Top

ഐസിസിനെ തകര്‍ക്കാന്‍ ഇറാനിയന്‍ ഹള്‍ക്ക് എത്തുന്നു

ഐസിസിനെ തകര്‍ക്കാന്‍ ഇറാനിയന്‍ ഹള്‍ക്ക് എത്തുന്നു

അഴിമുഖം പ്രതിനിധി

ഐസിസിനെ തകര്‍ക്കാന്‍ ഇറാന്‍ സൈന്യത്തിലേക്ക് ഹള്‍ക്ക് എത്തുന്നു. പേര്‍ഷ്യന്‍ ഹള്‍ക്കെന്നും ഇറാനിയന്‍ ഹള്‍ക്കെന്നും വിളിക്കുന്ന 24കാരനായ സാജദ് ഗരീബിയാണ് ഇറാന്‍ സൈന്യത്തിലേക്കെത്തുന്നത്. പ്രായം 24 ആണെങ്കിലും സാജദിനെ കണ്ടാല്‍ ആരുമൊന്നു ഞെട്ടും. ഭാരം 175 കിലോ, ഉള്ളത് മുഴുവന്‍ മസിലും.
സാജദ് സിറിയയിലെ ഷിയകളെ സംരക്ഷിക്കുന്നതിനായി ഇറാന്‍ സൈന്യത്തില്‍ ചേരാന്‍ താത്പര്യപ്പെടുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ താരമാകുകയാണ് സാജദ്.ഫാന്‍സിന്റെ എണ്ണവും വര്‍ദ്ധിക്കുകയാണ്. വിശദമായ വായനക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/mucTB5




Next Story

Related Stories