TopTop
Begin typing your search above and press return to search.

ഇസ്ലാമിക് സ്ലേറ്റ്: എഞ്ചിനീയര്‍മാര്‍ എന്തുകൊണ്ടാണ് തീവ്രവാദത്തിന് ഇറങ്ങുന്നത്?

ഇസ്ലാമിക് സ്ലേറ്റ്: എഞ്ചിനീയര്‍മാര്‍ എന്തുകൊണ്ടാണ് തീവ്രവാദത്തിന് ഇറങ്ങുന്നത്?

ടീം അഴിമുഖം


ഒരു ശരാശരി മധ്യവര്‍ഗ ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം എഞ്ചിനീയറിംഗിലുള്ള ബിരുദം ഒരു നല്ല ജീവിതത്തിലേക്കുള്ള വാതായനമാണ്. പക്ഷെ ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളിലേക്ക് രഹസ്യമായി ആകൃഷ്ടരായ ആ രണ്ട് മുസ്ലീം യുവാക്കള്‍ക്കെങ്കിലും ഈ ബിരുദം മാത്രം പോരായിരുന്നു എന്ന് വേണം വിചാരിക്കാന്‍.

വിദ്യാഭ്യാസമില്ലാത്ത, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവാക്കള്‍ മാത്രമല്ല യാഥാസ്ഥിതിക തീവ്രവാദത്തിലേക്ക് നീങ്ങുന്നത് എന്നാണ്, ഐഎസ് അനുകൂല ട്വിറ്ററുകള്‍ കൈകാര്യം ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ ബാംഗ്ലൂര് എഞ്ചിനീയര്‍ മെഹ്ദി മാസ്രൂര്‍ ബിസ്വാസിന്റെ ഉദാഹരണം തെളിയിക്കുന്നത്. നേരത്തെ അത് ഐഎസില്‍ ചേരുന്നതിനായി ഇറാഖിലെ മൊസൂളിലേക്ക് പോയ മുംബൈയില്‍ നിന്നുള്ള എഞ്ചിനീയര്‍ അരീബ് മജീദും അദ്ദേഹത്തിന്റെ മൂന്ന് സുഹൃത്തുക്കളുമായിരുന്നു എന്ന വ്യത്യാസം മാത്രം. മജീദും അദ്ദേഹത്തിന്റെ മൂന്ന് കൂട്ടാളികളും മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്നും ഉള്ളവരായിരുന്നു. മജീദിന്റെ അച്ഛനാകാട്ടെ ഒരു ഡോക്ടറുമാണ്. മെഹ്ദിയുടെ കാര്യത്തിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. എഞ്ചിനീയറായ മെഹ്ദിയുടെ പിതാവ് പഞ്ചിമ ബംഗാള്‍ വൈദ്യുതി കോര്‍പ്പറേഷനില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്. ഒരു ബഹുരാഷ്ട്ര ഭക്ഷ്യകമ്പനിയിലെ എക്‌സിക്യൂട്ടീവാണ് മെഹ്ദി.

