TopTop
Begin typing your search above and press return to search.

ഭീരുക്കളുടെ ഇസ്രായേല്‍ ദേശീയതയും വലത് രാഷ്ട്രീയവും- പങ്കജ് മിശ്ര എഴുതുന്നു

ഭീരുക്കളുടെ ഇസ്രായേല്‍ ദേശീയതയും വലത് രാഷ്ട്രീയവും- പങ്കജ് മിശ്ര എഴുതുന്നു

പങ്കജ് മിശ്ര
(ബ്ലൂംബര്‍ഗ് ന്യൂസ്)


ആഗോളീകരണം സാമ്പദ് വ്യവസ്ഥകളെ കൂടുതല്‍ തുറന്നതും പരസ്പര ബന്ധതിവും ദേശീയ അതിര്‍ത്തികളെ കൂടുതല്‍ തുറന്നതുമാക്കി മാറ്റി. എന്നാല്‍ രക്താഭിഷ്‌ക്തമായ മധ്യേഷ്യയില്‍ മാത്രം ഇപ്പോഴും പത്തൊമ്പതാം നൂറ്റാണ്ടിന്റെ സങ്കല്‍പങ്ങളായ പ്രത്യേക പരമാധികാരവും പ്രാദേശിക ദേശീയതയും പരിലസിക്കുന്നു.

സമീപകാലത്ത് ഗാസയില്‍ നടന്ന പോലെയുള്ള അധിനിവേശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വയം സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അന്യായമായി തങ്ങളുടെ രാജ്യം ഒറ്റപ്പെടുത്തപ്പെടുന്നു എന്ന ഇസ്രായേലികളുടെ പരാതിയില്‍ കഴമ്പുണ്ട്. സിംഹളര്‍ക്ക് ഭൂരിപക്ഷമുള്ള ശ്രീലങ്കന്‍ പട്ടാളം ഭൂരിപക്ഷവും സാധാരണ ജനങ്ങള്‍ ഉള്‍പ്പെടുന്ന 40,000 തമിഴരെ വംശഹത്യ നടത്തിയതും തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ദയാരഹിതരായ മതഭൂരിപക്ഷം മൃഗീയ ഭൂരിപക്ഷം നേടിയതും ഇസ്രായേലിന്റെ വിമര്‍ശകര്‍ അറിഞ്ഞിട്ടു കൂടിയുണ്ടാവില്ല.


എന്നിരിക്കിലും, മിക്കപ്പോഴും സ്വാര്‍ത്ഥതാല്‍പര്യക്കാരായ രാഷ്ട്രീയക്കാര്‍ നിശ്ചയിക്കുന്ന ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയ മനോഭാവം കലഹപ്രിയ ദേശീയതയിലേക്ക് വികസിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇസ്രായേലും വരുമെന്ന് വിശാലവും വിഭാഗീയമല്ലാത്തതുമായ ഒരു കാഴ്ചപ്പാട് വ്യക്തമാക്കുന്നു. ഇസ്രായേലി എഴുത്തുകാരന്‍ ഡേവിഡ് ഗ്രോസ്മാന്‍ വിശേഷിപ്പിച്ച 'ക്രൂരവും നിരാശാജനകവുമായ നീര്‍ക്കുമിള' യിലേക്ക് കൂടുതല്‍ കൂടുതല്‍ ഇസ്രായേലികള്‍ പ്രവേശിക്കുകയാണെന്നും അവര്‍ അതിന്റെ 'കലാപത്തിന്റേയും യുദ്ധത്തിന്റേയും പ്രതികാരത്തിന്റേയും വെറുപ്പിന്റേയും നിയമങ്ങളെ,' ഭീതിജനകമായ രീതിയില്‍ അനുസരിക്കുകയാണെന്നും സമീപകാലത്തെ ഗാസ യുദ്ധവും തെളിയിക്കുന്നു.


