TopTop

എം എം മണി 'പരിപാടി പാപ്പച്ചന്‍': രൂക്ഷ വിമര്‍ശനവുമായി ജനയുഗം

എം എം മണി
എംഎം മണിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗത്തില്‍ വീണ്ടും ലേഖനം. മൂപ്പനാരുടെ മുറുക്കാനും പരിപാടി പാപ്പച്ചനും എന്ന പേരില്‍ ദേവിക എഴുതിയ ലേഖനത്തിലാണ് മണിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. ഭൂജാതനാകുന്നതിന് മുമ്പ് തന്നെ അശ്ലീലഗര്‍ഭശ്രീമാനായ വ്യക്തിയാണ് പരിപാടി പാപ്പച്ചനെന്നും പടച്ചവന്റെ മറ്റൊരു വികൃതിയാണ് ഇദ്ദേഹമെന്നും പരിഹസിച്ചാണ് മണിയെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുന്നത്.

പിറന്നത് വീണത് തന്നെ തെറിക്കുഴിയിലാണ്. കൈകാലിട്ടടിച്ച് കരയുന്നത് പോലും പച്ചത്തെറിയിലാണ്. കണ്ടാല്‍ കോന്തന്‍ മോന്തയാണെങ്കിലും നാട്ടുകാര്‍ക്ക് ഒരു കൗതുക ജന്മമാണ്. എല്ലാവര്‍ക്കും രാഷ്ട്രീയമുള്ളപ്പോള്‍ താനെന്താ ഇടുക്കി രാജാവോ തനിക്കും വേണം ഒരു പാര്‍ട്ടിയെന്ന് പറഞ്ഞ് പാപ്പച്ചന്‍ ഒരു പാര്‍ട്ടിയില്‍ പാഞ്ഞുകയറി. അതോടെ ഭാഷയില്‍ ഒരു ഇരുത്തം വന്നു. എന്തുപറഞ്ഞാലും പരിപാടി എന്ന വാക്കില്ലാതെ വര്‍ത്തമാനം ഇല്ലാതായി. ആ വാക്കില്ലെങ്കില്‍ പകരം വയ്ക്കുന്നത് മറ്റേപ്പണിയെന്ന വാക്ക്. പരിപാടിക്കും പണിക്കുമൊപ്പം ഇഴചേര്‍ന്ന ആംഗ്യഭാഷ കൂടിയായപ്പോള്‍ പരിപാടി പാപ്പച്ചന്‍ കൊണ്ടുകയറി. എന്നിങ്ങനെ പോകുന്നു പരിഹാസം.

കൂടാതെ ഇടുക്കിയിലെ ആയിരക്കണക്കിന് ഭൂരഹിതരുടെ പ്രശ്‌നം ഒരളവ് വരെ പരിഹരിക്കാന്‍ രണ്ട് കുടുംബങ്ങള്‍ മാത്രം മനസ് വച്ചാല്‍ മതിയെന്നാണ് ജനയുഗം നിര്‍ദ്ദേശിക്കുന്നത്. മണി സ്‌നേഹാദരപൂര്‍വം വിളിക്കുന്ന സ്‌കറിയാച്ചേട്ടന്‍ വട്ടക്കുന്നേലിന്റെയും മണിയുടെ പൊന്നനിയന്‍ എം എം ലംബോധരന്റെയും കുടുംബങ്ങള്‍ മാത്രം വിചാരിച്ചാല്‍ നാളെ 22,610 കുടുംബങ്ങള്‍ക്ക് പത്ത് സെന്റ് വീതം ഭൂമി നല്‍കാവുന്നതേയുള്ളൂ. സംസാരിക്കുന്ന രേഖകളനുസരിച്ച് ഈ രണ്ട് കുടുംബങ്ങളും 22,610 ഏക്കര്‍ ഭൂമി. അതായത് 22.61 ലക്ഷം സെന്റ് സര്‍ക്കാര്‍ ഭൂമി.

ഭൂമിയില്ലാത്തവര്‍ക്ക് ഈ ഭൂമിയില്‍ നിന്നും പത്ത് സെന്റ് വീതം പതിച്ചുനല്‍കണമെന്ന് പറഞ്ഞാല്‍ ഭൂരഹിത കേരളത്തില്‍ അതൊരു സാമൂഹിക-സാമ്പത്തിക വിപ്ലവമാകും. ഈ വിപ്ലവത്തിന് വിപ്ലവകാരികളായ ലംബോദരനും സ്‌കറിയാ ചേട്ടനും പാതകവാഹകരായാല്‍ പോരെ. നിരണം യാക്കോബായ ഭദ്രാസനാധിപന്‍ ഇനി നമുക്ക് കുരിശ് കൃഷി മതിയാക്കാം. ജൈവകൃഷി തുടങ്ങാം. എന്നും ലേഖനം പറയുന്നു.


Next Story

Related Stories