പലസ്തീന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വിദ്യാഭ്യാസവും വിവരവമുള്ള ആളുകള്‍ തീവ്രവാദത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടുന്നു എന്ന ആശങ്കയ്ക്ക് സ്ഥിരീകരണം നല്‍കുന്നതാണ് ഈ പുതിയ പ്രവണത. ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധരായ ഐഎസ് അനുകൂലികള്‍ രണ്ട് പേരും എഞ്ചിനീയര്‍മാരാണെന്ന യാഥാര്‍ത്ഥ്യം മറ്റൊരു ചോദ്യവും ഉയര്‍ത്തുന്നുണ്ട്. എന്തുകൊണ്ടാണ് എഞ്ചിനീയറിംഗ് ബിരുദധാരികള്‍ വലിയ അളവില്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്? മുസ്ലീം തീവ്രവാദ സംഘടനകളില്‍ പെടുന്ന 404 പേരില്‍, എഞ്ചിനീയറിംഗ് ബിരുദധാരികളുടെ എണ്ണം വളരെ കൂടുതലായിരുന്നു എന്ന് സാമൂഹിക ശാസ്ത്രജ്ഞനായ ഡീഗോ ഗാംബെറ്റയും രാഷ്ട്രമീമാംസ ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹെര്‍ട്ടോഗും ഏതാനും വര്‍ഷം മുമ്പ് വെളിപ്പെടുത്തിയിരുന്നു. സാധാരണഗതിയില്‍ തങ്ങളുടെ രാജ്യങ്ങളിലെ തൊഴില്‍-പ്രായ-ജനസംഖ്യ വെളിപ്പെടുത്തിയിരുന്ന സംഘങ്ങളുടെ കണക്കുകള്‍ പ്രകാരം, അവരുടെ മൊത്തം അംഗസംഖ്യയുടെ 3.5 ശതമാനം മാത്രമാണ് എഞ്ചിനീയറിംഗ് ബിരുദധാരികളുടെ സാന്നിധ്യം. എന്നാല്‍ എഞ്ചിനീയറിംഗ് ബിരുദമുള്ള തീവ്രവാദികളുടെ സാന്നിധ്യം 20 ശതമാനത്തില്‍ ഏറെയാണെന്ന് അവര്‍ കണ്ടെത്തിയിരുന്നു. ഹൈസ്‌കൂള്‍ തലത്തില്‍ കൂടുതല്‍ വിദ്യാഭ്യാസമുണ്ടെന്ന് ഉറപ്പുള്ള തീവ്രവാദികളുടെ കണക്കെടുത്തപ്പോള്‍ അതില്‍ 44 ശതമാനം പേരും എഞ്ചിനീയറിംഗ് ബിരുദം നേടിയവരാണെന്നും ഗാംബെറ്റയും ഹെര്‍ട്ടോഗും കണ്ടെത്തിയിരുന്നു.
തീവ്രവാദം ഒരു വ്യക്തിഗത തെരഞ്ഞെടുപ്പാണെന്നാണ് എല്ലാക്കാലത്തും വിലയിരുത്തപ്പെട്ടിരുന്നത്. ചില ദുരിതങ്ങളില്‍ നിന്നോ നിരാശകളില്‍ നിന്നോ മതപരമായ ഭക്തിയില്‍ നിന്നോ സാമൂഹിക-സാമ്പത്തിക സംവിധാനങ്ങളില്‍ മാറ്റം വേണമെന്ന ആഗ്രഹത്തില്‍ നിന്നോ വിപ്ലവത്തിലുള്ള വിശ്വാസത്തില്‍ നിന്നോ ഉത്തരവാദിത്വത്തില്‍ നിന്നോ ഒക്കെ ഉയര്‍ക്കൊള്ളുന്ന വ്യക്തിപരമായ തെരരഞ്ഞെടുപ്പാണ് ഒരാളെ ബോംബ് എറിയാനോ തോക്കെടുക്കാനോ പ്രേരിപ്പിക്കുന്നതിനുള്ള കാരണങ്ങളെന്നും വിലയിരുത്തപ്പെട്ടിരുന്നു.

ഒരു എഞ്ചിനീയറിംഗ് ചിന്താപദ്ധതിയോ എഞ്ചിനീയറിംഗ് മാനസികാവസ്ഥയോ ആകാം ഇത്രയധികം എഞ്ചിനീയറിംഗ് ബിരുദധാരികളെ കലാപങ്ങളിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ചിലര്‍ വിശ്വസിക്കുന്നു. എഞ്ചിനീയറിംഗ് ഒരു പഠനശാഖ എന്ന നിലയിലും ആളുകളെ ആകര്‍ഷിക്കുന്ന ഒരു തൊഴിലെന്ന നിലയിലും ദൃഢത കാംക്ഷിക്കുന്നതിനാലും ലോകത്തോടുള്ള അവരുടെ സമീപനം യാന്ത്രികമാണെന്നതിനാലും ആണ് ഇങ്ങനെ സംഭവിക്കുന്നതെന്ന സങ്കല്‍പവും ഈ ആശയത്തിന് പിന്നിലുണ്ട്. അതായത് അസ്ഥിരതയോടുള്ള അസഹിഷ്ണുതയാണ് ഇതിന് അടിസ്ഥാനകാരണം എന്ന് സാരം. ഈ അസഹിഷ്ണുത തന്നെയാണ് മതപരമായും മതേതരമായും തീവ്രവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരില്‍ കാണാന്‍ സാധിക്കുന്നതും.

