TopTop
Begin typing your search above and press return to search.

ആദ്യ ഇസ്ലാമിക് ബാങ്ക് ഗുജറാത്തില്‍; കേരളത്തിലെ സംഘപരിവാര്‍ ഇനിയെന്ത് പറയും?

ആദ്യ ഇസ്ലാമിക് ബാങ്ക് ഗുജറാത്തില്‍; കേരളത്തിലെ സംഘപരിവാര്‍ ഇനിയെന്ത് പറയും?

ഇസ്ളാമിക് ബാങ്ക് ഗുജറാത്തില്‍ തുടങ്ങുന്നു. സോഫ്റ്റ് വെയര്‍ ജോലിയുടെ ഭാഗമായി ഇസ്ലാമിക്ക് ബാങ്കിംഗ് എന്ന സംവിധാനത്തെ പരിചയപ്പെട്ട ഒരാളെന്ന നിലക്ക് കുറച്ചു കാര്യങ്ങള്‍. തികച്ചും വ്യത്യസ്തമായ ഒരു ബാങ്കിംഗ് സംവിധാനമാണ് ഇത്. ഒരു പ്രത്യേക ബാങ്ക് എന്ന് വേണമെങ്കില്‍ പറയാം.

ശരിയാ നിയമം അനുശാസിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്ളാമിക് ബാങ്കിന്റെ പ്രത്യേകതകള്‍ ഇവയാണ്.

1. എല്ലാവര്‍ക്കും എല്ലാ സേവനങ്ങളും കിട്ടും.

2. നിക്ഷേപത്തിന് നിശ്ചിത പലിശ എന്ന സംവിധാനം ഇല്ല, പകരം ലാഭവിഹിതം മാത്രം.

3. ലോണ്‍ എടുത്താല്‍ തിരിച്ചടക്കുന്നത് സ്വന്തം ബിസിനസിലെ ലാഭവിഹിതത്തിലൂടെ.

4. നിശ്ചലമായ പണത്തിന് പലിശയില്ല

5 . ചില നിരോധിത മേഖലകളില്‍ പണം മുടക്കില്ല- ഉദാ: മദ്യം, ലോട്ടറി

6. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം നിര്‍ബന്ധമായും കൊടുക്കണം.

ഗള്‍ഫ് മേഖലയില്‍ ജോലിക്കു പോകുന്ന പലരും ആദ്യ കാലത്ത് അധികവും കുറഞ്ഞ പലിശക്ക് എടുക്കുന്ന ലോണ്‍ മിക്കവാറും ഇത് തന്നെ. ഈ സംവിധാനത്തില്‍ മാത്രം പണം നിക്ഷേപിക്കുന്ന ആളുകള്‍ ലോകത്ത് പല ഭാഗത്തുമുണ്ട്.

പൊളിക്കേണ്ട ഒരു നുണ 'അത് മുസ്ളീങ്ങള്‍ക്ക് മാത്രം' എന്നതാണ്.

http://www.dnaindia.com/analysis/column-islamic-banking-is-not-for-muslims-alone-1669157

ഇന്ത്യയിലെ ആദ്യത്തെ ഇസ്ലാമിക് ബാങ്ക് ഗുജറാത്തില്‍ തുടങ്ങന്നതിന് മുന്‍കൈ എടുത്തത് സഫര്‍ സരേഷ് വാല എന്ന പ്രധാനമന്ത്രിയുടെ സുഹൃത്താണ്. സൗദി അറേബ്യയുടെ ഇസ്ളാമിക് ഡെവലപ്പ്മെന്റ് ബാങ്ക് എന്നതാണ് ആദ്യം വരുന്ന സ്ഥാപനം. ഈ പ്രക്രിയയുടെ ഭാഗമായി 30 മെഡിക്കല്‍ വാഹനങ്ങളും ലഭിക്കും.

http://www.jantakareporter.com/india/india-first-islamic-bank-start-gujarat-pm-modis-friend-zafar-sareshwala-leads-initiative/46620

