UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രീയത്തിലിറങ്ങുന്നതായി ദീപ ജയകുമാര്‍; ഭാവിപരിപാടികള്‍ ജയലളിതയുടെ പിറന്നാള്‍ ദിവസം

ജയലളിതയുടെ സ്വത്തുക്കളില്‍ അവകാശവാദം ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ രാഷ്ട്രീയത്തിലിറങ്ങുന്നതായി പ്രഖ്യാപിച്ചു. മറീന ബീച്ചില്‍ എഐഎഡിഎംകെ സ്ഥാപകന്‍ എംജിആറിന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ചാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം അവര്‍ ഇന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഭാവിപരിപാടികള്‍ ജയയുടെ ജന്മദിനത്തില്‍ പ്രഖ്യാപിക്കുമെന്ന് മാത്രമാണ് അവര്‍ അറിയിച്ചത്. എഐഎഡിഎംകെ പ്രവര്‍ത്തകര്‍ തന്നെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ടെന്ന് അറിയിച്ച ദീപ അതേസമയം തനിക്ക് ബിജെപി പിന്തുണ അറിയിച്ചെന്ന വാര്‍ത്ത നിഷേധിച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഇത്തരത്തിലുള്ള പല വാര്‍ത്തകളും പുറത്തുവരുന്നുണ്ടെന്നും ജനങ്ങള്‍ക്ക് വസ്തുത അറിയാന്‍ സാധിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. മറീന ബീച്ചിലുള്ള എംജിആറിന്റെയും ജയലളിതയുടെയും സ്മൃതി മണ്ഡപങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ദീപ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.

ജയലളിതയ്ക്ക് പകരം പാര്‍ട്ടി അധ്യക്ഷയായ ചിന്നമ്മ ശശികല നടരാജനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ അവര്‍ ജയലളിതയുടെ സ്ഥാനത്ത് തനിക്ക് ആരെയും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. കൂടാതെ താന്‍ ജയലളിതയുടെ സ്വത്തുക്കളില്‍ അവകാശവാദം ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