കായികം

ഐഎസ്എല്ലിന് നാളെ തുടക്കമാകും; ആദ്യ മത്സരം നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡും, കേരളാ ബ്ലാസ്റ്റേഴ്സും തമ്മില്‍

അഴിമുഖം പ്രതിനിധി

ഐഎസ്എല്‍ മൂന്നാം സീസണ് നാളെ ഗുഹവാത്തിയില്‍ തുടക്കമാകും. ആദ്യ മത്സരം ഈസ്റ്റ് യുണൈറ്റഡും,കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലാണ് നടക്കുന്നത്. നാളെ വൈകിട്ട് ഗുഹവാത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക്സ് സ്റ്റേഡിയത്തില്‍ വൈകിട്ട് ആറിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ അഞ്ഞൂറോളം കലാകാരന്മാരാണ് പങ്കെടുക്കുന്നത്.

നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഉടമയായ ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമാണ് ചടങ്ങിന്റെ പ്രധാനസംഘാടകന്‍. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, വരുണ്‍ ധവാന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് മാര്‍ക്വി പ്ലേയറായ വടക്കു കിഴക്കന്‍ അയര്‍ലണ്ടിന്റെ ആരണ്‍ ഹ്യൂസാണ്. ബ്ലാസ്റ്റേഴ്സിന്റെ ടെക്നിക്കല്‍ ഡയറക്ടര്‍ ടെറി ഫെലാന്‍, കോച്ച് സ്റ്റീവ് കോപ്പല്‍ എന്നിവരുടെ തന്ത്രങ്ങള്‍ ടീമിന് ഗുണമാവും എന്നാണ് കരുതപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