കേരളത്തില്‍ 2009 - 2010 കാലഘട്ടത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്യമാണ് ഈ ഇസ്ളാമിക് ബാങ്കിംഗ്. ഗള്‍ഫ് മേഖലയില്‍ നിഷ്ക്രിയമായി കിടക്കുന്ന മൂലധനം ഇതുവഴി കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിന് ഉപയോഗിക്കാമെന്ന ആശയം അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് മുന്നോട്ട് വച്ചത്. പഠനം നടത്തി, KSIDC-യുടെ ആഭിമുഖ്യത്തില്‍ ബാങ്ക് തുടങ്ങാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയും ചെയ്തു.

http://www.livemint.com/Politics/7gCO2Rh2Wp2LUlV7buOt5K/Kerala-plans-stake-in-bank-run-on-Islamic-principles.html

http://articles.economictimes.indiatimes.com/2010-01-06/news/28381064_1_islamic-bank-banking-plans-ksidc

1000 കോടി രൂപ മൂലധനമുള്ള ഒരു ബാങ്ക് ആയിരുന്നു ലക്ഷ്യം. RBI ചട്ടങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. ശരിയ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റോക്ക് മാര്‍ക്കറ്റ് ഇന്‍ഡക്സ് വരെ ഉള്ളപ്പോഴാണ് ഈ ബാങ്കിനെതിരേ കടുത്ത ആരോപണങ്ങളുമായി സംഘപരിവാര്‍ രംഗത്ത് വരുന്നത്. മതത്തെ പൊതുഖജനാവിലെ പണമെടുത്ത് പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണവുമായി ജനതാ പാര്‍ട്ടി നേതാവ് സുബ്രമണ്യം സ്വാമിയും ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവും കേരള ഹൈക്കോടതി കയറി.

http://articles.economictimes.indiatimes.com/2010-01-06/news/28381064_1_islamic-bank-banking-plans-ksidc

ജിഹാദികള്‍ക്ക് ബാങ്ക്, തീവ്രവാദ പ്രോത്സാഹനം തുടങ്ങി ന്യൂനപക്ഷ പ്രീണനം ഉള്‍പ്പെടെ സ്ഥിരം വാദങ്ങളുമായി ചില പ്രവർത്തകര്‍ ചാനലിലും മറ്റും വിഷം തുപ്പി. ഏതു വിഷയത്തേയും വര്‍ഗീയവത്ക്കരിക്കാനുള്ള ത്വരയായിരുന്നു മുന്നില്‍. വര്‍ഗീയ വാദങ്ങള്‍ തള്ളിയ കോടതി, എല്‍ഡിഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പ് ബാങ്കിന് അനുമതി നല്‍കി.

അതിനെക്കുറിച്ചുള്ള മാധ്യമ വാര്‍ത്ത ഇങ്ങനെയായിരുന്നു: Dismissing the petition, the court observed that although the institution was based on the principles of a religion, its motive was not to propagate the religion and the state's participation in it was purely based on commercial prospects. ''Therefore, there is no need to object the state's participation in it,'' the bench said. The bench said the Reserve Bank of India would examine whether the Islamic financial institution went against any of the central bank's guidelines.

http://m.timesofindia.com/india/Kerala-HC-paves-way-for-Indias-first-Islamic-bank/articleshow/7421878.cms

എന്നാല്‍ കഴിഞ്ഞ UDF സര്‍ക്കാര്‍ ഈ സംരഭം മുന്നോട്ടുകൊണ്ടു പോയില്ല. ഇപ്പോള്‍ തോമസ് ഐസക്ക് ധനമന്ത്രിയായി വീണ്ടുമെത്തുന്നു. കേരളത്തിന് ഏകദേശം 7 വര്‍ഷം പാഴായതിനു ശേഷം ഗുജറാത്ത് സര്‍ക്കാര്‍ അഹമ്മദാബാദില്‍ ഇസ്ലാമിക് ബാങ്ക് തുടങ്ങുന്നു. സിംഗപ്പൂര്‍, ബ്രിട്ടന്‍ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ ഈ ബാങ്കുകള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു എന്നുകൂടി അറിയുക.

അപ്പോള്‍ എന്തിനായിരുന്നു ആ വിവാദം? .

ആര്‍ക്കായിരുന്നു നഷ്ടം?

ഇനിയെന്താവും ഈ കാര്യത്തില്‍ സംഭവിക്കുക?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories