Top

1863 ജനുവരി 12: സ്വാമി വിവേകാനന്ദന്‍ ജനിച്ചു

1863 ജനുവരി 12: സ്വാമി വിവേകാനന്ദന്‍ ജനിച്ചു
1863 ജനുവരി 12ന്, കൊല്‍ക്കത്തയിലെ ഒരു ബംഗാളി പ്രഭു കുടുംബത്തില്‍ ഇന്ത്യന്‍ സന്യാസിയും തത്വചിന്തകനുമായ സ്വാമി വിവേകാനന്ദന്‍ പിറന്നു. 19-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ യോഗി രാമകൃഷ്ണയുടെ പ്രധാന ശിഷ്യനായിരുന്ന സ്വാമി വിവേകാനന്ദന്റെ പ്രചോദനാത്മകമായ വ്യക്തിത്വത്തെ കുറിച്ചുള്ള ഖ്യാതി, 19-ാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിലും ഇന്ത്യയിലും അമേരിക്കയിലും വ്യാപിച്ചു. വേദാന്ത, യോഗ തുടങ്ങിയ ഇന്ത്യന്‍ തത്വശാസ്ത്രങ്ങള്‍ പാശ്ചാത്യ ലോകത്ത് പ്രചരിപ്പിക്കുകയും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഹിന്ദുയിസത്തെ ലോകത്തിലെ പ്രധാന മതങ്ങളില്‍ ഒന്നാക്കി മാറ്റുന്ന തരത്തില്‍ അന്തര്‍മത അബോധം സൃഷ്ടിക്കുകയും ചെയ്തതില്‍ പ്രധാനികളില്‍ ഒരാളായിരുന്നു അദ്ദേഹം.

പൂര്‍വാശ്രമത്തില്‍ നരേന്ദ്രനാഥ ദത്ത് എന്ന പേരുണ്ടായിരുന്ന അജ്ഞാതനായ ഈ ഇന്ത്യന്‍ സന്യാസി, 1893ല്‍ ചിക്കാഗോയില്‍ നടന്ന മത പാര്‍ലമെന്റില്‍ വച്ചാണ് പൊടുന്നനെ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. അവിടെ ഹിന്ദുമതത്തെ പ്രതിനിധീകരിച്ചത് വിവേകാനന്ദനായിരുന്നു. പൗരസ്ത്യ, പാശ്ചാത്യ സംസ്‌കാരങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിസ്തൃത ജ്ഞാനത്തോടൊപ്പം, ഉത്സാഹപൂര്‍ണമായ വാഗ്മിത്വവും ഉജ്ജ്വലമായ സംഭാഷണചാതുരിയും വിശാലമായ മാനുഷിക മൂല്യങ്ങളും ഒത്തുചേര്‍ന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം പാശ്ചാത്യര്‍ക്ക് തടുക്കാനാവാത്ത ആകര്‍ഷണീയതയായി മാറി.