കരുത്തുറ്റ ഹൈടെക് മേഖലയുടെ അനുഗ്രഹമുള്ള ഇസ്രായേലില്‍ തന്നെ അന്യം നിന്ന പ്രാദേശിക ദേശീയതയുടെയും ആധുനിക ആഗോളവല്‍കൃത സമ്പദ് വ്യവസ്ഥയുടെയും ആധികാരിക നിലനില്‍ക്കുന്നു എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. ബെന്‍-ഗൂറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഹമാസിന്റെ റോക്കറ്റ് പതിച്ചതോടെ നിരവധി യൂറോപ്യന്‍, യുഎസ് വിമാനങ്ങള്‍ ടെല്‍ അവീവിലേക്കുള്ള തങ്ങളുടെ വിമാന സര്‍വീസുകള്‍ നിറുത്തിവച്ച സംഭവം തന്നെ നല്ലൊരു ഉദാഹരണമാണ്. അതിന്റെ മധ്യേഷ്യന്‍ അയല്‍ക്കാര്‍ക്ക് പുറത്തേക്ക് വാണിജ്യ ബന്ധങ്ങള്‍ വ്യാപിപ്പിച്ചിട്ടുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് സാമ്പത്തികമായി നഷ്ടങ്ങള്‍ ഉണ്ടാക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ഇസ്രായേലിന്റെ ചലനാത്മകമായ സാമ്പത്തികരംഗമാണ് പ്രധാനമന്ത്രി ബഞ്ചമില്‍ നെത്യാനൂഹിന്റെ സുരക്ഷ നയത്തിന്റെ ആണിക്കല്ല്. പാലസ്തീനിലെ അനൈക്യം, വെസ്റ്റ് ബാങ്കിന്റെ ഒറ്റപ്പെടലും ഗാസയിലെ ഉപരോധവും, വൈറ്റ് ഹൗസിന്റെതല്ലെങ്കിലും കോണ്‍ഗ്രസിന്റെ ദൃഢ പിന്തുണ തുടങ്ങിയ ദുര്‍ബല തൂണുകളാണ് ഈ നയത്തെ താങ്ങി നിറുത്തുന്നത്. എന്നിരുന്നാലും ഇസ്രായേലിന്റെ നിലനില്‍പ്പിന് വലിയ ഭീഷണി നേരിടുന്നു എന്ന നെത്യാനൂഹിന്റെ അഭിപ്രായത്തോട് യോജിക്കുന്നവര്‍ ഉത്തരം പറയേണ്ട ഒരു കടുത്ത ചോദ്യം അവശേഷിക്കുന്നു: പുതിയ ലോകത്തിന്റെ അസ്ഥിരതയെ അതിജീവിക്കാന്‍ അദ്ദേഹത്തിന്റ അതിമോഹത്തിന്റെ മണിമാളികയ്ക്ക് സാധിക്കുമോ?

1967 മുതല്‍ ഇസ്രായേല്‍ നിഗൂഢമായി പുതിയ അതിര്‍ത്തികള്‍ കീഴടക്കുകയും 19-ാം നൂറ്റാണ്ടിലെ സാമ്രാജ്യ രാഷ്ട്ര-ദേശങ്ങളുടെ മാതൃകയില്‍ അവിടങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്യുന്നു. ഇന്ന്, 21-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ മധ്യേഷ്യയുടെ ഭൂപടം മാറ്റി വരയ്ക്കാനുള്ള ശക്തിയും മൗലീകതയും ആര്‍ജ്ജിച്ച മറ്റ് സംഘടനകളോടൊപ്പം അവരും സംതൃപ്തരാവേണ്ടിയിരിക്കുന്നു. ഭൂമിയിലും ആകാശത്തും തകര്‍ക്കാനാവാത്ത അതിര്‍ത്തികള്‍ സൃഷ്ടിക്കുന്നതില്‍ തുടര്‍ച്ചയായി വന്ന ഇസ്രായേലി സര്‍ക്കാരുകള്‍ വിജയിച്ചിരിക്കാം. ഇസ്രായേലി പ്രദേശങ്ങളെയും വെസ്റ്റ് ബാങ്കിനെയും വിഭജിക്കുന്നിടങ്ങളില്‍ ഇസ്രായേല്‍ പ്രതിരോധ സേന തീര്‍ത്ത വേലികള്‍ ആത്മഹത്യ ചാവേറുകളുടെ പ്രവേശനത്തെ വിജയകരമായി തടഞ്ഞിട്ടുണ്ട്. ഇരുമ്പ് മേല്‍ക്കൂര (Iron Dome) എന്ന് വിളിക്കപ്പെടുന്ന സംവിധാനം ഭൂരിപക്ഷം ഹമാസ് റോക്കറ്റുകളും ലക്ഷ്യത്തിലെത്തുന്നത് തടഞ്ഞിട്ടുണ്ട്.

