TopTop
Begin typing your search above and press return to search.

മുന്‍ ഇറാന്‍ പ്രസിഡണ്ട് റഫ്സഞ്ചാനി അന്തരിച്ചു

മുന്‍ ഇറാന്‍ പ്രസിഡണ്ട് റഫ്സഞ്ചാനി അന്തരിച്ചു

മുന്‍ ഇറാന്‍ പ്രസിഡണ്ട് അക്ബര്‍ ഹാഷിം റഫ്സഞ്ചാനി ടെഹ്റാനില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായാറാഴ്ചയായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു. ഗവണ്‍മെന്‍റ് ഉടമസ്ഥതയിലുള്ള പ്രെസ്സ് ടി വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

1989 മുതല്‍ 1997 വരെ ഇറാന്‍ പ്രസിഡന്‍റ് ആയിരുന്നു റഫ്സഞ്ചാനി. ഇറാന്‍ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വമായ റഫ്സഞ്ചാനി 1979 ലെ ഇസ്ളാമിക വിപ്ലവത്തില്‍ പ്രമുഖ പങ്ക് വഹിച്ചിരുന്നു. പാര്‍ലിമെന്റും മത കൌണ്‍സിലും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനുള്ള എക്സ്പീഡിയെന്‍സി കൌണ്‍സില്‍ തലവനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജ്യത്തു മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.


Next Story

Related Stories