ന്യൂസ് അപ്ഡേറ്റ്സ്

കശ്മീരില്‍ ഭീകരാക്രമണം: അഞ്ച് സിആര്‍പിഎഫ് സൈനികര്‍ മരിച്ചു

അഴിമുഖം പ്രതിനിധി

 കശ്മീരിലെ പാംപൂരില്‍ സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. അഞ്ച് ജവാന്മാര്‍ മരിച്ചു. ആക്രമണം നടന്നതോടെ സേന നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബ ഏറ്റെടുത്തു.

പത്തോളം സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ സൈനികരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഭീകരര്‍ കാറിലാണ് എത്തിയതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണം ഉണ്ടായതോടെ സൈന്യം തിരിച്ചും വെടിവച്ചു. മരണനിരക്ക് ഇനിയും കൂടിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് അമര്‍ഷം രേഖപ്പെടുത്തി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