാണ് കേസ് റഫര്‍ ചെയ്തിരിക്കുന്നത്.

ഒരു നവദമ്പതികള്‍ സാധനങ്ങളുമായി തിരിച്ച് വരുന്ന ഒരു ചിത്രം മാസിക കവര്‍ ചിത്രമായി കൊടുത്തിരുന്നു. ഒപ്പം 'White marriage: a pain or a cure?' എന്ന തലക്കെട്ടും. വിവാഹത്തിനു പുറത്ത് ഒന്നിച്ച് താമസിക്കുന്നതിനാണ് ഇറാനില്‍ വൈറ്റ് മാര്യേജ് എന്ന്‍ പറയുന്നത്.

ടെഹ്‌റാന്‍ കേന്ദ്രീകൃതമായ ഡോന്യ-എഗ്‌റ്റെസാദ് എന്ന പത്രത്തില്‍ വന്ന റിപ്പോര്‍ട്ടനുസരിച്ച് ഇറാനിലെ ലിവ് ഇന്‍ റിലേഷനിലേര്‍പ്പെട്ടിരിക്കുന്ന യുവാക്കളുടെ എണ്ണം വളരെ കൂടുതലാണ്. യുവാക്കള്‍ക്കിടയിലെ വര്‍ധിച്ച തൊഴിലില്ലായ്മയും (അതില്‍ 50% ത്തോളം ഉന്നത വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളാണ്) ഉയര്‍ന്ന ജീവിതച്ചെലവുകളുമാണ് ഇവരെ വിവാഹത്തില്‍ നിന്നും കുടുംബമായി ജീവിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.

2013 ല്‍ അധികാരം ഏറ്റെടുത്തത് മുതല്‍ രാജ്യത്തെ ആണവ പ്രശ്‌നത്തിന്മേലുള്ള സാമ്പത്തിക ഒറ്റപ്പെടലിനെ ലഘൂകരിക്കാന്‍ റൂഹാനിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്ലാമിക് റിപ്പബ്ലികിന്റെ വ്യക്തിനിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ കടുത്ത എതിര്‍പ്പാണ് നേരിടുന്നത്. എതിരാളികള്‍ ഇത്തരം നീക്കങ്ങളെ മത ഭരണത്തിനെതിരെയുള്ള നീക്കമായാണ് കാണുന്നത്.ഇറാനിയന്‍ മാധ്യമങ്ങളിലൊരു വിഭാഗം റൂഹാനിയുടെ തിരഞ്ഞെടുപ്പോടെ അത് വരെ 'നിഷിദ്ധ'മായിരുന്ന പല വിഷയങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിരുന്നു. അതില്‍ ആണവ സംബന്ധമായ വിഷയങ്ങളും പാശ്ചാത്യ രാജ്യങ്ങളുമായി ഉള്ള ചര്‍ച്ചകള്‍ക്കുള്ള സാധ്യതകളും ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള രണ്ട് പത്രങ്ങളാണ് അടയ്ക്കപ്പെട്ടത്. പോരാത്തതിന് ജുഡീഷ്യറി മാധ്യമങ്ങളെ മുന്‍ പ്രസിഡന്റ് മൊഹമ്മദ് ഖത്താമിയുടെ ചിത്രങ്ങളോ പ്രസ്താവനകളോ കൊടുക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണം വന്നതോടുകൂടെ പുറത്തായ അദ്ദേഹം സമൂഹത്തില്‍ തുറന്ന മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് വാദിച്ച ഒരാളായിരുന്നു.

2014 മേയില്‍ ഷഹ്‌ല ഷെര്‍കാതിന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ആയാണ് ഇറാനിയന്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യുകയെന്ന ഉദ്ദേശത്തോടെ 'സനാന്‍ എംറൂസ്' ആരംഭിക്കുന്നത്. ഇവരുടെ കഴിഞ്ഞ ലക്കം മാസിക ഒരു കുട്ടിയെ എടുത്ത് കൊണ്ട് പാത്രം കഴുകുന്ന കൈയുറകള്‍ ധരിച്ച ഒരു പുരുഷന്റെ ചിത്രവുമായായിരുന്നു പുറത്ത് വന്നത്, 'പുതിയ അച്ഛന്മാരുടെ ഉദയം' എന്ന തലക്കെട്ടോട് കൂടെ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ കിക്ക് ചെയ്യുക'സനാന്‍' എന്ന പേരിലുള്ള ഈ മാസികയുടെ മുന്‍ഗാമിയെ 2008 ല്‍ 'സ്ത്രീ ജീവിതത്തെ ഇരുട്ടിലാക്കി ചിത്രീകരിക്കുന്നു' എന്നാരോപിച്ച് മുന്‍ പ്രസിഡന്റ് മെഹമൂദ് അഹമ്മദി നെജാദ് അടച്ച് പൂട്ടുകയായിരുന്നു.

വിവാഹേതര ലൈംഗിക ബന്ധം ഇറാനില്‍ നിയമവിരുദ്ധമാണ്. ഉദ്യോഗസ്ഥര്‍ നയിക്കുന്ന ഭരണകൂടത്തിനാകട്ടെ നിയമ വ്യവസ്ഥയെന്നത് രാജ്യത്തിന്റെ സദാചാര സംരക്ഷണത്തിനായുള്ള ഒരു വഴിയാണ്. വിവാഹമോചനങ്ങളിലും വൈകി മാത്രം വിവാഹം കഴിക്കുകയും ചെയ്യുന്ന പ്രവണതകളിലും അതിനാല്‍ തന്നെ യാഥാസ്ഥിതികര്‍ ആശങ്കാകുലരാണ്.


Next Story

Related Stories