മറ്റുള്ളവരെ ഒഴിവാക്കുന്നതിനെ ആശ്രയിച്ചാണ് ചരിത്രത്തിലും സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിന്നിരുന്നത്: ഗ്രീക് പോളിസിലെ മതിലുകള്‍ പൗരന്മാര്‍ക്കും ശത്രുക്കള്‍ക്കുമിടയില്‍ കൃത്യമായ വിഭജനരേഖ വരച്ചിരുന്നു. പക്ഷെ പരസ്പര ബന്ധിതമായ ഒരു ലോകത്ത് സ്വയം അടച്ചിരിക്കാനുള്ള അഭിവാഞ്ച ആധുനികത സൃഷ്ടിക്കുന്ന മറ്റ് ആഗ്രഹങ്ങളുമായി കലഹത്തില്‍ ഏര്‍പ്പെടുന്നു: വളരുകയും വികസിക്കുകയും ചെയ്യണോ അതോ ശാന്തവും ഉല്‍കൃഷ്ടവുമായ ഒരു ജീവിതം നയിക്കണോ എന്ന ചോദ്യമാണ് ആ സംഘര്‍ഷം.

ഇസ്രായേല്‍ പ്രതിരോധ സേനയുടെ ഉപരോധങ്ങളും കുടിയേറ്റ കെട്ടിടങ്ങളും ഒരു പ്രത്യേക പാലസ്തീന്‍ രാജ്യം എന്ന സങ്കല്‍പത്തെ അസാധ്യമായ ഒന്നാക്കി മാറ്റുന്നു എന്ന് മാത്രമല്ല എന്നെങ്കിലും ആ ലക്ഷ്യം നേടിയാല്‍ തന്നെ അവിടം ഭരിക്കാനാവാത്ത ഒന്നാക്കി മാറ്റുകയും ചെയ്യുന്നു. വ്യാപനത്തെ അനുകൂലിക്കുന്നവരുടെ 'ഇസ്രായേലിന്റെ ഭൂമി' (Ertez sIrael) എന്ന കാഴ്ചപ്പാടിന് കടകവിരുദ്ധമാണ് ഇതെന്നുള്ളതും മറ്റൊരു വൈരുദ്ധ്യമായി അവശേഷിക്കുന്നു.


ഏതായാലും, ഏത് പുരാതന റോക്കറ്റിനും എല്ലാ വേലികളും മതിലുകളും തകര്‍ക്കാനാവും; കൂടുതല്‍ നന്നായി രൂപകല്പന ചെയ്ത റോക്കറ്റുകള്‍ക്ക് ഇരുമ്പ് കവചം തന്നെ ഭേദിക്കാനാവും; കൂടുതല്‍ ആഴത്തിലുള്ള തുരങ്കങ്ങള്‍ കുഴിയ്ക്കാനാവും. 2007 മുതലുള്ള ഗാസയിലെ ഉപരോധം, 2008-09, 2012, 2014 വര്‍ഷങ്ങളിലുണ്ടായിട്ടുള്ള അധിനിവേശം തുടങ്ങിയ ഇസ്രായേലിന്റെ ആക്രമണോത്സുക നടപടികളെല്ലാം അവരുടെ ഫലപ്രദമല്ലാത്ത സ്വയം-സ്ഥാപിക്കല്‍ നടപടികളെ തുറന്ന് കാണിക്കുന്നു. ഓരോ തവണത്തെയും ആധുനികവും തീവ്രവുമായ ആക്രമണങ്ങളെല്ലാം മറുഭാഗത്തു നിന്നുള്ള വര്‍ദ്ധിത ചെറുത്തുനില്‍പ്പിന് കാരണമാകുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം

സഞ്ചാരികള്‍ ഒഴിഞ്ഞ വിശുദ്ധ നഗരം
ഈ യുദ്ധം ഏതെങ്കിലും വിശുദ്ധ സ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ മാത്രമല്ല
പലസ്തീന്‍-ഇസ്രായേല്‍ വിഭജനമതില്‍ തകര്‍ന്നു വീഴുമ്പോള്‍
അവര്‍ക്കിടയിലെ അകലം വെറും 50 മൈല്‍; പക്ഷേ തമ്മില്‍ കണ്ടിട്ട് 15 വര്‍ഷം
രണ്ട് രാജ്യങ്ങള്‍ എന്ന സാധ്യമായ പരിഹാരം

