UPDATES

ചരിത്രത്തില്‍ ഇന്ന്

2015 മാര്‍ച്ച് 28: ഐഎസ്ആര്‍ഒ ‘ഐആര്‍എന്‍എസ്എസ്-1 ഡി’ വിക്ഷേപിച്ചു

1910 മാര്‍ച്ച് 28-ന് ഫ്രാന്‍സിലെ മാര്‍ട്ടിഗ്വൂസിലാണ് രേഖപ്പെടുത്തപ്പെട്ട സീപ്ലെയിനിന്റെ ആദ്യത്തെ പറക്കല്‍ നടന്നത്

ഇന്ത്യ

ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റ്‌ലൈറ്റ് സംവിധാനത്തിലെ (ഐആര്‍എന്‍എസ്എസ്) നാലാമത്തെ ഉപഗ്രമായ 1425 കിലോഗ്രാം ഭാരമുള്ള ഐആര്‍എന്‍എസ്എസ്-1 ഡി, ഉപഗ്രഹ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി-സി 27ന്റെ സഹായത്തോടെ 2015 മാര്‍ച്ച് 28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ഐഎസ്ആര്‍ഒ വിക്ഷേപിച്ചു. പിഎസ്എല്‍വിയുടെ 28-മത് വിജയകരമായ വിക്ഷേപണമായിരുന്നു ഇത്. ഇന്ത്യന്‍ ഭൂപ്രദേശത്തിന്റെയും ഇന്ത്യന്‍ വന്‍കരയുടെ 1500 കിലോമീറ്റര്‍ ചുറ്റുപാടുമുള്ള പ്രദേശങ്ങളുടെയും വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി രുപകല്‍പന ചെയ്യപ്പെട്ട ഒരു സ്വതന്ത്ര പ്രാദേശിക നാവിഗേഷന്‍ ഉപഗ്രഹ സംവിധാനമാണ് ഐആര്‍എന്‍എസ്എസ്. നാവിഗേഷന്‍, ട്രാക്കിംഗ്, മാപ്പിംഗ് സേവനങ്ങള്‍ ഉപഗ്രഹം പ്രദാനം ചെയ്യുന്നു. ജിപിഎസും ഗലീലിയോയ്ക്കും അനുരുപമായ രീതിയിലും പരസ്പരം പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലുമാണ് ഐആര്‍എന്‍എസ്എസ് സംവിധാനം രൂപകല്‍പന ചെയ്തിരിക്കുന്നത്. 1,660 വാട്ട് ശേഷിയുള്ളതും പത്തുവര്‍ഷം പ്രവര്‍ത്തിക്കുന്നതുമായ രണ്ട് സൗരോര്‍ജ്ജ പാനലുകളാണ് ഉപഗ്രഹത്തിന് ഊര്‍ജ്ജം പ്രദാനം ചെയ്യുന്നത്. പദ്ധതിയുടെ മൊത്തം ചിലവ് 14 ബില്യണ്‍ രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്.

ലോകം

1910 മാര്‍ച്ച് 28: ആദ്യത്തെ സീപ്ലെയിന്‍ പറന്നുയര്‍ന്നു


1910 മാര്‍ച്ച് 28-ന് ഫ്രാന്‍സിലെ മാര്‍ട്ടിഗ്വൂസിലാണ് രേഖപ്പെടുത്തപ്പെട്ട സീപ്ലെയിനിന്റെ ആദ്യത്തെ പറക്കല്‍ നടന്നത്. ഫ്രഞ്ച് വൈമാനികനായ ഹെന്‍ട്രി ഫാബ്രെ രൂപകല്‍പന ചെയ്ത വിമാനം സ്വന്തം ശക്തി ഉപയോഗിച്ച് വെള്ളത്തില്‍ നിന്നും പറന്നുപൊങ്ങി. വിജയകരമായി പറന്നുപൊങ്ങിയ വിമാനം ആദ്യ പറക്കലില്‍ അര കീലോമീറ്റര്‍ ദൂരം താണ്ടി. പിന്നീടുള്ള പറക്കലുകളില്‍ മണിക്കൂറില്‍ പരമാവധി 89 കിലോമീറ്റര്‍ വേഗതയില്‍ 5.6 കിലോമീറ്റര്‍ വരെ താണ്ടിയെങ്കിലും ഒരു അപകടത്തില്‍ പെട്ട വിമാനം തകരാറിലായി. ഒരു മുന്‍ മെക്കാനിക്കായ ഫെര്‍ഡിനാന്റ് ഫെര്‍ബെറുടെ സഹായത്തോടെ നാലു വര്‍ഷം കൊണ്ടാണ് ഫാബ്രെ വിമാനം വികസിപ്പിച്ചെടുത്തത്. അധികം താമസിയാതെ ഗ്ലെന്‍ കുര്‍ട്ടിസും ഗബ്രിയേല്‍ വോയിസിനും ഹെന്‍ട്രി ഫാബ്രെയെ ബന്ധപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തിന്റെ സഹായത്തോടെ അവര്‍ അവരുടേതായ സീപ്ലെയിന്‍ വികസിപ്പിച്ചെടുത്തു. ആദ്യം പേരിട്ടിട്ടില്ലായിരുന്ന പരീക്ഷണാത്മക ഒഴുകുന്ന വിമാനത്തിന് ‘ഫാബ്രെ ഹൈട്രാവിയോണ്‍’ എന്നാണ് ഇംഗ്ലീഷ് ഭാഷ വിദഗ്ധര്‍ പേര് നല്‍കിയത്. തകര്‍ന്ന ഹ്രൈട്രവിയോണിന്റെ ഭാഗങ്ങള്‍ പിന്നീട് ശേഖരിക്കുകയും ഫ്രഞ്ച് എയര്‍ ആന്റ് സ്‌പേസ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