TopTop
Begin typing your search above and press return to search.

ഐസിസില്‍ നിന്നും രക്ഷപെടാന്‍ പ്രേരിപ്പിച്ച മാതാവിനെ മകന്‍ വെടിവച്ചു കൊന്നു

ഐസിസില്‍ നിന്നും രക്ഷപെടാന്‍ പ്രേരിപ്പിച്ച മാതാവിനെ മകന്‍ വെടിവച്ചു കൊന്നു

ഐസിസില്‍ നിന്നും രക്ഷപ്പെട്ടു പോരാന്‍ പ്രേരിപ്പിച്ച മാതാവിനെ ഭീകരനായ മകന്‍ പരസ്യമായി വെടിവച്ചു കൊന്നു. ഐസിസ് പ്രവര്‍ത്തകനായ അലി സഖ്ര്‍ അല്‍ ഖാസീമിന്റെ മാതാവ് 45 കാരിയായ ലെനയ്ക്കാണ് ദാരുണമായ അന്ത്യമുണ്ടായത്. സിറിയയിലെ രഖ്ഖയിലാണ് സംഭവം. യുഎസ് സഖ്യം ഐസിസിനെ തുടച്ചു നീക്കുമെന്നും അതിനു മുന്‍പ് രാജ്യത്തിനു പുറത്തേക്ക് രക്ഷപ്പെടാനും അവര്‍ മകനോട് ആവശ്യപ്പെട്ടിരുന്നു. അലി ഇക്കാര്യം ഐസിസ് തലവന്മാരെ അറിയിക്കുകയും അവര്‍ ലെനയ്ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. ശിക്ഷ നടപ്പിലാക്കാന്‍ 20 വയസ്സുകാരനായ അലിയെയാണ് തലവന്മാര്‍ ചുമതലപ്പെടുത്തിയത്. തുടര്‍ന്ന് ജനമധ്യത്തില്‍ വച്ച് ഇയാള്‍ ലെനയെ വെടിവച്ചു കൊല്ലുകയായിരുന്നു.


Next Story

Related Stories