പേടിപ്പിയ്ക്കാനും കൂട്ടിച്ചേര്‍ക്കാനുമുള്ള സൈനീക മേല്‍ക്കൈയുള്ള ഇസ്രായേലിന്റെ ശ്രമങ്ങളെ സ്ഥിരമായി പാലസ്തീന്‍ തള്ളിക്കളയുന്നത്, 20-ാം നൂറ്റാണ്ടിന്റെ കേന്ദ്ര ആശയത്തെ സ്വാംശീകരിക്കാത്തവരെ മാത്രമേ ആശയക്കുഴപ്പത്തിലാക്കു: സ്വയം നിര്‍ണയത്തിനും കോളനിവല്‍ക്കരണത്തിനെതിരെയും ഉള്ള ഉള്‍വിളി, ഇന്നത്തെ കലാപകാരികള്‍ എന്ന നിലയിലോ കോളനി അനന്തര ഭരണാധികാരികള്‍ എന്ന നിലയിലോ ഉള്ള ഹമാസിന്റെ ദൂഷിതവലയം, കാലഹരണപ്പെട്ടതും വിശ്വാസയോഗ്യവുമല്ലാത്ത ദേശീയ അധികാരം എന്ന സങ്കല്‍പം ഇസ്രായേലിനെ ചരിത്രത്തിന്റെ മറുപുറത്ത് കുടുക്കിയിട്ടിരിക്കുന്നു എന്ന സത്യത്തെ മറയ്ക്കാന്‍ പ്രാപ്തമാകുന്നില്ല.


'കോളനിരാജ്യ അസ്ഥിത്വത്തിന് 21-ാം നൂറ്റാണ്ടില്‍ യാതൊരു സ്ഥാനവുമില്ല, എന്റെ വാഗ്ദത്ത ഭൂമിയില്‍' ഇസ്രായേലി മാധ്യമ പ്രവര്‍ത്തകന്‍ ആരി ഷാവിത്ത് ചൂണ്ടിക്കാട്ടുന്നു. 'പടിഞ്ഞാറ് എന്തുകൊണ്ട് ഇസ്രായേലിനെ സാവധാനത്തില്‍ ഒഴിവാക്കുന്നു,' എന്ന ചോദ്യത്തിനുള്ള ഭാഗീകമായ ഉത്തരമാണത്. എക്കാലത്തേയും വലിയ വെല്ലുവിളികള്‍ കണക്കിലെടുക്കേണ്ടതുണ്ട്: പ്രദേശത്തെ ഏറ്റവും സുസ്ഥിര ശക്തിയായ ഇറാനുമായി പാശ്ചാത്യരാജ്യങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാധ്യതയാണ് ഇതില്‍ പ്രഥമം. അല്‍-ക്വയ്ദ മുതല്‍ തീവ്രവാദികള്‍ എന്ന് വിളിക്കുന്ന ഏത് സംഘടനയും വളര്‍ച്ചയിലേക്ക് നയിക്കുന്നവിധം വ്യാപകമായിരിക്കുന്ന സുന്നി മുസ്ലീംങ്ങളുടെ അവകാശവാദമാണ് മറ്റൊന്ന്: ഇറാഖിലെ ലവാന്തിലേയും ഇസ്ലാമിക് സ്റ്റേറ്റ്.

വിശാലമേഖലയിലും സര്‍വോപരി പാലസ്തീനികള്‍ക്കും ഇസ്രായേലികള്‍ക്കും സമാധാനവും സുരക്ഷയും കൈവരിക്കുന്നതിന് ഇപ്പോള്‍ തന്നെ അസാധ്യമായ 'രണ്ട് രാജ്യ' പരിഹാരത്തിനപ്പുറം കൂടുതല്‍ നവീകൃതമായ ആശയങ്ങള്‍ ഉയര്‍ന്ന വരേണ്ടിയിരിക്കുന്നു. എന്നാല്‍, കാറ്റുകടക്കാത്തവണ്ണം ഇറുക്കിയടച്ച അതിര്‍ത്തികള്‍ എന്ന ഭാവനാവിലാസത്തില്‍ ജീവിക്കുന്ന ഭയചകിതരായ വോട്ടര്‍മാരെ ചൂഷണം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഇസ്രായേലിലെ വലതുപക്ഷ രാഷ്ട്രീയക്കാരില്‍ നിന്നും ദേശീയതയേയും പൗരത്വത്തെയും സംബന്ധിച്ച വഴക്കമുള്ള നിര്‍വചനം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ആഗോളീകരണത്തിന്റെ ഇക്കാലത്ത് 19-ാം നൂറ്റാണ്ടിന്റെ സങ്കല്‍പങ്ങളായ അധികാരത്തിന്റെയും പരമാധികാരത്തിന്റെയും നിരര്‍ത്ഥകത അംഗീകരിക്കുന്നതിന് മുമ്പ്, ഇന്ന് ലോകത്തുള്ള മറ്റുള്ളവരെ പോലെ തന്നെ, ഈ 'നീര്‍ക്കുമിള ദേശീയത' യുടെ വക്താക്കളും നിരവധി വര്‍ഷങ്ങള്‍ നീളുന്ന ആത്മാര്‍ത്ഥയില്ലാത്ത കലാപങ്ങള്‍ക്ക് ആധ്യക്ഷം വഹിച്ചേക്കാം.


Next Story

Related Stories