Top

ഐ എസ് ബന്ദിയാക്കിയ ജപ്പാന്‍ പൗരനെ വധിച്ചു

ഐ എസ് ബന്ദിയാക്കിയ ജപ്പാന്‍ പൗരനെ വധിച്ചു

അഴിമുഖം പ്രതിനിധി

സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ബന്ദികളാക്കിയ ജപ്പാന്‍ പൗരന്മാരില്‍ ഒരാളെ വധിച്ചു. ഹറുന യുകാവ എന്ന ബന്ദിയെയാണ് വധിച്ചതെന്ന് അറിയുന്നു. ഇയാളെ തലയറുത്ത് വധിക്കുന്നതിന്റെ വീഡിയോ ഐ എസ് പുറത്തു വിട്ടു.
ഈ വീഡിയോയുടെ ആധികാരികത പരിശോധിക്കുകയാണ് തങ്ങളെന്ന് ജപ്പാന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച്ച ഐ എസ് ജപ്പാന് അന്ത്യശാസനം നല്‍കിയിരുന്നു. തങ്ങളാവശ്യപ്പെട്ട 200 മില്യണ്‍ ഡോളര്‍ മോചനദ്രവ്യം 72 മണിക്കൂറിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ ബന്ദികളാക്കിയ ഹറുന യുകാവ, കെന്‍ജി ഗോട്ടോ എന്നിവരെ വധിക്കുമെന്നായിരുന്നു ഐ എസിന്റെ ഭീഷണി.


Next Story

Related Stories