TopTop

സ്വാശ്രയം: സെപ്തംബര്‍ 28ന് ശേഷമുള്ള പ്രവേശനങ്ങള്‍ റദ്ദാക്കും

സ്വാശ്രയം: സെപ്തംബര്‍ 28ന് ശേഷമുള്ള പ്രവേശനങ്ങള്‍ റദ്ദാക്കും

അഴിമുഖം പ്രതിനിധി

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സെപ്തംബര്‍ 28ന് ശേഷമുള്ള പ്രവേശനങ്ങള്‍ റദ്ദാക്കുമെന്ന് ജെയിംസ് കമ്മറ്റി. കമ്മറ്റി വിശദമായി പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സുപ്രിംകോടതി നിര്‍ദ്ദേശത്തിനു ശേഷവും പ്രവേശനം നടത്തിയ കോളജുകള്‍ക്കെതിരെയാണ് നടപടി.

കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തില്‍ ഇടപെടില്ലയെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രവേശന നടപടികള്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടന്നതിനാലാണ് ഇടപെടാത്തതെന്നാണ് കോടതി ഉത്തരവ്. പ്രവേശനനടപടികള്‍ നടന്ന സീറ്റുകളില്‍ ഏകീകരണകൌണ്‍സിലിങ് കൊണ്ടുവന്നാല്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ പലരുടെയും അഡ്മിഷന്‍ നഷ്ടമായേനെ. പ്രവേശനത്തിന്‍റെ അവസാന തീയതി സെപ്തംബര്‍ 30 ആയിരുന്നു. എന്നാല്‍ കോടതി ഉത്തരവ് വന്ന ശേഷം നടന്ന പ്രവേശനങ്ങളാണ് റദ്ദാക്കുന്നത്.



Next Story

Related Stories