അന്‍വര്‍ സാദത്തിനെ വധിച്ച സംഘത്തെ നയിച്ച മുഹമ്മദ് അബ്ദ് അല്‍-സലാം ഫാര്‍ജ്, 9/11 ആക്രമണം ആസൂത്രണം ചെയ്ത ഖാലിദ് ഷെയ്ഖ് മുഹമ്മദ്. 9/11 ആക്രമണം നടപ്പില്‍ വരുത്തിയ മുഹമ്മദ് അത്ത തുടങ്ങിയവരെല്ലാം എഞ്ചിനീയര്‍മാരായിരുന്നു എന്ന വസ്തുതയ്ക്ക് പൂര്‍ണന്യായീകരണം നല്‍കാന്‍ ഈ വാദത്തിന് സാധിച്ചു എന്ന് വരില്ല. പക്ഷെ, മുസ്ലീം ബ്രദര്‍ഹുഡിന്റെയോ ഹമാസിന്റെയോ നേതൃത്വനിര പരിശോധിച്ചാല്‍ ധാരാളം എഞ്ചിനീയര്‍മാരെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കുമെന്ന് തീര്‍ച്ച.

ബംഗളൂരുവിലെ മെഹ്ദി മസ്രൂര്‍ ബിശ്വാസിന്റെയും മുംബൈയിലെ ആരീബ് മജീദിന്റെയും അസ്വീകാര്യമായ പെരുമാറ്റത്തെ പൂര്‍ണമായി ന്യായീകരിക്കാന്‍ ഈ എഞ്ചിനീയറിംഗ് ഘടകത്തിന് സാധിക്കുമോ? അതോ വഴിതെറ്റിപ്പോയ ചില യുവാക്കളുടെ താന്തോന്നിത്തം മാത്രമായി ഇതിനെ കുറ്റപ്പെടുത്താന്‍ നമുക്ക് സാധിക്കുമോ?തീര്‍ച്ചയായും സാധിക്കില്ല. ഇത് മുസ്ലീം നേതൃത്വവും നമ്മുടെ വിശാലമായ രാഷ്ട്രീയ നേതൃത്വവും ഉണര്‍ന്ന് എഴുന്നേല്‍ക്കേണ്ട ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഐ എസിലേക്കോ അല്ലെങ്കില്‍ സമാനമായ ആക്രമണോത്സുക പ്രത്യശാസ്ത്രങ്ങളിലേക്കോ ഇന്ത്യന്‍ മുസ്ലീങ്ങളുടെ പുതിയ തലമുറ ആകര്‍ഷിക്കുന്നില്ല എന്നുറപ്പ് വരുത്താന്‍ മുസ്ലീം നേതൃത്വത്തിന് സാധിക്കാത്തപക്ഷം, ഇന്ത്യയിലെ വിവിധ മതങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വം അപകടത്തിലാകും എന്നവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഇതേ തിരിച്ചറിവ് തന്നെ രാഷ്ട്രീയ സ്ഥാപനങ്ങള്‍ക്കും ഉണ്ടാവണം. പ്രത്യേകിച്ചും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്. വഴിതെറ്റിയ ഹൈന്ദവ ശക്തികളെ മതപരിവര്‍ത്തനത്തിനും വര്‍ഗ്ഗീയവല്‍ക്കരണത്തിനുമായി ഗ്രാമങ്ങളിലേക്ക് ഇറക്കി വിടാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍, അരികുവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നും കൂടുതല്‍ കലാപകലുഷിതമായ പ്രതികരണങ്ങള്‍ക്ക് അത് കാരണമാകും. അങ്ങനെ, ഇന്ത്യന്‍ മുസ്ലീങ്ങളെ കുറിച്ചും ഇന്ത്യയുടെ മഹത്തായ മതസഹിഷ്ണുതയെ കുറിച്ചും ഉള്ള നിങ്ങളുടെ സ്തുതികളെല്ലാം വൃഥാവിലാവും.


Next Story

Related Stories