TopTop
Begin typing your search above and press return to search.

ഹാസ്യസാമ്രാട്ടിന് ഇന്ന് പിറന്നാള്‍; ആശംസകൾ നേർന്നുകൊണ്ട് മോഹൻലാൽ

ഹാസ്യസാമ്രാട്ടിന് ഇന്ന് പിറന്നാള്‍; ആശംസകൾ നേർന്നുകൊണ്ട് മോഹൻലാൽ
മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് പിറന്നാള്‍. പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ട് മോഹൻലാൽ ഉൾപ്പടെ നിരവധിപേർ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ ജഗതിക്ക് ആശംസകൾ നേർന്നത്.

മോഹൻലാലിനെ കൂടതെ മക്കളായ ശ്രീ ലക്ഷിമിയും ,പാർവതിയും അച്ഛന് ഫേസ്ബുക്കിലൂടെ പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് 'എന്റെ പ്രിയപ്പെട്ട അമ്പിളി ചേട്ടന് ജന്മദിനാശംസകൾ' എന്ന തലക്കെട്ടോടെ പിൻകാമി എന്ന ചിത്രത്തിൽ ജഗതിയും മോഹൻലാലും ഒന്നിച്ചുള്ള ചിത്രവും പോസ്റ്റ് ചെയ്തിരിക്കുകയാണ് മോഹൻലാൽ. മോഹൻലാലിൻറെ ഫേസ്ബുക് പോസ്റ്റിനു താഴെയും നിരവധി പേർ തങ്ങളുടെ പ്രിയ താരത്തിന് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.

മലയാള സിനിമയിലെ ഭാവങ്ങളുടെ തമ്പുരാൻ ,ഹാസ്യ സാമ്രാട്ട് അങ്ങനെ മലയാളികൾക്ക് എത്ര പ്രശംസിച്ചാലും മതിയാകില്ല അദ്ദേഹത്തെ. ജഗതി അനശ്വരമാക്കിയ കഥാപാത്രങ്ങളൊന്നും പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല. കിലുക്കം, മിന്നാരം, മൂക്കില്ലാ രാജ്യത്ത്, പ്രാദേശിക വാര്‍ത്തകള്‍, മേലേപ്പറമ്പിലെമേലേപ്പറമ്പിലെ ആണ്‍വീട്, നന്ദനം തുടങ്ങിയ ചിത്രങ്ങളിലെ, അങ്ങനെ എണ്ണിയാല്‍ തീരാത്ത കഥാപാത്രങ്ങള്‍ പ്രേക്ഷകരെ ഇന്നും ചിരിപ്പിച്ചു കൊണ്ടിരിക്കുന്നു.

ജഗതി ശ്രീകുമാര്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ തുടങ്ങിയിട്ട് 6 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 2012 മാർച്ചിലെ വാഹനാപകടത്തെ തുർടർന്നാണ് മലയാളികളുടെ പ്രിയ നടന് സിനിമയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത്.ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകുമെന്ന പ്രതീക്ഷയോടെയാണ് ഓരോ മലയാളിയും.






Next Story

Related Stories