TopTop
Begin typing your search above and press return to search.

ഇസ്ലാമിക് സ്റ്റേറ്റിന്‍റെ എണ്ണക്കിണറിന് യു.എസ് അടപ്പിട്ടുവോ?

ഇസ്ലാമിക് സ്റ്റേറ്റിന്‍റെ എണ്ണക്കിണറിന് യു.എസ് അടപ്പിട്ടുവോ?

കേയ്ത് ജോണ്‍സണ്‍
(ഫോറിന്‍ പോളിസി)

എണ്ണക്കിണറുകളുടെ നിയന്ത്രണം ഇസ്ലാമിക് സ്റ്റേറ്റിനെ ലോകത്തില്‍ ഇന്നുവരെയുണ്ടായ ഏറ്റവും സമ്പന്നരായ ഭീകരവാദി സംഘമാക്കി മാറ്റി. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ അവരുടെ എണ്ണ ഉത്പാദനകേന്ദ്രങ്ങള്‍ക്ക് മേല്‍ വ്യോമാക്രമണം നടത്താന്‍ യു.എസിനെയും സഖ്യകക്ഷികളെയും പ്രേരിപ്പിച്ച ഒരു കാരണവും ഇതാണ്. പക്ഷേ ഇന്നിപ്പോള്‍ ഒരു വലിയ ചോദ്യം അവശേഷിക്കുന്നു: ഇസ്ലാമിക് സ്റ്റെറ്റിന്‍റെ പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാന്‍ യു.എസ് നേതൃത്വത്തിലുള്ള സൈനിക നടപടിക്കായോ?

ഐ എസ് ഐ എസ് അല്ലെങ്കില്‍ ഐ എസ് ഐ എല്‍ എന്നറിയപ്പെടുന്ന ഭീകരവാദി സംഘം, സിറിയയിലും, ഇറാഖിലുമുള്ള എണ്ണപ്പാടങ്ങളിലുള്ള തങ്ങളുടെ നിയന്ത്രണം ആകര്‍ഷകമായ ഒരു വരുമാനമാര്‍ഗമായി മാറ്റിയിരിക്കുന്നു. ചില കണക്കുകള്‍ പ്രകാരം അസംസ്കൃത എണ്ണയും, സംസ്കരിച്ച എണ്ണയുത്പന്നങ്ങളും പല തരത്തിലും വില്‍ക്കുന്നതിലൂടെ ഏതാണ്ട് 2 ദശലക്ഷം ഡോളറാണ് അവര്‍ ഉണ്ടാക്കുന്നത്. തുര്‍ക്കി അതിര്‍ത്തിയിലൂടെ എണ്ണക്കുഴലുകളും, വണ്ടികളും വഴിയാണ് ഇത് കടത്തുന്നത്. എണ്ണപ്പണവും മറ്റ് അനധികൃത വ്യാപാരങ്ങളും ഇസ്ലാമിക് സ്റ്റേറ്റിനെ സ്വന്തമായി ധനസമ്പാദനം നടത്തുന്ന സംഘമാക്കി മാറ്റിയിരിക്കുന്നു. പക്ഷേ അത് ചില പുതിയ അപകടസാധ്യതകളും തുറന്നു: യു.എസും സഖ്യകക്ഷികളും എപ്പോള്‍ വേണമെങ്കിലും ആക്രമിക്കാവുന്ന എണ്ണ അടിസ്ഥാന സൌകര്യങ്ങള്‍.

സിറിയയില്‍ ഐ എസ് ഐ എസിനെതിരെ ആക്രമണം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പെന്റഗന്‍ പറഞ്ഞത് തങ്ങള്‍ കീഴടക്കുന്ന പ്രദേശങ്ങളിലെ എണ്ണപ്പാടങ്ങളില്‍ നിന്നും പണമുണ്ടാക്കാന്‍ അവരുപയോഗിക്കുന്ന ചലനക്ഷമമായ 16 എണ്ണശുദ്ധീകരണശാലകള്‍ക്ക് നേരെ തങ്ങള്‍ ആക്രമണം നടത്തിയെന്നാണ്.പക്ഷേ ഇത് അവരുടെ എണ്ണ ഉത്പാദനത്തിന് ഉണ്ടാക്കുന്ന ആഘാതം എത്രയാണെന്ന് പ്രതിരോധവകുപ്പ് കണക്കാക്കുന്നില്ല. ഐ എസ് ഐ എസിന്റെ എന്ന്‍ ഉത്പാദനത്തില്‍ ആക്രമണം സൃഷ്ടിച്ച ആഘാതം കണക്കാക്കാന്‍ സമയമാകുന്നേയുള്ളൂ എന്നാണ് ധനവകുപ്പ് വക്താവ് പറയുന്നത്.

