സിനിമ

ജനത ഗാരേജിന്റെ തകര്‍പ്പന്‍ വിജയം മോഹന്‍ലാലിന് തെലുങ്കില്‍ ഫാന്‍സ്‌ അസോസിയേഷനുകള്‍

Avatar

 അഴിമുഖം പ്രതിനിധി

തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആറും മോഹന്‍ലാലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജനത ഗാരേജ് നാല് ദിവസം കൊണ്ട് 50 കോടി ക്ലബില്‍ ഇടം പിടിച്ചതായി വാര്‍ത്തകള്‍. സെപ്റ്റംബര്‍ ഒന്നിന് റിലീസ് ചെയ്ത ജനതാ ഗാരേജ് നാല് ദിവസം കൊണ്ട് ഇന്ത്യയില്‍ മാത്രം  50 കോടി ബോക്‌സ് ഓഫീസില്‍ സ്വന്തമാക്കി എന്നാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. 

ചിത്രത്തിലെ മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ പ്രകടനത്തോടെ തെലുങ്കില്‍ ഫാന്‍സ്‌ അസോസിയേഷനുകള്‍ രൂപികരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആരാധകര്‍.

ജൂനിയര്‍ എന്‍ടിആറിന്‍റെ അഭിനയത്തെക്കാള്‍ ഏറെ പ്രേക്ഷക പ്രംശംസ നേടിയത് മോഹന്‍ലാലിന്‍റെ അഭിനയത്തിനാണ്.

ബാഹുബലിക്ക് ശേഷം കുറഞ്ഞ ദിവസം കൊണ്ട് അമ്പത് കോടി നേടുന്ന തെലുങ്ക് ചിത്രമാണ്‌ ജനത ഗാരേജ്.

മോഹന്‍ലാല്‍ ഇതിനു മുമ്പ്  അഭിനയിച്ച വിസ്മയത്തിനും ടോളിവുഡില്‍ മികച്ച പ്രതികരണം ആണ് ലഭിച്ചത്. വിസ്മയം കുടുംബ പ്രേക്ഷകരെയും നിരൂപകരെയും ആണ് ആകര്‍ഷിച്ചത് എങ്കില്‍ ജനത ഗാരേജ് മാസ് ചിത്രങ്ങളുടെ ആരാധകരുടെ കയ്യടിയാണ് വാങ്ങി കൂട്ടുന്നത്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