എല്ലാ ജീവജാലങ്ങളും ദൈവീക സത്തയുടെ മൂര്‍ത്തീഭാവമാണെന്ന തന്റെ ഗുരു രാമകൃഷ്ണന്റെ വചനം അദ്ദേഹത്തെ സ്വാധീനിച്ചു; അതുകൊണ്ടു തന്നെ മനുഷ്യകുലത്തിന് നല്‍കുന്ന സേവനങ്ങളിലൂടെ ദൈവത്തെ സേവിക്കാന്‍ സാധിക്കുമെന്നും. രാമകൃഷ്ണയുടെ മരണത്തിന് ശേഷം, ഇന്ത്യയില്‍ വ്യാപകമായി സഞ്ചരിച്ച വിവേകാനന്ദന്‍, ബ്രിട്ടീഷ് ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രം നേരിട്ട് മനസിലാക്കി. തന്റെ യാത്രകളില്‍, ജനസാമാന്യങ്ങള്‍ അനുഭവിക്കുന്ന കടുത്ത ദാരിദ്രവും പിന്നോക്കാവസ്ഥയും വിവേകാനന്ദനെ ആഴത്തില്‍ സ്വാധീനിച്ചു. ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം ജനങ്ങളെ തഴയുന്നതാണെന്ന് മനസിലാക്കുകയും തുറന്ന് പ്രഖ്യാപിക്കുകയും ചെയ്ത ആദ്യത്തെ മതനേതാവായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് പോവുകയും ലോക മതസമ്മേളനത്തില്‍ (അവിടെ വച്ചാണ് 'അമേരിക്കയിലെ പ്രിയപ്പെട്ട സഹോദരീ, സഹോദര•ാരെ...' എന്ന് തുടങ്ങുന്ന പ്രസിദ്ധ പ്രസംഗം നടത്തിയത്) ഇന്ത്യയെ പ്രതിനിധീകരിച്ചു. ഹിന്ദു തത്വശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടുള്ള നൂറുകണക്കിന് പൊതു, സ്വകാര്യ പ്രഭാഷണങ്ങളും ക്ലാസുകളും അദ്ദേഹം അമേരിക്കയിലും യൂറോപ്പിലും ഇംഗ്ലണ്ടിലുമായി നടത്തി.



വിദ്യാഭ്യാസം വ്യാപിപ്പിക്കുക, ദരിദ്രരെയും സ്ത്രീകളെയും ഉദ്ധരിക്കുക തുടങ്ങിയ തന്റെ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് അര്‍പ്പിത മനോഭാവമുള്ള ആളുകളുടെ ഒരു സംഘടന ആവശ്യമായിരുന്നു. അദ്ദേഹം പിന്നീട് പറഞ്ഞതുപോലെ, 'ദരിദ്രരുടെയും തഴയപ്പെട്ടവരുടെ വീട്ടുപടിക്കല്‍ പോലും മഹത്തായ ആശയങ്ങള്‍ എത്തിക്കുന്നതിനുള്ള ഒരു യന്ത്രസംവിധാനം പ്രവര്‍ത്തിപ്പിക്കേണ്ടത്,' അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. 'ഈ യന്ത്രമായി പ്രവര്‍ത്തിക്കുന്നതിനാണ്,' 1897ല്‍ അദ്ദേഹം രാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചത്. ഇന്ത്യയിലും ലോകത്തിലെ മറ്റ് രാജ്യങ്ങളിലും ആശുപത്രികള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ഹോസ്റ്റലുകള്‍, ഗ്രാമീണ വികസന കേന്ദ്രങ്ങള്‍ മുതലായവയുടെ നടത്തിപ്പ്, ഭുമികുലക്കം, പ്രളയം, മറ്റ് പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുടെ ഇരകളെ പുനഃരധിവസിപ്പിക്കുന്നതിനും ആശ്വാസം നല്‍കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ എന്നീ പ്രവര്‍ത്തനങ്ങളില്‍ മിഷന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്വാമി വിവേകാനന്ദന്‍ തന്റെ ചെറുപ്പകാലത്ത്, വെറും 39-ാം വയസില്‍ അന്തരിച്ചു. പക്ഷെ ഭൂമിയിലുണ്ടായിരുന്ന ചെറിയ കാലയളവില്‍ അദ്ദേഹം ഏറെ സംഭാവനകള്‍ നല്‍കി. ഇന്ത്യയുടെ പ്രാചീന ആത്മീയ പാരമ്പര്യത്തെ പാശ്ചാത്യരുടെ ഊര്‍ജ്ജസ്വലതയുമായി അദ്ദേഹം കൂട്ടിയോജിപ്പിച്ചു. വിവേകാനന്ദന്റെ ജ•-ദിനം ദേശീയ യുവജന ദിനമായി ആചരിക്കപ്പെടുന്നു.


Next Story

Related Stories