എന്നാലും, ചില കണക്കുകള്‍ ലഭ്യമാണ്. ഓരോ ചലനക്ഷമമായ എണ്ണ ശുദ്ധീകരണശാലക്കും പ്രതിദിനം 300 മുതല്‍ 500വരെ വീപ്പ എണ്ണ ഉണ്ടാക്കാന്‍ കഴിയുമായിരുന്നു എന്നാണ് പെന്റഗന്‍ പറയുന്നത്. അപ്പോള്‍ വ്യോമാക്രമണത്തില്‍ ഐ എസ് ഐ എസിന്റെ 8000 വീപ്പ പ്രതിദിന എണ്ണയുത്പാദന ശേഷി കുറഞ്ഞിരിക്കുന്നു. അതിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയില്‍ അവരുടെ മൊത്തപ്രതിദിന ഉത്പാദനം 18000 വീപ്പയായിരുന്നു.

ആ ശേഷിയില്‍ കുറവ് വരുത്തുന്നത് യു.എസിനെയും അവരുടെ അറബ് സഖ്യത്തേയും രണ്ടു രീതിയില്‍ സഹായിക്കും: ഐ എസ് ഐ എസിന്റെ കാശുണ്ടാക്കാനുള്ള ശേഷി കുറക്കുക, അവരുടെ നിയന്ത്രിത പ്രദേശത്ത് സൈനിക വാഹനങ്ങള്‍ക്കും, ജനജീവിതത്തിനും ആവശ്യമായ ഊര്‍ജത്തിനുള്ള വിതരണശേഷി കുറക്കുക.

ബെസ്റ്റ് ഓഫ് അഴിമുഖം


സിറിയന്‍ യുദ്ധത്തിന്റെ തിരനാടകം ഇറാഖില്‍ എഴുതിക്കഴിഞ്ഞു
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണമായ വളര്‍ച്ചയ്ക്ക് പിന്നില്‍
കുരിശ് യുദ്ധമെന്ന് ഇസ്ളാമിക് സ്റ്റേറ്റ്; മതയുദ്ധമല്ലെന്ന് ഒബാമ- ഇഷാന്‍ തരൂര്‍ എഴുതുന്നു
ഇസ്ലാമിക് സ്റ്റേറ്റും മറ്റ് രാഷ്ട്രങ്ങളും: ചില താരതമ്യങ്ങള്‍
സൈന്യത്തെ ഒരു മണ്ടന്‍ നാടകത്തിലേക്ക് തള്ളിവിടുന്ന അമേരിക്ക

ചരിത്രത്തിലെ മറ്റേതൊരു സൈനികശക്തിയെയും പോലെ, സിറിയന്‍ നഗരമായ കൊബാനിയിലും മറ്റും നടത്തുന്ന വന്‍തോതിലുള്ള സൈനികാക്രമണവും, നിരവധി വണ്ടികളുടെയും, ടാങ്കുകളുടെയും ഉപയോഗവുമെല്ലാം, അവര്‍ക്ക് ഇന്ധനത്തിന്റെ നിരന്തരമായ വിതരണം അത്യാവശ്യമാക്കി മാറ്റുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഫ്രാന്‍സിലെമ്പാടും ജെനറല്‍ ജോര്‍ജ്.എസ്.പാറ്റന്റെ കവചിത വാഹങ്ങളെ തടഞ്ഞത് നാസിപ്പടയല്ല, മറിച്ച് ഇന്ധനക്ഷാമമായിരുന്നു.

