Top

ഇറോം ശര്‍മ്മിള നിരാഹാര സമരം അവസാനിപ്പിക്കുന്നു

ഇറോം ശര്‍മ്മിള നിരാഹാര സമരം അവസാനിപ്പിക്കുന്നു

അഴിമുഖം പ്രതിനിധി

16 വര്‍ഷമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കാനൊരുങ്ങി ഇറോം ഷര്‍മിള. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് നല്കിയിട്ടുള്ള പ്രത്യേക അധികാരം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നടത്തിവരുന്ന നിരാഹാര സമരം ആഗസ്റ്റ് 9നാണ് അവസാനിപ്പിക്കുക. വരുന്ന ഇലക്ഷനില്‍ താന്‍ മത്സരിക്കുമെന്നും അവര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2017ല്‍ മണിപ്പൂരില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇറോം ശര്‍മ്മിള മത്സരിക്കും എന്നാണ് പറയപ്പെടുന്നത്‌.

2000ലാണ് ഇറോം നിരാഹാര സമരം തുടങ്ങിയത്. ഇംഫാലില്‍ രണ്ട് കുട്ടികളടക്കം പത്ത് പേരെ സൈന്യം വെടിവച്ചു കൊന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. ട്യൂബ് വഴിയാണ് ഇതുവരെ ഇറോം ശര്‍മ്മിളയ്ക്ക് ആഹാരം നല്‍കിയിരുന്നത്.



Next Story

Related Stories