“ഐ എസ് ഐ എസിന്റെ മുന്നേറ്റത്തില്‍ ഇന്ധനവിതരണത്തിന് കാര്യമായ പങ്കുണ്ട്. അതുകൊണ്ടു അതിനു തടയിടുന്നത് അവരേ സാരമായി ബാധിക്കും,” ഇറാഖ് ഊര്‍ജ്ജ കേന്ദ്രത്തിന്റെ തലവന്‍ ലൂയെ അല്‍-ഖതീബ് പറയുന്നു. വൈദ്യുതി ഉത്പാദനത്തിനും, ജനങ്ങളുടെ യാത്രാ ആവശ്യങ്ങള്‍ക്കും അടക്കം ഐ എസ് ഐ എസ് നിയന്ത്രിത കേന്ദ്രങ്ങളില്‍ പ്രതിദിനം 1,70,000ത്തിനും 2,00,000ത്തിനും ഇടയില്‍ വീപ്പ എണ്ണ ആവശ്യം വരുമെന്നാണ് അദ്ദേഹം കണക്കാക്കുന്നത്.വ്യോമാക്രമണത്തിന്റെ അതേ സമയത്തുതന്നെ തുര്‍ക്കിയിലും ഐ എസ് ഐ എസിന്റെ എണ്ണ നീക്കങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു. ഏറെ മാസങ്ങളോളം തുര്‍ക്കിയുടെ നീണ്ട അതിര്‍ത്തിയിലെ കള്ളക്കടത്തിന് നേരെ കണ്ണടച്ചിരുന്നതിനു ശേഷം ഇപ്പോള്‍, തുര്‍ക്കി അധികൃതര്‍ അടുത്തിടെയായി എണ്ണ കള്ളക്കടത്ത് തടയാന്‍ നടപടികള്‍ എടുത്തുതുടങ്ങി. ഇതോടെ ചില ഭാഗങ്ങളില്‍ എണ്ണക്കള്ളക്കടത്ത് 80 ശതമാനത്തോളം കുറഞ്ഞെന്നാണ് വാര്‍ത്തകള്‍.

എന്നാല്‍പ്പോലും യു.എസ് വ്യോമാക്രമണം ഐ എസ് ഐ എസിന്റെ എണ്ണക്കച്ചവടത്തെ യഥാര്‍ത്ഥത്തില്‍ എത്ര ബാധിച്ചു എന്നറിയില്ല. സൈനികാക്രമണം നടന്നാലും എണ്ണ ഉത്പാദനവും വ്യാപാരവും സുഗമമായി നടക്കുന്നു എന്നാണ് ഒരു തീവ്രവാദി വാള്‍ സ്ട്രീറ്റ് ജേണലിനോടു പറഞ്ഞത്. “വിചാരിച്ചതിനെക്കാള്‍ ദുര്‍ബ്ബലമാണ് വ്യോമാക്രമണം,” അയാള്‍ പറഞ്ഞു.

ആക്രമണത്തില്‍ തകര്‍ന്ന ചില എണ്ണശുദ്ധീകരണശാലകള്‍ വീണ്ടും ഉണ്ടാക്കാന്‍ ഐ എസ് ഐ എസിന് വേണമെങ്കില്‍ സാധിക്കും. ഒന്നിന് 2,30,000 ഡോളര്‍ വീതം മുടക്കിയാല്‍ 10 ദിവസം കൊണ്ട് ഇത് നടക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ചെറിയ തോതിലുള്ള എണ്ണ കള്ളക്കടത്ത് തടയലാണ് വലിയ അനധികൃത ഭീകരവാദി പണമൊഴുക്കിനെ തടയുന്നതിനെക്കാള്‍ വിഷമമെന്ന് ധനവകുപ്പ് പറയുന്നു. ആക്രമണം നടന്നെങ്കിലും എണ്ണയുടെ കള്ളക്കടത്ത് തുടരുകയാണെന്ന് ഒരു മുന്‍ വിദേശകാര്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആ ഭൂപ്രദേശങ്ങളില്‍ നിന്നും ഐ എസ് ഐ എസിനെ ഓടിച്ചാല്‍ മാത്രമേ അവരുടെ പണമുണ്ടാക്കുന്ന ഈ പ്രക്രിയയെ തടയാനാകൂ.


Next Story

Related Stories